യു.കെ.വാര്‍ത്തകള്‍

മോഡി തോമസിന് വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം 21ന്
യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന്റെ (55) പൊതുദര്‍ശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്. യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്. ഭാര്യ : സ്റ്റീജ, പൂവത്തുശ്ശേരി

More »

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്
യുകെയിലെ ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുന്‍ സിറ്റി മിനിസ്റ്റര്‍ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉള്‍പ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മില്‍ ഔപചാരികമായി കുറ്റാരോപിതരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല. എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ധാക്കയില്‍ അവര്‍ക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍

More »

പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചു എന്‍എച്ച്എസ് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ മെലനോമ രോഗികള്‍ക്ക് പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് എന്‍എച്ച്എസ്. അഡ്വാന്‍സഡ് സ്കിന്‍ കാന്‍സറായ മെലനോമ രോഗികള്‍ക്കാണ് എന്‍എച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ കാന്‍സര്‍ വാക്സിന്‍ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന്‍, രോഗപ്രതിരോധ സംവിധാനത്തെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാന്‍സര്‍ വാക്സിന്‍ ലോഞ്ച് പാഡിന്റെ (സിവിഎല്‍പി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടല്‍ കാന്‍സര്‍ വാക്സിനിനായുള്ള പരീക്ഷണങ്ങളില്‍ ചേരാന്‍ നിരവധി രോഗികളെ സിവിഎല്‍പി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ ചികിത്സകള്‍ നല്‍കുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികള്‍

More »

ജയിലിലും മെരുങ്ങാത്ത മാഞ്ചസ്റ്റര്‍ അരീനാ ബോംബര്‍; ജയില്‍ ഓഫീസര്‍മാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
മാഞ്ചസ്റ്റര്‍ അരീനാ ബോംബിംഗിലെ കുറ്റവാളി ഹാഷെം അബേദി ജയിലില്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രവാദി അക്രമങ്ങളിലെ കുറ്റവാളികളില്‍ ഒരാളാണ് ഇയാള്‍. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും, കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൗണ്ടി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ ഓഫീസര്‍മാര്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരുക്കുകളാണ് ഏറ്റതെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 2017 ചാവേര്‍ അക്രമണം നടത്താന്‍ സഹോദരനെ സഹായിച്ച 28-കാരനായ അബേദി തിളപ്പിച്ച പാലക എണ്ണ ഓഫീസര്‍മാര്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു. കൂടാതെ സ്വയം തയ്യാറാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഒരു തടവുകാരന്റെ അക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഓഫീസര്‍മാരെ ആശുപത്രിയില്‍

More »

യുകെയില്‍ മലയാളി യുവാവ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികള്‍ക്ക് നൊമ്പരമായി കാര്‍ഡിഫ് മലയാളി യുവാവിന്റെ മരണ വാര്‍ത്ത. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍(35) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാര്‍ഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷിന്റെ മരണം യുകെ മലയാളി സമൂഹത്തിന് തീരാ വേദനയായി നൊമ്പരമായി മാറുകയാണ്. കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു മല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്ക്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്ന ആശിഷ് നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍

More »

ഇംഗ്ലണ്ടിലെ അധ്യാപകര്‍ 2.8% ശമ്പളവര്‍ധന തള്ളി സമരത്തിന് ഒരുങ്ങുന്നു
ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ശമ്പളവര്‍ദ്ധന നിര്‍ദ്ദേശം നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ അംഗങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തള്ളിക്കളഞ്ഞതോടെ ഇംഗ്ലണ്ടില്‍ അധ്യാപകരുടെ സമരത്തിന് സാധ്യത തെളിയുന്നു. 2.8% ശമ്പളവര്‍ദ്ധനയാണ് ഗവണ്‍മെന്റ് അധ്യാപകര്‍ക്കായി അനുവദിച്ചത്. എന്നാല്‍ 93.7 ശതമാനം പേരും ഈ നിര്‍ദ്ദേശം അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് തള്ളിക്കളഞ്ഞു. പേ ഓഫര്‍ സ്വീകരിച്ചാല്‍ സ്‌കൂളുകള്‍ക്ക് ശമ്പളവര്‍ദ്ധനവിനുള്ള പണം നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ ബജറ്റുകള്‍ ഇപ്പോള്‍ തന്നെ അമിതസമ്മര്‍ദം നേരിടുകയാണെന്ന് യൂണിയന്‍ അവകാശപ്പെടുന്നു. മെച്ചപ്പെട്ട ഡീല്‍ നേടിയെടുക്കാന്‍ പണിമുടക്കിന് ഇറങ്ങാന്‍ തയ്യാറാണെന്ന് 83% അധ്യാപകരാണ് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 134,487 അധ്യാപകരാണ് വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു പിന്‍മാറ്റത്തിന്

More »

യുകെ കെയര്‍ വിസ അപേക്ഷകളില്‍ 78 ശതമാനം ഇടിവ്; പ്രതിസന്ധിയില്‍ കെയര്‍ മേഖല
ലണ്ടന്‍ : യുകെയിലേക്കുള്ള പ്രധാന വിസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യണ്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്. വിദ്യാര്‍ഥി വിസയിലും കെയറര്‍ വിസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഗണ്യമായി കുറയാന്‍ കാരണം, മുന്‍ ടോറി സര്‍ക്കാര്‍ വിസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്. പോസ്റ്റ് സ്റ്റഡി വീസയും ഫാമിലി വിസയും പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാര്‍ഥികളുടെ

More »

അഫ്ഗാനികളെന്ന വ്യാജേന യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച് ഇന്ത്യന്‍ കുടുംബം കുടുങ്ങി
ഇന്ത്യന്‍ പൗരന്‍മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെന്ന് വ്യാജേന നടത്തിയ ശ്രമം പൊളിഞ്ഞു. ഇവര്‍ നിയമ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. 72-കാരന്‍ ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന്‍ 44-കാരന്‍ ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്‍മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നതാണെന്നു വ്യക്തമായി. എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്. ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍

More »

ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക്; പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍ക്കായി പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍. കഴിഞ്ഞ മാസം മുതല്‍ ബിന്‍ തൊഴിലാളികള്‍ തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തര്‍ക്കം അവസാനിപ്പിക്കാനാണ് കരാറിനായി വോട്ടെടുപ്പ് ആരംഭിക്കുക. തൊഴിലാളി യൂണിയന്‍ കൗണ്‍സിലിന്റെ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നേരെയുള്ള അപമാനിക്കലും അക്രമവും പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ വ്യക്തമാക്കി. പുതിയ കരാര്‍ അംഗീകരിക്കാന്‍ ഉപപ്രധാനമന്ത്രി തൊഴിലാളികളെ ആഹ്വാനം ചെയ്തു. ജനുവരി മുതല്‍ തുടങ്ങിയ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക് മാര്‍ച്ചോടെ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുത്തു. 17000 ടണ്‍ മാലിന്യമാണ് യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തില്‍ കെട്ടി കിടക്കുന്നത്. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ എന്ന തസ്തിക നീക്കം ചെയ്യാനുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions