Don't Miss

റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ

യുകെയില്‍ നിന്ന് ഏകദേശം 1,500 മൈല്‍ അകലെനിന്ന് ലണ്ടനിലെ ഒരു രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ. വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടമാണ് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ കൈവരിച്ചിരിക്കുന്നത്. ലണ്ടനിലെ ഗൈസ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ശസ്ത്രക്രിയാ സംഘം ഇറ്റലിയിലെ റോബോട്ടിക് സര്‍ജറി വിദഗ്ധന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. എന്‍ഡോമെട്രിയോസിസ് ബാധിച്ച രോഗിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഇറ്റലിയിലെ റോമില്‍ നിന്ന് റോബോട്ടിക് സംവിധാനം നിയന്ത്രിച്ചാണ് വിദഗ്ധര്‍ ലണ്ടനിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ നടത്തിയത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും അത്യാധുനിക റോബോട്ടിക് സര്‍ജറി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമായത്. രോഗിയുടെ ശരീരത്തില്‍ സ്ഥാപിച്ചിരുന്ന റോബോട്ടിക് ഉപകരണങ്ങള്‍ ഡോക്ടര്‍ ദൂരത്തില്‍ നിന്ന് നിയന്ത്രിക്കുകയും ലണ്ടനിലുള്ള ശസ്ത്രക്രിയാ സംഘം ആവശ്യമായ സഹായം നല്‍കുകയും ചെയ്തു. ദൂരെയുള്ള വിദഗ്ധരുടെ പരിജ്ഞാനം രോഗികള്‍ ക്ക് എത്തിക്കാനുള്ള വലിയ മുന്നേറ്റമായി ഇതിനെ വിലയിരുത്തുന്നു.


ഭാവിയില്‍ പ്രത്യേക വൈദ്യഗ്ദ്യം നേടിയ വിദഗ്ധരുടെ സേവനം ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. യാത്ര ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും അത്യാഹിത സാഹചര്യങ്ങളിലും ഇതിലൂടെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. അതേസമയം സുരക്ഷയും ഇന്റര്‍നെറ്റ് ബന്ധത്തിന്റെ സ്ഥിരതയും ഉറപ്പാക്കുന്നത് ഇത്തരം ദൂരശസ്ത്രക്രിയകള്‍ വ്യാപകമാക്കാന്‍ നിര്‍ണായകമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ചൂണ്ടിക്കാട്ടുന്നു.


  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions