യു.കെ.വാര്‍ത്തകള്‍

എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ അവ വരുത്തുന്ന വീഴ്ചകളുടെ ബാധ്യത ഡോക്ടര്‍മാരുടെയും, എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്നു ആശങ്ക. എഐ ടൂളുകള്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിക്കുകയും, ഇത് അനുസരിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നതിന്റെ പേരിലാണ് കേസ് വരികയെന്ന് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.

എഐ ഉപയോഗിച്ചതിന്റെ ഫലമായാണ് രോഗികള്‍ക്ക് അപകടം നേരിടുന്നതും, മരണപ്പെടുന്നതുമെങ്കിലും ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സര്‍വ്വീസിനും ബാധ്യത വരുമെന്നാണ് നിയമം പറയുന്നത്. ഈ നിയമം പരിഷ്‌കരിച്ചില്ലെങ്കില്‍ ക്ലിനിക്കല്‍ വീഴ്ചയുടെ പേരില്‍ ഡോക്ടര്‍മാരുടെ പേരില്‍ ഇതിന്റെ ഉത്തരവാദിത്വം വരുമെന്നതാണ് അവസ്ഥ.

എന്‍എച്ച്എസ് ഇപ്പോള്‍ കൂടുതലായി എഐയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്‌കാനുകള്‍, എക്‌സ്‌റേ എന്നിവ പരിശോധിക്കാനും, രോഗികളുമായി നടത്തിയ ആശയവിനിമയങ്ങളുടെ സമ്മറി തയ്യാറാക്കാനും, രോഗികള്‍ക്ക് അയയ്ക്കുന്ന കത്തുകള്‍ക്കും എഐ സഹായം തേടുന്നുണ്ട്.

എക്‌സ്‌റേ പരിശോധിക്കുന്ന എഐ ടൂള്‍ ചിലപ്പോള്‍ ഒരു രോഗിയുടെ ശ്വാസകോശത്തില്‍ ട്യൂമര്‍ കാണാതെ പോകാമെന്ന് മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറാ ടൗണ്‍ലി പറയുന്നു. രോഗം കണ്ടെത്താതെ പോയാല്‍ ചികിത്സ കിട്ടാതെ പോകുകയും, ക്യാന്‍സര്‍ വ്യാപിച്ച് ചിലപ്പോള്‍ മരണത്തിലേക്ക് എത്തുകയും ചെയ്യാം. ഈ കുറ്റം ഡോക്ടറുടെ തലയില്‍ വീഴുന്നത് ആശങ്കാജനകമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.


  • എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
  • മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍
  • ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
  • ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
  • കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions