യു.കെ.വാര്‍ത്തകള്‍

സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ

54,000-ത്തിലധികം വീടുകള്‍ക്ക് ഈ ജനുവരിയില്‍ എച്ച് എം ആര്‍ സിയുടെ 100 പൗണ്ട് പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. റൂഫ്‌ടോപ്പ് സോളാര്‍ പാനലുകളുള്ള വീടുകളാണ് പിഴ കൊടുക്കേണ്ടിവരുക. ഉപയോഗിക്കാത്ത വൈദ്യുതി നാഷണല്‍ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെല്‍ഫ് അസസ്മെന്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.

സ്മാര്‍ട്ട് എക്സ്പോര്‍ട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാര്‍ പാനല്‍ ഉടമകള്‍ക്ക് വര്‍ഷം ശരാശരി 300 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ല്‍ റെക്കോര്‍ഡ് ഇന്‍സ്റ്റലേഷനുകള്‍ നടന്നതോടെ യുകെയില്‍ ഇപ്പോള്‍ ഏകദേശം 16 ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാന്‍സ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേര്‍ന്നാല്‍ എച്ച് എം ആര്‍ സിയുടെ 1,000 ടാക്‌സ്-ഫ്രീ ട്രേഡിംഗ് അലവന്‍സ് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഏകദേശം 6 ലക്ഷം സോളാര്‍ ഉടമകള്‍ക്ക് ഇത് ബാധകമാകുമെന്നാണ് വിവരം.

1,000 പൗണ്ട് പരിധി കടന്നാല്‍ സെല്‍ഫ് അസസ്മെന്റിന് രജിസ്റ്റര്‍ ചെയ്ത് വരുമാനം പ്രഖ്യാപിക്കുക നിയമപരമായ ബാധ്യതയാണ്. ഓരോ വര്‍ഷവും ഏകദേശം 9 ശതമാനം പേര്‍ റിട്ടേണ്‍ വൈകിപ്പിക്കുന്നതിനാല്‍ പിഴയുടെ പരിധിയില്‍ വരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ ഊര്‍ജ ചെലവുകളും കുടുംബ ബജറ്റുകളും സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍, എസ് ഇ ജി വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ 100 പൗണ്ട് പിഴയായി പോകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു .

അതിനാല്‍, 2024 ഏപ്രില്‍ മുതല്‍ 2025 ഏപ്രില്‍ വരെ ലഭിച്ച അധിക വരുമാനം പരിശോധിച്ച്, എനര്‍ജി സപ്ലയര്‍ സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച്, സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് എച്ച് എം ആര്‍ സിയും നികുതി വിദഗ്ധരും നിര്‍ദേശിക്കുന്നു.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions