ചരമം

ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും

ഡര്‍ബിയില്‍ നിന്നും പാരിസിലേക്ക് പോയ യാത്രയില്‍ അപ്രതീക്ഷിതമായി വിധി കീഴടക്കിയ അങ്കമാലി സ്വദേശി ജീസിന്റെ മൃതദേഹം ഈ മാസം അവസാനത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ സുഹൃത്തുക്കള്‍. പാരിസിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തതോടെ പേപ്പര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് കൊണ്ട് പോകാനാകുമെന്നാണ് കരുതുന്നത്.

യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്.

കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബം പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഭാര്യയ്ക്ക് അടുത്തകാലത്താണ് നഴ്‌സിങ് ഹോമില്‍ നേഴ്സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡാര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് ജീസ് ജോസ്. ജീസ് ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions