നാട്ടുവാര്‍ത്തകള്‍

ഇന്ത്യയിലേക്ക് വരുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിച്ചു; കപ്പലിന് തീപിടിച്ചു

ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണമുണ്ടായി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ഇന്ന് ആക്രമണമുണ്ടായി. കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര സഹായം നല്‍കുന്നതായി തായ്‌ലന്‍ഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ഒമാന്‍ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതര്‍ പറയുന്നു. യുഎഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഈ കപ്പല്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകവെയാണ് ആക്രമിക്കപ്പെട്ടത്.

ബുധനാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ തുറമുഖം വിട്ടതിന് തൊട്ടുപിന്നാലെ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് തായ് പതാക വഹിച്ച ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതായി റോയല്‍ തായ് നേവി അറിയിച്ചിരുക്കുന്നത്. യുഎസുമായും ഇസ്രയേലുമായും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാന്‍ ഹോര്‍മുസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കെയാണ് ആക്രണങ്ങള്‍. ഹോര്‍മൂസിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചില രാജ്യങ്ങള്‍ക്ക് മാത്രം ഇളവും പ്രഖ്യാപിച്ചിരുന്നു.

തായ്ലന്‍ഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റര്‍ നീളവും 30,000 ടണ്‍ ഭാരംവഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു. തായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ ഇന്ത്യയിലെ കാണ്ട്‌ല തുറമുഖത്തേക്ക് പോകുമ്പോഴാണ് ആക്രമണത്തിനിരയായത്. തായ് നാവികസേന പുറത്തുവിട്ട ഫോട്ടോകളില്‍ കപ്പലിന്റെ പുറംചട്ടയില്‍ നിന്നും സൂപ്പര്‍സ്ട്രക്ചറില്‍ നിന്നും കറുത്ത പുക ഉയരുന്നത് കാണുന്നുണ്ട്.

  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions