ബ്രിട്ടനില്‍ ടീച്ചേഴ്സ്, ലോറി ഡ്രൈവര്‍, പോലീസ്, ക്ലീനര്‍ ജോലികള്‍ക്ക് മികച്ച സാധ്യത
ബ്രിട്ടനില്‍ പൊതുവേ കുടിയേറ്റക്കാര്‍ നഴ്സിംഗ് മേഖലകളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന 'ദി ഗ്രേറ്റ് റസിഗ്നേഷന്' ട്രെന്‍ഡാണ് ബ്രിട്ടനിലും സാരമായി ബാധിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും. സ്കില്‍ഡ്, സ്പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതില്‍ സവിശേഷമായ കാര്യം.
ടീച്ചിങ് പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ റിക്രൂട്ട്മെന്റ് 50 ശതമാനത്തോളം മാത്രമാണ് നടക്കുന്നത്. ഫിസിക്സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം
More »
ഫാര്‍മസി ഫണ്ടിംഗ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു; ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ച പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു
പുതിയ ഫാര്‍മസി ഫണ്ടിംഗ് പാക്കേജ് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇംഗ്ലണ്ടില്‍ തുടങ്ങാനിരുന്ന പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു. ആയിരക്കണക്കിന് പ്രാദേശിക ഫാര്‍മസികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ഫാര്‍മസികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം 2019/20 ല്‍ 2.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അത് പണപ്പെരുപ്പത്തിനൊപ്പം ഉയര്‍ന്നില്ല.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ (2024/25) ഇത് 2.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. പുതിയ കരാര്‍ പ്രകാരം അടുത്ത വര്‍ഷം (2025/26) 3.1 ബില്യണ്‍ പൗണ്ട് ആയി ഉയരും. രോഗികള്‍ക്ക് കൂടുതല്‍ മാനസികാരോഗ്യ പിന്തുണയും കൂടിയാലോചനകളും രക്തസമ്മര്‍ദ്ദ പരിശോധനകളും ഈ കരാറില്‍ ഉള്‍പ്പെടും.
ഞായറാഴ്ച പ്രഖ്യാപിച്ച പദ്ധതിയില്‍ സ്ത്രീകള്‍ക്ക്
More »
അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണം വരും
അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണവും ശിക്ഷാ നടപടികളും വരും. അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് വലിയ ശമ്പളം കൊടുക്കാതെ ലാഭം കൊയ്യാന്‍ സ്ഥാപനങ്ങളും രംഗത്തുവന്നതോടെയാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വാളുമായി രംഗത്തുവന്നിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്തയില്‍ ജോലി ലഭിക്കുന്നത് വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് കൂപ്പര്‍ സമ്മതിക്കുന്നു. അനധികൃതമായി കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമുള്ള വകുപ്പ് പ്രയോഗിക്കാനാണ് ഹോം സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
ലണ്ടനില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും,
More »
പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡലുകളുടെ ഉടമകള്‍ക്ക് തിരിച്ചടി; നികുതിയിനത്തില്‍ അധിക പണം നല്‍കേണ്ടിവരും
യുകെയില്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി അപ്ഡേറ്റുകള് വരുന്നതോടെ 59 ഓളം കാറുകളുടെ ഉടമകള്‍ ബുദ്ധിമുട്ടും. പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡല്‍ ഉടമകളാണ് പ്രതിസന്ധി നേരിടുക. ഏപ്രില്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
ആദ്യവര്‍ഷത്തെ കാര്‍ ടാക്സ് ലേബര്‍ സര്‍ക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍ വാര്‍ഷിക നികുതി ഇരട്ടിയോളമായി വര്‍ദ്ധിക്കും. കിലോമീറ്ററിന് 255 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്ന കാറുകളുടെ വാര്‍ഷിക നികുതി 2745 പൗണ്ടില്‍ നിന്നും 5490 പൗണ്ടായിരിക്കും വര്‍ദ്ധിക്കുക. ബ്രാന്‍ഡഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് എഞ്ചിനുകളോടു കൂടിയ ആഡംബര വാഹനങ്ങളുടെ നികുതിയും കുത്തനെ കൂടും.
ഓഡി, ആസ്റ്റണ്‍, മാര്ട്ടിന്, ബെന്റ്ലി, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ പല മോഡലുകളും കിലോമീറ്ററില്‍ 255 ഗ്രാമില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്
More »
നികുതികള്ക്കൊപ്പം ബില്ലുകളും കുതിച്ചുയരും; കുടുംബങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ 1000 പൗണ്ട് അധികബാധ്യത
അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടത് 1000 പൗണ്ടോളം വരുന്ന അധിക ബാധ്യത. ലേബര്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച ടാക്സ് വേട്ടയും, പണപ്പെരുപ്പത്തെ മറികടന്ന് ഉയരുന്ന ബില്ലുകളും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ ആഘാതം അഭിമുഖീകരിക്കുന്നത്.
കൗണ്‍സില്‍ ടാക്സ്, വാട്ടര്‍, എനര്‍ജി റേറ്റുകള്‍ ഉള്‍പ്പെടെ പലവിധ ബില്ലുകളും വര്‍ദ്ധിപ്പിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനായി നിലവിലെത്തും. ഇതോടെ കുറഞ്ഞ വരുമാനവും, ഉയര്‍ന്ന വിലയുമായി ഇത് ജനങ്ങളെ തന്നെ തിരിഞ്ഞുകൊത്തും.
ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ ഗവണ്മെന്റ് കൂടുതല്‍ പോക്കറ്റടിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കിയ 1 ശതമാനം
More »
സൗജന്യ സേവനത്തിന് പണം വാങ്ങിയെന്ന് ആരോപണം; മലയാളി ഡോക്ടര്‍ക്കെതിരെ അന്വേഷണം
യുകെയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ എന്‍എച്ച്എസ് അപ്പോയ്ന്റ്മെന്റുകള്‍ക്ക് രോഗികളില്‍ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തില്‍ ഹെല്‍ത്ത് ട്രസ്റ്റ് അന്വേഷണം തുടങ്ങി. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
എന്‍എച്ച്എസില്‍ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങള്‍ ഡോക്ടറുടെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയത് തങ്ങളെ ബാധിച്ചെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ അപ്പോയ്ന്റ്മെന്റുകള്‍ക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോക്ടര്‍ അനീഷ് നിഷേധിച്ചു. തനിക്ക് ശാരീരിക
More »
ഇന്ന് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്പോട്ട് വച്ചിട്ട് കിടന്നുറങ്ങുക; സമ്മര്‍ ടൈം നാളെ ആരംഭിക്കുമ്പോള്‍...
ലണ്ടന്‍ : ഈ വര്‍ഷത്തെ സമ്മര്‍ ടൈം നാളെ പുലര്‍ച്ചെ ആരംഭിക്കുമ്പോള്‍ രാത്രി കിടക്കുന്നതിനു മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്പോട്ട് വയ്ക്കുക. നിങ്ങളുടെ ഒരു മണിക്കൂര്‍ നഷ്ടപ്പെടാതിരിക്കാന്‍ കിടക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ ക്ലോക്ക് മുന്പോട്ട് വയ്ക്കുന്നതാണ് നല്ലത്. കാര്‍ഷിക മേഖലയില്‍ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യപ്രകാശം പാഴാകാതിരിക്കുന്നതിനാണ് 1916 ല്‍ സമയമാറ്റം എന്ന ആശയം കൊണ്ടുവന്നത്.
വേനല്‍ക്കാല മാസങ്ങളില്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുന്ന സൂര്യപ്രകാശം ഇതുവഴി ഉപയോഗപ്രദമാക്കാന്‍ കഴിയും. ജനങ്ങള്‍ പകല്‍വെളിച്ചം പാഴാക്കാതിരിക്കുന്നതിനും, ഊര്‍ജ്ജം ലാഭിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് തിരിച്ചറിഞ്ഞ് 1907 ല്‍ ബ്രിട്ടീഷ് ബില്‍ഡറായിരുന്ന വില്യം വില്ലെറ്റ് ആണ് ഇത്തരത്തില്‍ ഒരു സമയമാറ്റത്തിനായി ആദ്യമായി ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ നിരന്തര പ്രചാരണം കൂടി ഇത്തരമൊരു
More »
ചാള്‍സ് രാജാവ് ആശുപത്രിയില്‍; മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയുടെ ഭാഗമായി 76കാരനായ രാജാവ് ഇന്നലെ വീണ്ടും അപ്പോയിന്റ്മെന്റ് എടുത്തിരുന്നു. ചില താത്ക്കാലിക പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഹ്രസ്വകാലത്തേക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, രാത്രിയോടെ രാജാവ് ക്ലെയറന്‍സ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കാന്‍ ചാള്‍സ് രാജാവ് നിര്‍ബന്ധിതനായിരിക്കുകയാണ്.
ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്നും, ചികിത്സ നേരായ ദിശയില്‍ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും കൊട്ടാരവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചികിത്സ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായിട്ടാണ് ഇന്ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പരിപാടി അദ്ദേഹം ഉപേക്ഷിച്ചതെന്നും അവര്‍ പറയുന്നു. നാടകീയത
More »
യുകെയില്‍ പതിമൂന്നുകാരി മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്സ് വിമാനം പറത്തി
യുകെയില്‍ പതിമൂന്നുകാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്സിന്റെ (ആര്‍എഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. സിബി നിലബൂരിന്റെ മകള്‍ നിയയാണ് വിമാനം പറത്തിയത്. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ബെര്‍ണാര്‍ഡ് തന്റെ മകന് ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്കും പ്രചോദനമായത്. ബെര്‍ണാര്‍ഡ് നല്കിയ വിവരത്തെ തുടര്‍ന്ന് ആര്‍എഎഫിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത നിയക്ക് 13 വയസ് പൂര്‍ത്തിയായപ്പോള്‍ കേഡറ്റായി ചേരാന്‍ അവസരം ലഭിച്ചു.
എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്കൂള്‍ കഴിഞ്ഞുവന്നാല്‍ ഏഴുമുതല്‍ പത്തുവരെ കേഡറ്റുകള്‍ക്കുള്ള പരിശീലനത്തിന് ക്യാംപില്‍ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് റോയല്‍ എയര്‍ഫോഴ്സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും
More »