ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുന്നത് 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍; ഈസ്റ്റര്‍ യാത്ര കഠിനമാകും
ഈസ്റ്ററിനോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്കു ഇത്തവണ കഠിനമാകും കാര്യങ്ങള്‍. 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ ആണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുക. ഇത് റോഡില്‍ മാത്രമല്ല, റെയില്‍ സര്‍വ്വീസുകളിലും സാരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
2024-നെ അപേക്ഷിച്ച് മൂന്നാഴ്ച വൈകിയാണ് ഇക്കുറി ഈസ്റ്റര്‍. അതുകൊണ്ട് തന്നെ വര്‍ഷത്തിലെ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ട്രാഫിക് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നാണ് എഎ മുന്നറിയിപ്പ്.
അതേസമയം, 24 സെല്‍ഷ്യസ് വരെ ചൂടുകാലാവസ്ഥ ഉയര്‍ന്ന് നില്ക്കുന്ന നിലവിലെ സ്ഥിതി അടുത്ത ആഴ്ചയോടെ മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ഭയക്കുന്നു. അടുത്ത ആഴ്ച സ്ഥിതി അസ്ഥിരമാകാനും, ചിലപ്പോള്‍ മഴ പെയ്യാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ടൗണുകളിലും, സിറ്റി സെന്ററുകളിലും
More »
ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത്കെയര്‍ സിസ്റ്റം സങ്കീര്‍ണ്ണം; ദീര്‍ഘകാല രോഗികളുടെ ചികിത്സയില്‍ വീഴ്ചകള്‍
ഇംഗ്ലണ്ടിന്റെ സങ്കീര്‍ണ്ണമായ ഹെല്‍ത്ത്കെയര്‍ സിസ്റ്റം ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികളെയും, ഇവരെ പരിചരിക്കുന്നവരെയും കുഴപ്പത്തിലാക്കുകയും, രോഗികളുടെ സ്ഥിതി മോശമാകാനും എന്‍എച്ച്എസ് വീഴ്ചകള്‍ വഴിയൊരുക്കുന്നുവെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയുടെ റിപ്പോര്‍ട്ട്.
ദീര്‍ഘകാല രോഗങ്ങള്‍ നേരിടുന്നവരുടെ ചികിത്സയില്‍ എന്‍എച്ച്എസും, കെയര്‍ ഓര്‍ഗനൈസേഷനുകളും പതിവായി വീഴ്ചകള്‍ വരുത്തുന്നതായാണ് കണ്ടെത്തല്‍. 41% മുതിര്‍ന്നവര്‍ക്കും, 17% കുട്ടികള്‍ക്കും ചുരുങ്ങിയത് ഒരു ദീര്‍ഘകാല ആരോഗ്യ പ്രശ്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഹെല്‍ത്ത്, കെയര്‍ സിസ്റ്റത്തിലൂടെ മുന്നോട്ട് പോകാന്‍ കഴിയാത്ത രോഗികള്‍ കൂടുതല്‍ രോഗാതുരമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന്റെ ഫലമായി സുപ്രധാന അപ്പോയിന്റ്മെന്റുകള്‍ നഷ്ടമാകുകയും, ചികിത്സ വൈകുകയോ, മറക്കുകയോ
More »
യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് ബെഡ്ഫോര്ഡിലേക്ക്
യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് യുകെയില്‍ വരുന്നു. ബെഡ് ഫോര്‍ഡിന് സമീപം ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാര്‍ക്ക് 2031 ഓടു കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ . പാര്‍ക്കിന്റെ നിര്‍മ്മാണത്തിലൂടെ ഏകദേശം 28,000 തൊഴില്‍ അവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. 476 ഏക്കര്‍ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വര്‍ഷം തന്നെ 8.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന് കണക്കാക്കുന്നു. യൂണിവേഴ്സല്‍ കമ്പനി നടത്തുന്ന നിക്ഷേപം ബേര്‍ഡ്ഫോര്‍ഡിനെ ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
കീര്‍ സ്റ്റാര്‍മര്‍, ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, കോംകാസ്റ്റ് കോര്‍പ്പറേഷന്റെ പ്രസിഡന്റ് മൈക്കല്‍ കവാനി, ബെഡ്ഫോര്‍ഡ് ബറോ കൗണ്‍സില്‍ ലോറ ചര്‍ച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ്, യൂണിവേഴ്സല്‍ ഡെസ്റ്റിനേഷന്‍സ് ആന്‍ഡ്
More »
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കൊടുക്കരുത്! മുന്നറിയിപ്പുമായി ചില്‍ഡ്രന്‍സ് വാച്ച്ഡോഗ്
കൊച്ചു കുട്ടികള്‍ വരെ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് കളിയ്ക്കുന്ന കാലമാണ്. കുട്ടികളുടെ വഴക്കും പിണക്കവും മാറ്റുന്ന ഉപകരണമായി മാതാപിതാക്കളും ഇതിനെ കണ്ടു. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനവും ആഘാതവും വളരെ വലുതാണ്. കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ക്ലാസില്‍ മാത്രമല്ല, സ്കൂളിന് പുറത്തും നിയന്ത്രിച്ചെങ്കില്‍ മാത്രമാണ് ഇവരെ സുരക്ഷിതരാക്കാന്‍ കഴിയുകയെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പറയുന്നു.
സ്കൂള്‍ ഗെയിറ്റിന് പുറത്ത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ഡെയിം റേച്ചല്‍ ഡി സൂസ വ്യക്തമാക്കി. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല്
More »
ഉറക്കത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം; മലയാളി ലണ്ടനില്‍ അന്തരിച്ചു
യുകെ മലയാളികളെ തേടി മറ്റൊരു അപ്രതീക്ഷിത വിയോഗ വാര്‍ത്തകൂടി. ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോന്– 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടന്‍തന്നെ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ഫിഞ്ച്ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിന രണ്ടു വര്‍ഷം മുന്‍പാണ് ജോനസും കുടുംബവുമൊത്ത് യുകെയില്‍ എത്തിയത്.
മക്കള്‍ : ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി), അബ്രാം (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടില്‍ പരേതനായ ജോസഫ് - റോസ്മേരി ദമ്പതികളുടെ മകനാണ്. തോംസണ്‍, ജോബി
More »
ദേശീയ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാമിന് വഴിതെളിയുന്നു; പിന്തുണയുമായി ഹെല്‍ത്ത് സെക്രട്ടറി
പ്രതിവര്‍ഷം ആയിരക്കണക്കിന് പുരുഷന്മാരുടെ ജീവന് അപഹരിക്കുന്ന രോഗത്തിന് എതിരെ സ്ക്രീനിംഗ് നടത്താനുള്ള പദ്ധതിക്ക് പുതുജീവന്‍. ദേശീയ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് അനുകൂല സ്വരം ഉയരുന്നത്. പുരുഷന്മാരെ ബാധിക്കുന്ന രോഗത്തിന് എതിരെ മുന്‍കൂറായി നീങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി റിവ്യൂ പ്രഖ്യാപിച്ചു.
പ്രോസ്റ്റേറ്റ് കാന്‍സര്‍ കുടുംബ പശ്ചാത്തലമുള്ള പുരുഷന്മാര്ക്ക് ഇതില്‍ മുന്‍ഗണന കൊടുക്കുന്നതിനെയും ഹെല്‍ത്ത് സെക്രട്ടറി അനുകൂലമായാണ് കാണുന്നത്. 94 ശതമാനം ജിപിമാരാണ് ഇപ്പോള്‍ സ്കീമിനെ പിന്തുണയ്ക്കുന്നത്. 45 മുതല്‍ 69 വയസ് വരെയുള്ള പുരുഷന്മാര്ക്കിടയില് പ്രോസ്റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് 775 കേസുകള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ്
More »
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഗാറ്റ് വിക്കില്‍ തൊഴിലാളി പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തിലാകും
ഗാറ്റ് വിക്ക് വിമാനത്താവളത്തിലെ ഓപ്പറേഷന് തൊഴിലാളികള്‍ ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പണി മുടക്കും. ഗ്രൗണ്ട് ഹാന്ഡ്ലിങ് സ്ഥാപനമായ റെഡ് ഹാന്‍ഡ്ലിംഗിനായി ജോലി ചെയ്യുന്ന യുണൈറ്റ് യൂണിയനിലെ അംഗങ്ങളായ നൂറോളം പേരാണ് സമരത്തിനൊരുങ്ങുന്നത്. പെന്ഷന് വിതരണം മുടങ്ങിയത് ഉള്‍പ്പെടെ പ്രതിസന്ധികളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
ചെക്ക് ഇന്‍ ജീവനക്കാര്‍, ബഗേജ് ഹാന്‍ഡ്ലര്‍മാര്‍, ഡെല്‍റ്റ, എയര്‍പീസ് എയര്‍ലൈനുകളുടെ ഫ്ളൈറ്റ് ഡെസ്പാച്ചേഴ്സ് എന്നിങ്ങനെ വിവിധ വകുപ്പിലുള്ളവരാണ് പണി മുടക്കുന്നത്.
വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് സമരം. പ്രതിദിനം ഏകദേശം അമ്പതോളം സര്‍വീസുകളെങ്കിലും മുടങ്ങുകയോ വൈകുകയോ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവുകാല യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും സമരം.
ഏപ്രില്‍ 18 ദുഖവെള്ളി ദിനം തന്നെയാണ് സമരം ആരംഭിക്കുക. ഏപ്രില്‍ 22 രാവിലെ
More »
സ്കോട്ട് ലന്‍ഡിലെ നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചു
സ്കോട്ട് ലന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് എന്‍ എച്ച് എസ് സ്കോട്ട് ലന്‍ഡ് പ്രഖ്യാപിച്ചു. 2025 - 26 കാലത്തേക്ക് 4.25 ശതമാനം വര്‍ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏകദേശം 701 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും
More »
പുതിയ വ്യാപാര കരാറുകള്‍ക്കായി നിര്‍മ്മല സീതാരാമന് യുകെയില്‍
അമേരിക്കയുടെ താരിഫ് യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് ബ്രിട്ടനിലെത്തി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള അനിശ്ചിതാവസ്ഥ ഓരോ നാള് കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്ന് ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് അവര്‍ പറഞ്ഞു. ഇത് പല രാജ്യങ്ങളെയും വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് സജീവമാക്കിയിരിക്കുകയാണ്. പഴയ ആശയാധിഷ്ടിതവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്കൊക്കെ അപ്പുറമാണ് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും
More »