യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ 4.5 മില്ല്യണ്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു; നാണക്കേടിന്റെ റെക്കോര്‍ഡെന്ന് വിമര്‍ശനം
യുകെയില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണം റെക്കോര്‍ഡില്‍. 4.5 മില്ല്യണ്‍ കുട്ടികളാണ് ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ദരിദ്രരായ കുട്ടികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 100,000 പേരെ കൂട്ടിച്ചേര്‍ത്തതായി വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ 4.33 മില്ല്യണില്‍ നിന്നുമാണ് ഈ വര്‍ദ്ധന. ഇതോടെ യുകെയിലെ 31 ശതമാനം കുട്ടികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ തന്നെ 72 ശതമാനം കുട്ടികളും അധ്വാനിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ദുരവസ്ഥ. ദാരിദ്ര്യത്തിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം 50,000 മാത്രമായിരിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് സ്വന്തം നയങ്ങളുടെ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി കുട്ടികള്‍ ഈ

More »

യുകെയിലെ സ്‌കൂളുകളില്‍ മൂന്നു വര്‍ഷത്തിനിടെ ഗുരുതര അക്രമങ്ങളില്‍ 25% വര്‍ധന
കേരളത്തില്‍ മാത്രമല്ല യുകെയിലും സ്‌കൂളുകളില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ കൂടുന്നു. ഇരകളാകുന്നതോ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളും. 9 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഏഴു വയസുകാരന്‍ കത്തിയായി സ്‌കൂളില്‍ വരുന്നതും സഹപാഠിക്ക് വിഷം കൊടുക്കുന്നതും തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയും ഉള്‍പ്പെടെ കൗമാരക്കാര്‍ കുറച്ചൊന്നുമല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ കാണിച്ചുകൂട്ടുന്നത്. ലണ്ടനില്‍ 11156 ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 5618 കേസുകളും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 5118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷത്തിനിടെ ഇത്തരം ഗൗരവമുള്ള സംഭവങ്ങളില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായി. വിദ്യാലയങ്ങളില്‍ നിന്ന് കണ്ടെടുത്തത് 4800 ഓളം ആയുധങ്ങളാണ്. അതിനിടെ ഇംഗ്ലണ്ടിലെ അഞ്ചില്‍ ഒരു അധ്യാപകനെ ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥി ആക്രമിച്ചിട്ടുണ്ടെന്ന് ബിബിസി

More »

14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കലുമായി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്; അടുത്തമാസം മുതല്‍ മിനിമം വേജ് 12.21 പൗണ്ട്
ലണ്ടന്‍ : ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേരത്തേ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള ബജറ്റ് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കുന്നു . നാഷണല്‍ വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്ന വീടു വിലയുടെ പകുതി ഒന്നേകാല്‍ ലക്ഷം പൗണ്ടാക്കി കുറച്ചു. അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

More »

യുകെയില്‍ വയനാട് സ്വദേശിയായ യുവാവിനെ ബസില്‍ വച്ച് മര്‍ദ്ദിച്ചു; അക്രമി പിടിയില്‍
യുകെയിലെ പ്ലീമത്തില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു ആക്രമണം. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്. യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഗുരുതരമായി ആക്രമിച്ചു. യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തെ

More »

ഓണ്‍ലൈനില്‍ കൗമാരക്കാരുടെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങള്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഓണ്‍ലൈനില്‍ അരങ്ങേറുന്ന പല ക്രൂരതകളെ കുറിച്ചും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സിയാണ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നു. വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികതയ്ക്കായി ഉപയോഗിക്കുകയും, പീഡിപ്പിക്കേണ്ട രീതികളെ കുറിച്ച് ഓണ്‍ലൈനില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന, ക്രൂരത രസിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം പ്രവര്‍ത്തിക്കുന്നതായാണ് നാഷണല്‍ ക്രൈം ഏജന്‍സിയുടെ മുന്നറിയിപ്പ്. പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന ഇവര്‍ സ്വയം അപകടപ്പെടുത്താനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ചൂഷണം ചെയ്യുന്ന തരത്തില്‍ ഇരകളെ പ്രേരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണത്തില്‍ ഭയാനകമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

More »

ബെല്‍ഫാസ്റ്റിലെ പുതിയ എംബസി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂട്ടാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെല്‍ഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ആരംഭിച്ചിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ കോണ്‍സുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്. നിലവില്‍, ഇന്ത്യയുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് കാര്യമായ വ്യാപാര ബന്ധമൊന്നുമില്ല. 2024 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 55 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവില്‍ വെയ്ല്‍സില്‍ നിന്നും 203 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും 576 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടില്‍ നിന്നും 4.9 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി. പാനീയങ്ങളാണ് പ്രധാനമായും നോര്‍ത്തേണ്‍

More »

ഭവനവിപണയിലേക്ക് കുത്തൊഴുക്ക്; വീടുകളുടെ വില താഴുന്നു
യുകെയിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല പറഞ്ഞു. അതായത് ശരാശരി എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 29-നെ അപേക്ഷിച്ച് ഇക്കുറി 33 വീടുകള്‍ വില്‍ക്കാന്‍ കൈയിലുണ്ടെന്നാണ് കരുതുന്നത്. സ്പ്രിംഗ് സീസണില്‍ വിപണിയിലേക്ക് എത്തുന്ന വീടുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. മാര്‍ച്ചിനും, മേയ് മാസത്തിനും ഇടയിലാണ് ഏകദേശം 30 ശതമാനം ലിസ്റ്റിംഗും സാധാരണയായി വരുന്നത്. ഇത് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വാര്‍ത്തായണ്. വിപണിയില്‍ ലഭ്യത കൂടിയതോടെ ഭവനവില വളര്‍ച്ച മെല്ലെയായി മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഭവനവില വളര്‍ച്ചയിലെ വാര്‍ഷിക നിരക്ക് 1.8 ശതമാനത്തിലേക്ക് താഴ്ന്നു.

More »

ലേബര്‍ സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ബില്ലില്‍ സോണല്‍ പ്രൈസിംഗ് കൊണ്ടുവരുന്നു; ചിലര്‍ക്ക് നിരക്ക് കുറയും
ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ ഇലക്ട്രിസിറ്റി വിതരണ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനെ പല മേഖലകളായി തിരിക്കാനും വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത വൈദ്യുതി നിരക്കുകള്‍ ഏര്‍പ്പെടുത്താനുമാണ് ആലോചന. എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഇക്കാര്യം. രാജ്യവ്യാപകമായി ഒരൊറ്റ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു പകരമായി ഓരോ മേഖലയിലും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എത്ര ചെലവ് വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിരക്കുകള്‍. ഹരിതോര്‍ജ്ജ വക്താക്കള്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ ഭാവി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കാറ്റാടിപ്പാടങ്ങള്‍ക്കും മറ്റ് പാരമ്പര്യേത വൈദ്യുതി സ്രോതസുകള്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്ക്, ബ്രിട്ടന്റെ മറ്റിടങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കുറവ് നിരക്ക് നല്‍കിയാല്‍ മതിയാകും. ഇതുവഴി പല

More »

ഏറ്റവും ലാഭകരമായി വീട് വാങ്ങാന്‍ കഴിയുന്ന ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഇടങ്ങള്‍
യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് സ്വന്തമാക്കുക എന്നത്. ഇന്നത് വലിയ പ്രയാസമേറിയ കാര്യമാണ്. ലണ്ടനിലൊക്കെ വീട് എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. വാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന വീടുകളുടെ ലഭ്യതക്കുറവും, അമിത നിരക്കും വെല്ലുവിളിയാണ്. എങ്കിലും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ ഇറങ്ങുന്നവര്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും ലാഭകരമായി വീട് വാങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതെല്ലാമെന്ന് മനസ്സിലാക്കി വെയ്ക്കുന്നത് ഗുണം ചെയ്യും. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2024-ലെ ഭവനവിലയുടെയും, ശമ്പള ഡാറ്റയുടെ വിവരങ്ങളില്‍ നിന്നുമാണ് ഈ പട്ടിക ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ മുന്നിലെത്തിയിട്ടുള്ള ഇടങ്ങളിലാണ് ഏറ്റവും താങ്ങാവുന്ന വിലയ്ക്ക് വീട് വാങ്ങാന്‍ കഴിയുക. ശരാശരി ഭവനവിലയുമായി താരതമ്യം ചെയ്ത് എത്ര വര്‍ഷത്തെ ശമ്പളം വീട് വാങ്ങാനായി നല്‍കണമെന്നതാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions