യു.കെ.വാര്‍ത്തകള്‍

കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം


യുകെ മലയാളികളെയാകെ വേദനയിലാഴ്ത്തിയ സംഭവമാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങികിടന്ന ജസീക്കയുടെ അപകടവും തുടര്‍ന്നുള്ള മരണവും. ഇപ്പോഴിതാ ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങുകയാണ് യുകെ മലയാളി സമൂഹം. ജസീക്കയ്ക്ക് തിങ്കളാഴ്ച യുകെ മലയാളികള്‍ വിടയേകും. ഒന്നര മാസത്തിന് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയിരിക്കുന്നത്.

ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. രാവിലെ 9 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്ക.

മേയ് 25നായിരുന്നു ആ വേര്‍പാട്. അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി ക്രൂരത കാണിച്ചത്. മാതാപിതാക്കള്‍ യുകെയില്‍ കെയര്‍ഹോം ജീവനക്കാരാണ്.

  • ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
  • തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
  • എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
  • എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
  • വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
  • ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
  • എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
  • എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
  • അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions