സിനിമ

വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി; റിലീസ് അനുമതിയില്ല

വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഎഫ്സിക്ക് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുന്‍പ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകന്‍ ഒരുങ്ങിയത്.

എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

  • കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തു വിവാഹിതരായി
  • അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
  • വിജയുടെ വ്യക്തിജീവിതത്തെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍
  • ലൈംഗികാതിക്രമ കേസ്: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
  • 'സെറ്റ് അല്ലേ?, നമ്മള്‍ ഈ യാത്ര തുടരും'; ഭാവന സര്‍ക്കാര്‍ പരസ്യത്തില്‍
  • തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനും പരിഗണനയില്‍
  • ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി നടി ബീന ആന്റണി
  • വിജയ് -സംഗീത വിവാഹ മോചനം 250 കോടിയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; വാര്‍ത്തകളില്‍ തൃഷയും
  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions