ആരോഗ്യ നില തൃപ്തികരം; ചാള്‍സ് രാജാവ് പൊതു പരിപാടികളില്‍ സജീവമായി
കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.
മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും
More »
എന്‍എച്ച്എസില്‍ രോഗികളുടെ സംതൃപ്തിയില്‍ റെക്കോര്‍ഡ് ഇടിവ്; ഏറ്റവും മോശം സേവനം എ&ഇ
എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി റെക്കോര്‍ഡ് താഴ്ചയില്‍. ഒപ്പം അസംതൃപ്തി ഏറ്റവും ഉയര്‍ന്ന നിലയിലേക്കും ഉയര്‍ന്നു. എ&ഇ, ജിപി, ഡെന്റല്‍ കെയര്‍ സേവനങ്ങളാണ് നിരാശാജനകമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.
ഹെല്‍ത്ത് സര്‍വ്വീസിന്റെ നടത്തിപ്പില്‍ ബ്രിട്ടനില്‍ 21% മുതിര്‍ന്നവര്‍ക്ക് മാത്രമാണ് തൃപ്തി. ഒരു വര്‍ഷം മുന്‍പത്തെ 24 ശതമാനത്തേക്കാള്‍ കുറവാണിത്. 59 ശതമാനം പേര്‍ക്കാണ് സേവനങ്ങളില്‍ അസംതൃപ്തിയുള്ളത്. 52 ശതമാനത്തില്‍ നിന്നുമാണ് ഈ വളര്‍ച്ച. ഏറ്റവും പുതിയ രോഗികളുടെ വാര്‍ഷിക സര്‍വ്വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2010-ല്‍ 70 ശതമാനത്തില്‍ നിന്നിരുന്ന സംതൃപ്തി നിലവാരമാണ് ഈ വിധത്തില്‍ നാടകീയമായി ഇടിഞ്ഞ് താഴ്ന്നത്. മുന്‍ ലേബര്‍ ഗവണ്‍മെന്റ് ഓഫീസ് വിട്ടുപോകുന്നതിന് മുന്‍പായിരുന്നു ഇത്. 2019-ലെ കോവിഡ് കാലത്തിന് മുന്‍പ് 60 ശതമാനം സംതൃപ്തിയും നിലനിന്നിരുന്നു.
2019 മുതലുള്ള വര്‍ഷങ്ങളില്‍
More »
ഏപ്രില്‍ ഷോക്ക്! സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും!
ഏപ്രില്‍ എത്തിയതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആഘാതം സമ്മാനിച്ചു സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും. സകല ബില്ലുകളും ഉയരുന്ന മാസം കൂടിയാണിത്. ഒപ്പം നികുതികളും ഉയരും. ഇക്കുറി എനര്‍ജി ബില്‍ മുതല്‍ വെള്ളം, കാര്‍ ടാക്‌സ്, ടിവി ലൈസന്‍സ് എന്നുവേണ്ട ബില്ലുകള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ വക നികുതികളും വര്‍ദ്ധിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.
പല ചെലവുകള്‍ ഒരേ സമയം ഉയരുന്നതിനാല്‍ ഏപ്രില്‍ മാസത്തിലെ ഈ തിരിച്ചടി വലിയ ആഘാതമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ചില വര്‍ദ്ധനവുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. എനര്‍ജി ബില്ലുകളില്‍ 'ഒരു പിടി' വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രഖ്യാപിച്ച പ്രൈസ് ക്യാപ്പ് വര്‍ദ്ധന ചൊവ്വാഴ്ച
More »
ലണ്ടന്‍ ട്യൂബിലെ മൂന്നു ലൈനുകളില്‍ ഇ-ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ലണ്ടന്‍ : മടക്കി സൂക്ഷിക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകള്‍ക്ക് ലണ്ടന്‍ ട്യൂബില്‍ നിരോധനം. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടിഎഫ്എല്‍) ഈ തീരുമാനം. ഓവര്‍ ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡിഎല്‍ആര്‍ എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയില്‍ മറ്റു ലൈനുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ റെയ്‌നേഴ്‌സ് ലെയ്ന്‍ ട്യൂബ് സ്റ്റേഷനിലും സട്ടന്‍ സ്റ്റേഷനിലും രണ്ടാഴ്ച മുന്‍പ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. സമാനമായ നാല്‍പത് അപകടങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടന്‍ നഗരത്തില്‍ ഉണ്ടായത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇ-ബൈക്കുകള്‍ ട്രെയിനില്‍ കയറ്റുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയന്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന്
More »
മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഹോസ്പിറ്റലിലെ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
വിഥിന്‍ഷോ : മലയാളി സമൂഹത്തിനു വേദനയായി മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ മലയാളി ജെബിന്‍ സെബാസ്റ്റ്യ(40)ന് അപ്രതീക്ഷിത വേര്‍പാട്. 40 വയസ് മാത്രമായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജെബിന്‍ നാലു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയിരുന്നില്ല.
നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ്. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക്
More »
ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കാതെ ബിന്‍ ജീവനക്കാരുടെ പണിമുടക്ക്
ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് തിരിച്ചടിയായി ബിന്‍ പണിമുടക്ക്. ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സിലിനെതിരെയാണ് നീക്കം. ഏഴായിരം ടണ്‍ മാലിന്യമാണ് തെരുവില്‍ കണ്ടെത്തിയത്. സമരത്തിന് പിന്നാലെ കൗണ്‍സില്‍ 35 വാഹനങ്ങളും ജീവനക്കാരേയും തെരുവുകള്‍ വൃത്തിയാക്കാനായി ഏല്‍പ്പിച്ചു.
ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ യൂണൈറ്റ് യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗണ്‍സില്‍ ശമ്പളം വെട്ടികുറയ്ക്കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പാര്‍ലമെന്റിലും വിഷയം ശ്രദ്ധ നേടി. മാലിന്യ കൂമ്പാരങ്ങള്‍ വലിയ ആശങ്കയാകുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നായിരുന്നു മറുപടി.
ജീവനക്കാര്‍ മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തുകയാണ്. ഇതു വലിയ പ്രതിസന്ധിയാണെന്ന് കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍
More »
അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊല: ഭാര്യക്ക് ലണ്ടന്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഭര്‍ത്താവ്
ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭര്‍ത്താവ് റെജിന്‍ രാജന്‍ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കി. അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നെന്നും അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തിയത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്നും റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു.
ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചതും. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥിര
More »
ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ആദ്യ വര്‍ഷം ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി
യുകെയില്‍ ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നേരിടണം. ഇതിന് പുറമെ ഇവി ഉടമകള്‍ ഇതുവരെ ആസ്വദിച്ച നികുതി ഇളവ് ഇനി ലഭ്യമാകില്ല. ഇതോടെ ഒരു ദശകത്തിനിടെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ക്കായി നല്‍കുന്ന നികുതിയില്‍ സാരമായ മാറ്റം വരും.
ഈ വര്‍ഷം പുതിയതും, പഴയതുമായ കാര്‍ ഉടമകള്‍ക്ക് വേദന അനുഭവിക്കേണ്ടി വരും. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിഇഡി നിരക്ക് ആദ്യ വര്‍ഷം ഇരട്ടിയാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു. 195 പൗണ്ട് വരെയാണ് വാര്‍ഷിക ബില്ലായി ഇത് ഉയരുന്നത്.
ഇവികള്‍ക്കാകട്ടെ വാര്‍ഷിക ബില്‍ 620 പൗണ്ടിലെത്തും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 100 പൗണ്ടാണ് വര്‍ദ്ധിക്കുക. 270 പൗണ്ട് വരെയാണ് ഇവയ്ക്ക് ഷോറൂം ടാക്‌സ്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകള്‍ക്കും ആദ്യ വര്‍ഷത്തെ
More »
ലേബറിലെ പോര്: ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്
ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നില്ല എന്ന് ചില ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ പരാതിപ്പെട്ടത്തിന്റെ പേരിലാണ് കള്‍ച്ചര്‍ സെക്രട്ടറി ലിസ നന്ദിയെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കാന്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ലിസ നന്ദി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ വകുപ്പില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലിസ നന്ദി ജോലി ചെയ്യുന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കാബിനറ്റിലെ ഇടതുവിഭാഗത്തിന്റെ നേതാവ് എന്ന നിലയില്‍, ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ലിസ നന്ദി പുറത്താകാന്‍
More »