യു.കെ.വാര്‍ത്തകള്‍

യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി

യുകെയിലെ ആരോഗ്യ രംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള സംരംഭം വികസിപ്പിച്ചതിന് മലയാളി സംരഭകരായ ഹെര്‍മര്‍ച്ചീസ് ബാലനും സിറില്‍ റോയിയും ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി. യുകെ സര്‍ക്കാരിന്റ ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസ പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക എന്‍ഡോഴ്‌സ്‌മെന്റ് ബോഡിയായ എന്‍വെസ്‌റ്റേഴ്‌സ് ലിമിറ്റഡാണ് പുരസ്‌കാരം നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750 ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് പത്തു വിഭാഗങ്ങളിലായി അവരെ തെരഞ്ഞെടുത്തത്.

2019 ല്‍ സ്റ്റാര്‍ട്ടപ്പ് വിസയും ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയും നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു അവാര്‍ഡ് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ഹെര്‍മര്‍ച്ചീസും സിറിലുമാണ് മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ പരിശീലന സാങ്കേതിക കമ്പനി സ്ഥാപിച്ചത്. നേഴ്‌സ് ക്ഷാമം നേരിടുന്നതിനുള്ള സമഗ്ര പരിഹാരമായി വികസിപ്പിച്ച ഒപോര്‍ട്ടല്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നഴ്‌സ് റിക്രൂട്ട്‌മെന്റിലെ കാലതാമസം കുറക്കുക, ഗുണ നിലവാര നിയന്ത്രണം ഉറപ്പാക്കുക, എന്‍എച്ച്എസ് തൊഴിലവസരങ്ങളുമായി നഴ്‌സുമാരെ ബന്ധിപ്പിക്കുക, യുകെയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ബന്ധിത പരീക്ഷകള്‍ക്കായുള്ള പരിശീലന പ്ലേസ്‌മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

എഐ അധിഷ്ഠിത ട്രാക്കിംഗ് , പരിശീലന പുരോഗതി വിലയിരുത്തല്‍, സംയോജിത പ്രകടന വിശകലനം , കംപ്ലയന്‍സ് മോണിറ്ററിങ് , ഓണ്‍ ബോര്‍ഡിംഗ് പിന്തുണ എന്നിവയും പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകളാണ്. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ സ്ഥാപനമായി മെന്റര്‍ മെര്‍ലിന്‍ വളര്‍ന്നു.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഹെര്‍മര്‍ച്ചീസും കോട്ടയം കൈപ്പുഴ സ്വദേശികളായ സിറിലും ഈ നേട്ടം കേരളത്തിനും ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് രംഗത്തിനും അഭിമാനകരമാണെന്നും കൂടുതല്‍ യുവ സംരഭകര്‍ക്ക് ആഗോള അവസരങ്ങള്‍ തേടാന്‍ ഇതു പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു.

  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും
  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions