യു.കെ.വാര്‍ത്തകള്‍

ട്രെയിനില്‍ വയോധികരെ ആക്രമിച്ച പെണ്‍കുട്ടികളുടെ സംഘത്തെ തെരഞ്ഞ് പൊലീസ്
തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിലില്‍. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു. ആദ്യ സംഭവം രാത്രി 9.30ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനിലേക്ക് പോകുകയായിരുന്ന വയോധികന് നേരെയായിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നു.ഒരു മണിക്കൂറിന് ശേഷം രാത്രി 11 മണിയോടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് എറിത്തിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയ്‌നിലും വയോധികന് നേരെ അക്രമം നടത്തി. പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു.

More »

ട്രംപിന്റെ തീരുവകള്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സഖ്യകക്ഷിയായിരുന്നിട്ട് കൂടി യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചാ ആഘാതം നല്‍കുന്നതായിഷോക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുകെ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യോഗങ്ങള്‍ക്കായി വാഷിംഗ്ടണിലെത്തിയ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും വളര്‍ച്ചാ ഷോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബെയ്‌ലി വ്യക്തമാക്കി. ഐഎംഎഫ് യുകെയുള്ള 2025-ലെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 1.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. താരിഫുകള്‍ പ്രഖ്യാപിക്കുന്നത് മുന്‍പ് കണക്കാക്കിയതിലും താഴേക്ക് വളര്‍ച്ച പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തില്‍ എത്തിയത് മുതല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലയുറപ്പിക്കാനാകാത്ത

More »

ബ്രസ്റ്റ് കാന്‍സര്‍ വന്ന് സുഖം പ്രാപിച്ചവര്‍ക്ക് രോഗം വീണ്ടും വരാതിരിക്കാന്‍ സഹായിക്കുന്ന മരുന്നിന് എന്‍എച്ച്എസ് അംഗീകാരം
യുകെയില്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന രോഗികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്ത. ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിന്റെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മരുന്നിന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഒരിക്കല്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെട്ടവര്‍ക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ഈ മരുന്നിന്റെ ഉപയോഗം മെഡിസിന്‍ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തില്‍ 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

More »

മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വാഹനമോടിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നു!
വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട സമയത്തെ ജോലി, ക്ഷീണിതരായി മടങ്ങുമ്പോള്‍ നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നതായും മരിക്കുന്നതായും സുപ്രധാന അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥ അതീവ ദയനീയമാണെന്ന് സേഫ്റ്റി വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു. ജീവനക്കാര്‍ ക്ഷീണിതരായി വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് എന്‍എച്ച് എസ് സേഫ്റ്റി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുദീര്‍ഘമായ ഷിഫ്റ്റ് പൂര്‍ത്തിയാക്കി കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് സേഫ്റ്റി റെഗുലേറ്റര്‍ കണ്ടെത്തി. ജീവനക്കാര്‍ അതീവ ക്ഷീണത്തില്‍ മടങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നേരിടുന്ന ക്ഷീണം മൂലം

More »

മാര്‍പാപ്പയുടെ സംസ്‌കാരത്തിന് യുകെയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വില്യമും
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ചാള്‍സ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് വില്യം രാജകുമാരന്‍. കെന്‍സിങ്ടന്‍ പാലസ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കി. മറ്റ് ലോക നേതാക്കള്‍ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, ബ്രസീല്‍ പ്രസിഡന്റുമാര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ വത്തിക്കാനിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തും. അയര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ തലവന്മാരും പ്രത്യേക പ്രതിനിധി സംഘത്തിനൊപ്പം സംസ്‌കാര ചടങ്ങിനെത്തും. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഭാര്യയ്‌ക്കൊപ്പം സംസ്‌കാരത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എത്തുമോ എന്ന

More »

ലണ്ടന്‍ മാരത്തണ്‍ ഞായറാഴ്ച, ഇത്തവണ പങ്കെടുക്കുന്നത് 56,000 പേര്‍
ലണ്ടന്‍ : പ്രശസ്തമായ ലണ്ടന്‍ മാരത്തോണിന്റെ 45-ാം എഡിഷന്‍ ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേര്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കും. ഓരോ വര്‍ഷവും നിരവധി റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില്‍ ന്യൂയോര്‍ക്ക്, പാരിസ് മാരത്തോണുകളില്‍ കുറിച്ച റെക്കോഡുകള്‍ പഴങ്കഥയാകുമെന്ന് കരുതുന്നു. ഗ്രീനിച്ച് പാര്‍ക്കില്‍നിന്ന് ആരംഭിച്ച് ബക്കിങ്ഹാം പാലസ് വഴി ലണ്ടന്‍ മാളിനു മുന്നില്‍ അവസാനിക്കുന്ന മാരത്തോണില്‍ ഓട്ടക്കാര്‍ 26.2 മൈല്‍ ദൂരം താണ്ടും. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, ബിഗ്‌ബെന്‍ വഴിയാണ് മാരത്തോണ്‍ കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ മാരത്തോണ്‍ കാണാന്‍ തടിച്ചുകൂടും. ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. പതിവുപോലെ കെനിയന്‍ ഓട്ടക്കാര്‍ ഇക്കുറിയും വിജയസാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്.

More »

എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കടുത്ത ക്ഷാമം
യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രോഗികളെ അപകടത്തിലാക്കുന്ന തോതില്‍ ഗുരുതരമായി തുടരുന്നുവെന്ന് കണക്കുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് മൂന്നില്‍ രണ്ട് ഷിഫ്റ്റുകളിലും സുരക്ഷിതമായ പരിചരണം ഉറപ്പാക്കാന്‍ ആവശ്യമായ തോതില്‍ നഴ്‌സുമാരില്ലെന്നാണ് സര്‍വ്വെ കണ്ടെത്തുന്നത്. ഒരു വര്‍ഷത്തിനിടെ 63 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. മറ്റേണിറ്റി വാര്‍ഡുകളിലും, ഇഞ്ചുറി റിഹാബ് യൂണിറ്റുകളിലുമാണ് ഏറ്റവും വലിയ ആശങ്ക നിലനില്‍ക്കുന്നത്. പകുതി ഷിഫ്റ്റുകളിലും ആരോഗ്യജീവനക്കാര്‍ രോഗികള്‍ക്ക് ഗുരുതര അപകടസാധ്യത നേരിടുന്നതായി സര്‍വ്വെ സ്ഥിരീകരിച്ചു. യുണീന്‍ യൂണിയനാണ് സര്‍വ്വെ നടത്തിയത്. ഹെല്‍ത്ത് സര്‍വ്വീസില്‍ ഉടനീളം ജീവനക്കാരുടെ ക്ഷാമം ഭയാനകമായ തോതില്‍ പതിവായി നേരിടുന്നുവെന്നാണ് കാണിക്കുന്നതെന്ന്

More »

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാന ചുമതല
വത്തിക്കാന്‍ സിറ്റി : പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു പ്രധാന ചുമതല. കര്‍ദിനാള്‍ സംഘത്തിലെ 9 ഇലക്ടറല്‍മാര്‍ക്കു ചുമതലകള്‍ ഏല്‍പിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാകും. വോട്ടുകള്‍ എണ്ണുന്ന 3 കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ സാധിക്കാത്ത ഇലക്ടറല്‍മാരില്‍ നിന്നു ബാലറ്റ് ശേഖരിക്കുന്ന 3 കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന 3 കര്‍ദിനാള്‍മാര്‍ എന്നിവരെ അദ്ദേഹം തിരഞ്ഞെടുക്കും. രഹസ്യ സ്വഭാവത്തില്‍ കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകന്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന. പുതിയ

More »

പിതാവിന് പിന്നാലെ ഭര്‍ത്താവും ഓര്‍മ്മയായി; വിനു കുമാറിന്റെ വേര്‍പാടില്‍ തകര്‍ന്ന് സന്ധ്യ
പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കവേ യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തിരുന്നത് വിധിയുടെ ക്രൂരത. പിതാവിനു പിന്നാലെ സന്ധ്യയുടെ ഭര്‍ത്താവും ഓര്‍മ്മയായിരിക്കുകയാണ്. സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും സമീപകാലത്തു യുകെയില്‍ എത്തിയത്. കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കാതെയായിരുന്നു സന്ധ്യ യുകെ മലയാളി ആകുന്നത്. രണ്ടു മാസം മുന്‍പ് നടന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സന്ധ്യ കേരളത്തില്‍ എത്തി മടങ്ങിയിരുന്നു. അവിശ്വാസ വോട്ടില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തു നാട്ടില്‍ നിന്നും എത്തിയത് തീര്‍ത്തും സങ്കടകരമായ വാര്‍ത്ത ആയിരുന്നു. പിതാവിന്റെ മരണമാണ് ഒരു മാസം മുന്‍പ് സന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്നും കരകയറും മുന്‍പേ ഭര്‍ത്താവും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions