യു.കെ.വാര്‍ത്തകള്‍

പര്യാപ്തമായ ഫണ്ടിംഗ് ഇല്ല: പ്രവൃത്തിസമയം കുറയ്ക്കാന്‍ ഒരുങ്ങി യുകെ ഫാര്‍മസികള്‍!
പര്യാപ്തമായ ഫണ്ടിംഗ് അനുവദിക്കാന്‍ എന്‍എച്ച്എസ് തയ്യാറായില്ലെങ്കില്‍ പ്രവൃത്തിസമയം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശിച്ച് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്നും ലഭിക്കുന്ന ഫണ്ടിംഗ് ഉയര്‍ത്താത്ത പക്ഷം ഇംഗ്ലണ്ടിലെ സ്വതന്ത്ര ഫാര്‍മസികള്‍ പ്രവൃത്തിസമയം വെട്ടിച്ചുരുക്കുമെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ പറയുന്നു. മറ്റ് വഴികളില്ലാതെയാണ് തങ്ങളുടെ 6000 അംഗങ്ങളോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് എന്‍പിഎ പറയുന്നു. പുതിയ ചെലവുകള്‍ നേരിടാന്‍ ആവശ്യമായ പുതിയ, പര്യാപ്തമായ ഫണ്ടിംഗ് നല്‍കാത്ത പക്ഷം ചരിത്രത്തില്‍ ആദ്യമായി ഈ നടപടിയിലേക്ക് പോകുമെന്നാണ് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ശരാശരി ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 90 ശതമാനവും എന്‍എച്ച്എസാണ് ഫണ്ട് ചെയ്യുന്നത്. മരുന്നുകളും, വാക്‌സിനുകളും ഉള്‍പ്പെടെ നല്‍കാന്‍ ഈ ഫണ്ട് ആവശ്യമാണ്. എന്നാല്‍ 2024-25,

More »

ചെലവുചുരുക്കല്‍; കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു
ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികള്‍ വെട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ട്. ഇതോടെ 600000 ത്തിലധികം പേര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങും. സര്‍ക്കാര്‍ സഹായമായി പ്രതിമാസം ശരാശരി 675 പൗണ്ടാണ് ഇവര്‍ക്കു ധനസഹായം ലഭിച്ചുവരുന്നത്. ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റുകള്‍ മരവിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് മന്ത്രിമാര്‍ പിന്മാറിയത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ മാനദണ്ഡങ്ങള്‍ മാറ്റുകയാണ്. യോഗ്യത പരിധി മാറ്റുന്നതിലോടെ ഏകദേശം 620000 പേര്‍ക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് ലഭിക്കുന്നത് നഷ്ടമാകുമെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പു നല്‍കി. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള 70 ശതമാനം പേരെയാണ് ഇതു ബാധിക്കുക. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

More »

ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തും!
കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന്റെ ചൂടറിയാന്‍ സമയമായി. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തുമെന്നാണ് വിവരം. ഗവണ്‍മെന്റ് എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതത്തിനു പുറമെയാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ നിലനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം. ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്. ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍

More »

യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍! സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ തിരക്ക്
ഈ മാസത്തോടെ ഇംഗ്ലണ്ടില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളില്‍ അനുവദിച്ചിട്ടുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍. വിപണിയിലെ മത്സരം മൂലം വില വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ വില്‍പ്പനക്കാര്‍ നിര്‍ബന്ധിതമാകുന്നതാണ് ഒരു ദശകത്തിനിടെ കാണാത്ത തോതില്‍ വാങ്ങാനുള്ള വീടുകളുടെ എണ്ണം ഉയര്‍ത്തുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം യുകെ വിപണിയിലെത്തിയ വീടുകളുടെ വിലയില്‍ 1.1% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി 3867 പൗണ്ട് വര്‍ദ്ധിച്ച് 371,870 പൗണ്ടാണ് ശരാശരി വില. മാര്‍ച്ച് മാസങ്ങളില്‍ പതിവായി ഉയരുന്ന ശരാശരി വിലയ്ക്ക് അനുസൃതമാണ് ഇക്കുറിയിലെ വര്‍ദ്ധനവെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പറയുന്നു. അതേസമയം വില പെരുപ്പിച്ച് നിര്‍ത്തുന്ന പതിവ് ഒഴിവാക്കി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ വിലയിടാന്‍ മിക്ക പുതിയ വില്‍പ്പനക്കാരും

More »

12 വര്‍ഷമായി യുകെയിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം
ഒരു വ്യാഴവട്ടം മുമ്പ് യുകെയിലെത്തിയ ഇന്ത്യന്‍ വംശജയായ ചരിത്ര ഗവേഷകയോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഓക്സ്ഫോര്‍ഡിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത ആണ് കടുത്ത നടപടി നേരിട്ടിരിക്കുന്നത്. നിലവില്‍ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. മണികര്‍ണിക ദത്ത 12 വര്‍ഷം മുമ്പാണ് യുകെയില്‍ എത്തിയത്. എന്നാല്‍ അവരുടെ ഭര്‍ത്താവും ഗ്ലാസ്ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ഭര്‍ത്താവ് ഡോ. സൗവിക് നഹയ്ക്ക് വിസ അനുവദിക്കുകയും ചെയ്തു. നിലവില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത തന്റെ പഠനത്തിന്റെ ഭാഗമായി ആണ് ഇന്ത്യയില്‍ തങ്ങിയത്. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കുറിച്ചാണ് അവര്‍ ഗവേഷണം നടത്തുന്നത്. എന്നാല്‍ അനുവദനീയമായ പരുധിക്ക് അപ്പുറം അവര്‍ യുകെയില്‍ നിന്ന് വിട്ടു നിന്നു എന്നാണ് ഹോം ഓഫീസ് വിസ നിരസിച്ചു കൊണ്ട് അറിയിച്ചത്.

More »

ബൈബിള്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടം; ആത്മീയതയിലേക്കുള്ള മടക്കമോ?
ബ്രിട്ടനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടുന്നതും വില്‍പ്പനയ്ക്ക് വെയ്ക്കുന്നതും . ആരാധനകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളില്ലാതെ വരുന്നതുമൊക്കെ സമീപകാലത്തു വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയുള്ള ആശങ്കകള്‍ക്കിടെ ആശ്വാസമായി ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ബൈബിള്‍ വില്‍പ്പന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ കുതിച്ചുചാട്ടമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ജനറേഷന്‍ Z-ല്‍ പെട്ട ആളുകള്‍ ആത്മീയതയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 മുതല്‍ 2024 വരെ വര്‍ഷങ്ങളില്‍ ബൈബിള്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 2.6 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 5 മില്ല്യണ്‍ പൗണ്ടിലേറെയായാണ് ഉയര്‍ന്നത്. 1997 മുതല്‍ 2012 വരെ ജനിച്ച ആളുകളാണ് ഈ വര്‍ദ്ധനവിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ക്രിസ്തീയതയെ കൈവിട്ട അറുപതുകളിലെ ബേബി ബൂമര്‍മാര്‍ക്ക് ശേഷം ജനറേഷന്‍ Z ഈ കുറവ് പരിഹരിക്കുകയാണ്',

More »

മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും
സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും. സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശികളാണഅ എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. സ്റ്റിര്‍ലിങിനും അലോവയ്ക്കുമിടയിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി അന്വേഷണ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.

More »

ദയാവധം നടപ്പാക്കുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ച് യുകെ ഡോക്ടര്‍മാര്‍; ബില്‍ നിയമമാകാന്‍ സാധ്യതയേറി
ദയാവധം നടപ്പാക്കുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ച് യുകെ ഡോക്ടര്‍മാര്‍. 20 വര്‍ഷമായി നിയമത്തെ എതിര്‍ത്ത ജിപിമാര്‍ ആണ് നിലപാട് തിരുത്തിയത്. ഇതോടെ ബില്‍ നിയമമാകാന്‍ സാധ്യതയേറി. ദയാവധം നിയമപരമായ അവകാശമാക്കി മാറ്റാനുള്ള വിവാദമായ വിഷയത്തില്‍ ന്യൂട്രല്‍ നിലപാടിലേക്കാണ് ജിപിമാര്‍ മാറിയിരിക്കുന്നത്. 2005 മുതല്‍ ദയാവധത്തെ എതിര്‍ക്കുന്ന നിലപാടാണ് മുന്‍പ് റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ദയാവധം നിയമപരമാക്കാനുള്ള നിയമത്തെ അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യേണ്ടതില്ലെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഇപ്പോള്‍ 23 എംപിമാരുടെ കമ്മിറ്റി ഇറകീഴി പരിശോധന നടത്തിവരികയാണ്. ഏപ്രില്‍ അവസാനത്തോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ കോമണ്‍സില്‍ എത്തും.

More »

എന്‍എച്ച്എസിനെ 'നേരെയാക്കാനുള്ള' ലേബര്‍ സര്‍ക്കാര്‍ പദ്ധതിയില്‍ 30,000 ജോലികള്‍ ഭീഷണിയില്‍!
എന്‍എച്ച്എസിനെ പരിഷ്‌കരിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയില്‍ അപകടാവസ്ഥയിലാകുന്നത് പ്രതീക്ഷിച്ചതിലേറെ തൊഴിലുകള്‍. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ നിര്‍ത്തലാക്കുമ്പോള്‍ 10,000 ജോലിക്കാര്‍ പിരിച്ചുവിടല്‍ നേരിടുമെന്നായിരുന്നു മുന്‍പ് വന്ന കണക്ക്. എന്നാല്‍ യഥാര്‍ത്ഥ തോത് ഇതിലേറെയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അധികാര വൃന്ദത്തെ ഒഴിവാക്കാനുള്ള ഗവണ്‍മെന്റ് നടപടിയുടെ യഥാര്‍ത്ഥ തൊഴില്‍ നഷ്ടം 20,000 മുതല്‍ 30,000 വരെ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന്റെ 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജോലിക്കാരും ഇതില്‍ പെടും. പ്രാദേശിക ഹെല്‍ത്ത് സര്‍വ്വീസ് സംഘങ്ങളായ ഐസിബികളില്‍ 25,000 പേരാണ് ജോലി ചെയ്യുന്ന്. ഐസിബികള്‍ അവരുടെ ചെലവുകള്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 50 ശതമാനം കുറയ്ക്കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions