യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നു
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സമീപകാലത്തു നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം , ശമ്പള കുറവ്, ജോലിയിലെ പ്രതിസന്ധികളെല്ലാം അധ്യാപകരുടെ എണ്ണം കുറയാന്‍ കാരണമാണ്. കോവിഡ് പ്രതിസന്ധി മൂലം നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിച്ചു. സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 ല്‍ കോവിഡിന് മുമ്പ് രേഖപ്പെടുത്തിയ ഒഴിവുകളുടെ നിരക്കിന്റെ ഇരട്ടിയാണിത്. വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ് ഇത്. അധ്യാപക നിയമനം കൃത്യമായി നടന്നില്ലെങ്കില്‍ അതു വലിയ ഭവിഷത്താണ് സൃഷ്ടിക്കുക.

More »

ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ യുകെ; കൃത്രിമ മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ മാര്‍ക്കറ്റുകളിലേക്ക്
ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍, ലാബില്‍ തയ്യാറാക്കുന്ന മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ യുകെയിലെ മാര്‍ക്കറ്റുകളിലേക്ക്. മുന്‍പ് കരുതിയതിനേക്കാള്‍ വേഗത്തില്‍ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വില്‍പ്പനയ്‌ക്കെത്തുന്നത്. യുകെയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാകും. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) ഇപ്പോള്‍ ഇത്തരത്തില്‍ ലാബില്‍ ഉണ്ടാകുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോള്‍. ചെറിയ കെമിക്കല്‍ പ്ലാന്റ് കളിലെ കോശങ്ങളില്‍ നിന്നാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. യുകെ കമ്പനികള്‍ ഈ ശാസ്ത്ര മുന്നേറ്റത്തില്‍ മുന്‍പന്തിയിലാണെങ്കിലും, കര്‍ശനമായ നിയന്ത്രണങ്ങള്‍ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവച്ചു. ലാബില്‍ നിന്ന് തയാറാക്കിയ

More »

നഴ്സുമാര്‍ക്കു യുകെയിലേക്ക് പോകാന്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് ഗാര്‍ഡിയന്‍ വാര്‍ത്ത
ലണ്ടന്‍ : ചൂഷണങ്ങള്‍ക്ക് ഇരയാകാതെ, വിദേശങ്ങളില്‍ ജോലിക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെ പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന ഇക്കാലത്ത്, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള കേരള സര്‍ക്കാരിന്റെ കൊച്ചിയില്‍ നടത്തിയ പരിശീലന ക്യാമ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഏറ്റവും ഉചിതമായ ഒരു സമയത്താണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചത് എന്നാണ് ഗാര്‍ഡിയന്‍ പത്രം എഴുതിയിരിക്കുന്നത്. 104 അനധികൃത കുടിയേറ്റക്കാരുമായി ആദ്യ അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയ ഫെബ്രുവരി അഞ്ചിന് ആയിരുന്നു ഇത്തരമൊരു പരിശീലന കളരി സംഘടിപ്പിച്ചത് എന്നത് തികച്ചും യാദൃശ്ചികമാകാം. പിന്നീട് ഫെബ്രുവരി 16നും 17നും മറ്റ് രണ്ട് വിമാനങ്ങളും

More »

ടെഡി ബിയറിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന 18 കാരന് 23 വര്‍ഷം ജയില്‍
ടെഡി ബിയറിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കൊലയാളിക്ക് കുറഞ്ഞത് 23 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 18 കാരനായ പ്രതി ഹസന്‍ സെന്റാമുവാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എലിയാന്‍ ആന്‍ഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തില്‍ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലുള്ള വിറ്റ്ഗിഫ്റ്റ് സെന്ററിന് പുറത്താണ് ആക്രമണം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പ്രതി വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതി കൊല ചെയ്തതായി സമ്മതിച്ചു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസന്‍ സെന്റാമുവിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓട്ടിസം പ്രശ്‌നമുണ്ടാക്കുന്നുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂര്‍വം നടത്തുന്ന

More »

പോലീസ് കണ്ണടക്കുന്നു; യുകെയിലെ ഷോപ്പുകളില്‍ ദിവസേന 55,000 മോഷണങ്ങള്‍!
യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങളും അതിക്രമങ്ങളും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷം കടകളില്‍ മോഷണങ്ങള്‍ക്ക് സാക്ഷികളായെന്ന് കാല്‍ശതമാനത്തോളം ജനങ്ങളാണ് രേഖപ്പെടുത്തിയത്. ക്രിമിനലുകള്‍ കൂടുതല്‍ അക്രമകാരികളായി മാറിയതോടെ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെ ശാരീരികമായ അക്രമവും നേരിടേണ്ടി വരുന്നതായി പൊതുജനം വ്യക്തമാക്കുന്നു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം നടത്തിയ സര്‍വ്വെയിലാണ് നോട്ടിംഗ്ഹാം റീട്ടെയില്‍ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറിയെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ 32% താമസക്കാരാണ് ഷോപ്പിലെ മോഷണങ്ങള്‍ കണ്ടതായി വ്യക്തമാക്കുന്നത്. 29% പേര്‍ ലണ്ടനിലും മോഷണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. സൗത്താംപ്ടണ്‍, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് മോഷണങ്ങള്‍. അതേസമയം മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ലിവര്‍പൂള്‍, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ഷോപ്പ് മോഷമങ്ങള്‍

More »

ഐറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിന്‍ നിശ്ചലയായി സ്വിന്‍ഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വില്‍ഷെയര്‍ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിന്‍ തങ്ങളുടെ ഇടയില്‍നിന്ന് യാത്രയായെന്ന് പലര്‍ക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിന്‍ മോളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് ഐറിന്‍ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. കോട്ടയം ഉഴവൂര്‍, പയസ് മൗണ്ടില്‍, കൊച്ചുകന്നുകുഴക്കല്‍ വീട്ടില്‍ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിന്‍, അഭിജിത്, ഐഡന്‍ എന്നിവര്‍

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് കീര്‍ സ്റ്റര്‍മര്‍; 10000 പേര്‍ക്ക് ജോലി നഷ്ടമാകും! നഴ്‌സുമാരെ ബാധിക്കുമോ?
ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ അഭിമാനമായി നിലനില്‍ക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കി ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ സമാനമായ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയും ജോലിക്ക് ഭീഷണിയാണ്. ഏകദേശം 10000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സോഷ്യല്‍

More »

അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊല: പ്രതിയായ ഭര്‍ത്താവിന്റെ വിചാരണ മാര്‍ച്ച്‌ 24 ന്
അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തി. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയത്. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗ്ളൂരില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല. കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയില്‍ മാര്‍ച്ച് 24 ന് ആരംഭിക്കും. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് പുതിയ വിചാരണ

More »

ആണ്‍കുട്ടിയെ പീഡിപ്പിച്ച 84കാരനായ സ്വാന്‍സി മുന്‍ ബിഷപ്പിന് ജയില്‍
ലണ്ടന്‍ : വിവാദ ലൈംഗിക പീഡനകേസില്‍ മുന്‍ ബിഷപ്പിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ. സ്വാന്‍സി ബിഷപ്പ് സ്ഥാനത്തു നിന്നും 2008ല്‍ വിരമിച്ച ആന്റണി പിയേഴ്സ് എന്ന 84കാരന്‍ ഒരു പാരിഷില്‍ പുരോഹിതനായിരുന്ന സമയത്തായിരുന്നു ലൈംഗിക പീഡനം. 16 വയസ്സില്‍ താഴെയുള്ള അഞ്ചോളം കുട്ടികളോട് മോശമായി പെരുമാറിയ സംഭവങ്ങളില്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തി. പിയേഴ്‌സ് സ്വാന്‍സിയിലെ വെസ്റ്റ് ക്രോസില്‍ ഇടവക പുരോഹിതനായിരുന്ന സമയത്താണ് കുറ്റം ചെയ്തത്. സ്വാന്‍സി ക്രൗണ്‍ കോടതിയിലാണ് ശിക്ഷ വിധിച്ചത്.നീണ്ട 30 വര്‍ഷക്കാലത്തോളം ഇത് സംബന്ധിച്ച് മൗനം പാലിച്ച ഇര പിന്നീട് 2023 ല്‍ ആയിരുന്നു ഇത് ചര്‍ച്ച് സേഫ്ഗാര്‍ഡിംഗ് ഓഫീസര്‍മാരോട് പറയുന്നത്. പിയേഴ്സിനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി 1993ല്‍ ലഭിച്ചിരുന്നെന്നും 17 വര്‍ഷക്കാലത്തോളം ആ പരാതി പോലീസിന് കൈമാറാതെയിരുന്നെന്നും വെയ്ല്‍സിലെ പള്ളി സമ്മതിച്ചിരുന്നു. പിന്നീട് ആ പരാതി പോലീസിന് കൈമാറിയപ്പോഴേക്കും ഇര

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions