യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍

13 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ വരുന്നു. ശക്തമായ പ്രായ പരിശോധനാ സംവിധാനം കൊണ്ടുവരണമെന്ന് ടെക് കമ്പനികളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് റോബ്ലോക്‌സ്, എക്‌സ് എന്നിങ്ങനെ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിര്‍ദ്ദേശം. സ്വയം പറയുന്ന പ്രായ വിവരത്തെ പരിഗണിക്കാത്ത രീതിയില്‍ നടപടിയാണ് ആലോചിക്കുന്നത്.

പല സോഷ്യല്‍മീഡിയ സേവനങ്ങള്‍ക്കും കുറഞ്ഞ പ്രായ പരിധി 13 ആയിരിക്കുമ്പോഴും യുകെയില്‍ 10നും 12നുമിടയില്‍ 86 ശതമാനം പേര്‍ക്കും സ്വന്തം സോഷ്യല്‍മീഡിയ പ്രൊഫൈലുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. പ്രായ പരിശോധന ശക്തമാക്കും. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഐഒസി വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധന ശക്തമാണെന്ന് ടെക് കമ്പനികള്‍ പറയുന്നു. യൂട്യൂബ് നടപടികള്‍ എടുത്തു കഴിഞ്ഞതായി വ്യക്തമാക്കി. എഐ ഉപയോഗിച്ച് പ്രായം തിരിച്ചറിയലുള്‍പ്പെടെ സംവിധാനം ഉപയോഗിച്ചേക്കും.

ടിക് ടോക് 2024 ഒക്ടോബര്‍ മുതല്‍ 25 സെപ്തംബര്‍ വരെ 9 കോടിയോളം സംശയകരമായ അക്കൗണ്ട് നീക്കം ചെയ്തതായി അറിയിച്ചു.ദുരുപയോഗം ചെയ്യാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.

  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions