സിനിമ

'സെറ്റ് അല്ലേ?, നമ്മള്‍ ഈ യാത്ര തുടരും'; ഭാവന സര്‍ക്കാര്‍ പരസ്യത്തില്‍

തെരെഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവന. 'വീണ്ടും തുടരും, നമ്മള്‍ തുടരും' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. 'സെറ്റല്ലേ…നമ്മളീ യാത്ര തുടരും' എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. റാപ്പര്‍ വേടന്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. 'കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്. 2021ലും എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'അന്തിവിണ്ണില്‍ അമ്പിളിക്കല' എന്ന ഗാനമായിരുന്നു അത്. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions