യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ



റൈറ്റ്‌മൂവിന്റെ 2025 ലെ 'ഹാപ്പി ആറ്റ് ഹോം' സര്‍വേയില്‍ നോര്‍ത്ത് യോര്‍ക്ക്‌ഷയറിലെ സ്‌കിപ്‌ടണ്‍ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .

റിച്ച്മണ്ട് അപോണ്‍ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോര്‍ നേടിയവയായിരുന്നു.

വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ റാങ്കിംഗില്‍ ലീമിംഗ്ടണ്‍ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോര്‍ഡ്‌ഷയറിലെ ലിച്ച്ഫീല്‍ഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീല്‍ഡ് കത്തീഡ്രല്‍ പോലുള്ള ആകര്‍ഷക കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന വിലയിരുത്തല്‍ നേടിയത്. ഇതിനെ തുടര്‍ന്നു സ്‌ട്രാറ്റ്ഫോര്‍ഡ്-ഓണ്‍-എവണ്‍, ഷ്രൂസ്ബറി, ടാംവര്‍ത്ത് എന്നിവയും മികച്ച റാങ്കുകള്‍ നേടി.

ദേശീയ തലത്തില്‍ ലിച്ച്ഫീല്‍ഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്‌ലാന്‍ഡ്സില്‍ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയില്‍ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേര്‍ പങ്കെടുത്ത ഈ സര്‍വേയില്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകള്‍ക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വര്‍ധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സര്‍വേയിലെ കണ്ടെത്തല്‍ .

  • 25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി
  • ലൂട്ടന്‍ മലയാളികള്‍ക്ക് വേദനയായി സ്റ്റെഫാന്‍ വര്‍ഗീസിന്റെ വിയോഗം
  • 'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി
  • യുകെ ഭവനവിപണിയില്‍ ബജറ്റ് ഷോക്ക്! ചില മേഖലകളില്‍ നിരക്ക് കൂടുതലും കുറവും
  • സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ
  • റിഫോം യുകെയ്ക്ക് അഞ്ച് പോയിന്റ് ലീഡ്; ഒരു പോയിന്റ് വ്യത്യാസത്തില്‍ ലേബറും ടോറികളും
  • 80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
  • കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions