അസോസിയേഷന്‍

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം


കോവന്‍ട്രി: പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ.യുടെ ആഭിമുഖ്യത്തില്‍ കേരള ജലവിഭവ-ഹൗസിംഗ് ബോര്‍ഡ് മന്ത്രി മോന്‍സ് ജോസഫിനും കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് എം.എല്‍.എയ്ക്കും കേരള കോണ്‍ഗ്രസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എല്‍.എമാര്‍ക്കും സ്വീകരണം നല്‍കി. ജൂണ്‍ 6-ന് രാവിലെ 11 മണിക്ക് കോവന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ നടന്ന സമ്മേളനം പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ. പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ ചീഫ് വിപ്പും പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേറ്ററുമായ അപ്പു ജോണ്‍ ജോസഫ് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജലവിഭവ-ഹൗസിംഗ് ബോര്‍ഡ് മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ സ്വാഗതം ആശംസിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം.എല്‍.എമാരെ അഭിനന്ദിച്ച് പ്രസംഗിക്കുകയും ചെയ്തു.

മന്ത്രി മോന്‍സ് ജോസഫ് തന്റെ പ്രസംഗത്തില്‍ കേരള കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ച ഈ വലിയ വിജയം ഒറ്റരാത്രികൊണ്ട് ലഭിച്ചതല്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും പറഞ്ഞു. പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സമയങ്ങളില്‍ കേരള കോണ്‍ഗ്രസിനോട് കാണിച്ച സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും ലോകമെമ്പാടുമുള്ള പ്രവാസി പ്രവര്‍ത്തകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള കേരള കോണ്‍ഗ്രസ് അനുഭാവികളെയും പ്രവര്‍ത്തകരെയും ഏകോപിപ്പിക്കുന്നതിനായി ഉടന്‍ തന്നെ ഒരു ഗ്ലോബല്‍ പ്രവാസി കേരള കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് എം.എല്‍.എ. മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന ഷെവലിയാര്‍ ടി യു കുരുവിള അനുസ്മരണ പ്രഭാഷണം നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ച മികച്ച വിജയത്തിനായി പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ. നല്‍കിയ പിന്തുണയ്ക്ക് അപു ജോണ്‍ ജോസഫ് നന്ദി അറിയിച്ചു. കേരളത്തിലെ വികസന സ്വപ്ന പദ്ധതികളായ ഫിലിം സിറ്റിയും ട്വിന്‍ സിറ്റി അഥവാ സിസ്റ്റര്‍ ടൗണ്‍ ആശയവും യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും യുകെയിലെയും യൂറോപ്പിലെയും ബറോ, കൗണ്ടി കൗണ്‍സിലുകളുമായി ബന്ധിപ്പിച്ച് മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ സഹകരണ പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ., ഷിബു തെക്കുംപുറം എം.എല്‍.എ., വിനു ജോബ് എം.എല്‍.എ., റെജി ചെറിയാന്‍ എം.എല്‍.എ., പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം, ഐ.ടി. & പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജെയ്സണ്‍ ജോസ് ഓലിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ബിറ്റാജ് അഗസ്റ്റിന്‍, ജെറി തോമസ് ഉഴുന്നാലില്‍, വിനോദ് ചന്ദ്രപ്പിള്ളില്‍, ജോണി ജോസഫ്, ജിജിമോന്‍ സൈമണ്‍ വരിക്കശ്ശേരില്‍, സിബി കാവുകാട്ട്, ഡേവിസ് ജോസഫ്, ലാലു സ്‌കറിയ, ലിറ്റു ടോമി, ജില്‍സണ്‍ ഓലിക്കല്‍, ജിസ് കാനാട്ട്, സഞ്ജു ആന്റോ കുമ്പുക്കല്‍, ക്രിസ് മാത്യു, ബ്രയന്‍ തോമസ്, എബ്രഹാം കുതിരവട്ടം, തോമസ് ജോണി, ജിയോ ജെയിംസ്, റോജിന്‍ വാണിയക്കിഴക്കേല്‍, സജീഷ് ഫ്രാന്‍സിസ് എന്നിവര്‍ യോഗത്തില്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണ തുടരുമെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions