Don't Miss

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ഒരു പറ്റം കൗമാരക്കാര്‍ 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു എന്നാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കുത്തേറ്റതോടെ ചോരയൊലിപ്പിച്ച നിലയില്‍ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിര്‍ത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്.

ഒരു ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ ആക്രമണം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളില്‍ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരില്‍ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന സാഹചര്യം ഒഴിവാക്കണം എന്ന നിര്‍ദേശം മലയാളികള്‍ക്കിടയില്‍ നല്കിയിട്ടുണ്ട്.

മാസങ്ങള്‍ക്കു മുമ്പ് നിരവധി മലയാളികള്‍ വംശീയ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയായിരുന്നു.

  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions