യു.കെ.വാര്‍ത്തകള്‍

ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി

യുകെയില്‍ ക്രിമിനലുകളും കുറ്റകൃത്യങ്ങളും പെരുകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മോഷണവും എതിര്‍ക്കുന്ന ജീവനക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്. ഇതില്‍ ഭൂരിഭാഗം കേസുകളിലും യാതൊരു നടപടിയും ഉണ്ടാകാറുമില്ല. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ കേസ് അവസാനിപ്പിക്കുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഹോം സെക്രട്ടറി നടപടിയെടുക്കുന്നത്.

പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറവ് ഉണ്ടാകുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച പോലീസ് പരിഷ്‌കാരം സംബന്ധിച്ച ധവളപത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. 1960-കള്‍ക്ക് ശേഷമുള്ള വമ്പന്‍ നടപടിയില്‍ 43 പോലീസ് സേനകള്‍ക്കിടയില്‍ ലയനങ്ങള്‍ അരങ്ങേറും.

എത്ര പോലീസ് സേനകള്‍ ബാക്കിയുണ്ടാകുമെന്ന് നിലവില്‍ ഉറപ്പായിട്ടില്ലെങ്കിലും, 10 സേനകളായി ചുരുങ്ങുമെന്നാണ് കരുതുന്നത്. കൊലപാതകം, സംഘടിത കുറ്റകൃത്യം പോലുള്ള കേസുകളില്‍ പുതിയ റീജ്യണല്‍ സേനകളായിരിക്കും സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍ നടത്തുക.

കൂടാതെ നിലവില്‍ തലവേദനയായി മാറിയ ഷോപ്പ്‌ലിഫ്റ്റിംഗ്, മൊബൈല്‍ മോഷണം, സാമൂഹ്യവിരുദ്ധ പെരുമാറ്റം പോലുള്ള വിഷയങ്ങളില്‍ ലോക്കല്‍ പോലീസിംഗ് മേഖലകളും സൃഷ്ടിക്കുമെന്നാണ് സൂചന. ഈ ലയനങ്ങള്‍ വഴി പോലീസിന്റെ പ്രാദേശിക പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ഫണ്ട് ലഭിക്കുമെന്നാണ് ഹോം ഓഫീസിന്റെ വിശ്വാസം.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions