മിനി ബജറ്റില്‍ മധ്യവര്‍ഗത്തിനു ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നികുതി ദുരിതം
മധ്യവര്‍ഗക്കാരില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുത്ത് പണം കൊയ്ത് ചാന്‍സലര്‍. ചരിത്രത്തില്‍ ആദ്യമായി അഞ്ച് മില്ല്യണിലേറെ നികുതിദായകരാണ് ഉയര്‍ന്ന റേറ്റിലേക്ക് എടുത്തെറിയപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 680,000 പേരാണ് അധികമായി 40 ശതമാനം നികുതി ബ്രാക്കറ്റിലേക്ക് എത്തപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
ഈ മാസം അവതരിപ്പിക്കുന്ന മിനി ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് വരുമാനത്തിന്മേലുള്ള നികുതി പരിധി മരവിപ്പിച്ചത് നീട്ടുമെന്നും ആശങ്കയുണ്ട്. കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാകുമെങ്കിലും ആറ് ലക്ഷത്തോളം പേര് ഉയര്‍ന്ന നികുതി ബ്രാക്കറ്റുകളിലേക്ക് എത്തപ്പെടുമെന്നതാണ് ദുരവസ്ഥ.
ഇത്തരമൊരു നീക്കം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭാരം സമ്മാനിക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്കുന്നു. 2028 ആഖുന്നതോടെ ഉയര്‍ന്ന നിരക്കില്‍
More »
ഇംഗ്ലണ്ടില്‍ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടില്‍ വിദേശ കെയര്‍ വര്‍ക്കര്‍ ചൂഷണങ്ങള്‍ നേരിടുന്നതിനിടെ കെയര്‍ വിസയില്‍ ഉള്‍പ്പെടെ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഹോം ഓഫീസ്. ഏപ്രില്‍ 9 മുതല്‍ വിദേശത്ത് നിന്നും പുതിയ കെയര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കെയര്‍ പ്രൊവൈഡര്‍മാര്‍ ഇംഗ്ലണ്ടില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കുന്ന ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി തെളിക്കണമെന്നാണ് പുതിയ നിബന്ധന.
ഇതുവഴി യുകെയിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ഒരു കരിയര്‍ ലക്ഷ്യമിട്ട് എത്തിയവര്‍ക്ക് ഇത് തുടരാനും, വിദേശ റിക്രൂട്ട്മെന്റിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, പ്ലാന്‍ ഫോര്‍ ചേഞ്ച് വഴി ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ ശക്തി വീണ്ടെടുക്കാനുമാണ് ലക്ഷ്യമെന്ന് ഗവണ്മെന്റ് വ്യക്തമാക്കുന്നു.
നിലവിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ലൈസന്‍സ് നഷ്ടമാകുമ്പോള്‍ പുതിയ സ്പോണ്‍സറെ ലഭിച്ചില്ലെങ്കില്‍
More »
എന്‍എച്ച്എസ് ഡെന്റല്‍ ചെലവുകള്‍ വര്‍ധിപ്പിക്കും; രോഗികള്‍ക്ക് ആഘാതം
എന്‍എച്ച്എസിലേക്ക് കൂടുതല്‍ പണം ലഭിക്കാന്‍ രോഗികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നു. ഡെന്റല്‍ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനെന്ന പേരില്‍ സുപ്രധാന ഡെന്റല്‍ ചികിത്സയ്ക്ക് അടുത്ത മാസം മുതല്‍ 2.4% നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഗവണ്മെന്റ്.
എന്‍എച്ച്എസില്‍ പല്ല് അടയ്ക്കാനുള്ള ചെലവുകളാണ് ഏപ്രില്‍ മുതല്‍ 75 പൗണ്ടിലേക്ക് വര്‍ധിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ചാര്‍ജ്ജുകള്‍ 2.4% വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പുറമെ അടിസ്ഥാന ചെക്കപ്പിനുള്ള ചെലവ് 26.80 പൗണ്ടില്‍ നിന്നും 27.40 പൗണ്ടായും ഉയരും.
ഫില്ലിംഗ്, റൂട്ട് കനാല്‍, എക്സ്ട്രാക്ഷന്‍ അപ്പോയിന്റ്മെന്റ് എന്നിവയ്ക്ക് 73.50 പൗണ്ടിന് പകരം 75.30 പൗണ്ടാണ് ചെലവ് വരിക. ഏറ്റവും ഗുരുതരമായ ബാന്‍ഡ് 3 പ്രവൃത്തികള്‍ക്ക് 319.10 പൗണ്ടായിരുന്നത് 326.70 പൗണ്ടായും ഉയരും.
'ഈ നിരക്ക് വര്‍ദ്ധനവുകള്‍ ചെലവ്
More »
ദയാവധ ബില്ലില്‍ ജഡ്ജിമാരുടെ ഒപ്പ് വേണമെന്ന നിബന്ധന എംപിമാരുടെ കമ്മറ്റി റദ്ദാക്കി
അസിസ്റ്റഡ് ഡൈയിംഗ് അപേക്ഷകള്‍ അംഗീകരിക്കേണ്ടത് ഹൈക്കോടതി ജഡ്ജി ആയിരിക്കണമെന്ന നിബന്ധന ബില്‍ പരിഗണിക്കുന്ന എംപിമാരുടെ കമ്മിറ്റി ഒഴിവാക്കി. ലോകത്തിലെ ഏറ്റവും കര്‍ശനമായ നിയമനിര്‍മ്മാണമായി ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഈ വ്യവസ്ഥയെ ഒരു സുരക്ഷാ മാര്‍ഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീതിന്യായ മന്ത്രാലയവും മുതിര്‍ന്ന ജഡ്ജിമാരും കോടതികളില്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു.
ബില്‍ കൊണ്ടുവരുന്ന ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍, ഹൈക്കോടതി ജഡ്ജിമാരുടെ പങ്ക് മാറ്റി അപേക്ഷകള്‍ പരിശോധിക്കുന്നതിന് മുതിര്‍ന്ന നിയമജ്ഞന്, ഒരു മനോരോഗവിദഗ്ദ്ധന്, സാമൂഹിക പ്രവര്ത്തകന് എന്നിവരെ ഉള്‍പ്പെടുത്തി മൂന്ന് പേരടങ്ങുന്ന ഒരു പാനല്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കമ്മിറ്റി ആ വിശദാംശങ്ങള്‍ പിന്നീടുള്ള ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബില്‍ കമ്മിറ്റി ഹൈക്കോടതി ജഡ്ജിയുടെ
More »
എന്‍എച്ച്എസിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും; ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗവണ്മെന്റ് വകുപ്പുകളില്‍ നിന്നു ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അര്‍ദ്ധസര്‍ക്കാര്‍ തലത്തിലുള്ള സംഘങ്ങളെ ഒഴിവാക്കാനും പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം.
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീമുകളെയാണ് ഒഴിവാക്കുന്നത്. ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിക്കുന്നതോടെ പൊതുപണത്തില്‍ നിന്നും 353 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന ബാധ്യത കുറയ്ക്കാമെന്നാണ് ഗവണ്മെന്റ്
More »
യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിച്ചേക്കും
യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന ദമ്പതികള്‍ക്കുള്ള ബീവിമെന്റ് ലീവിനെ ശക്തമായി പിന്തുണക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി താന്‍ അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന് മാഡേഴ്സ് എംപിമാരോട് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലെ ജീവനക്കാര്‍ക്ക് പ്രസാവവധിക്ക് അര്‍ഹതയുണ്ട്. പ്രസവത്തെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ആണ് ഇതിന് അര്‍ഹതയുള്ളത്. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്.
24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബര്‍ എംപി സാറാ ഓവന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര അവധിയെ കുറിച്ചുള്ള
More »
ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, ബര്‍മിംഗ്ഹാമില്‍ മാലിന്യ പ്രതിസന്ധി
ബര്‍മിംഗ്ഹാമില്‍ ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിലെ തെരുവുകളില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടി. കൗണ്‍സിലും യൂണിയനും തമ്മിലുള്ള പോരാണ് മാലിന്യ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. ഏകദേശം 1 മില്ല്യണിലേറെ ജനങ്ങളെയാണ് പ്രശ്നം നേരിട്ട് ബാധിക്കുക. നഗരത്തെ യൂണിയന് ബന്ദിയാക്കുകയാണെന്ന് കൗണ്‍സില്‍ ആരോപിക്കുന്നു.
ജനുവരി മുതല്‍ ഏതാനും സമരങ്ങള്‍ നടത്തിയ ബര്‍മിംഗ്ഹാമിലെ നാനൂറോളം വരുന്ന ബിന്‍ ജോലിക്കാര്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ചില ജോലികള്‍ നിര്‍ത്തലാക്കിയതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ ബിന്നുകള്‍ നിറഞ്ഞുകവിഞ്ഞതിന്റെയും, തെരുവുകളില്‍ മാലിന്യ ബാഗുകള്‍ കുന്നുകൂടുന്നതിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതുമൂലം എലികളുടെ ശല്യവും വര്‍ദ്ധിച്ചു.
More »
സണ്ണി അഗസ്റ്റിന് മലയാളി സമൂഹം നാളെ വിട നല്‍കും
ലണ്ടന്‍ : ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങിയ സണ്ണി അഗസ്റ്റിന് (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം നാളെ (വ്യാഴാഴ്ച) നടക്കും. എസെക്സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക.
രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്കാരം നടക്കുക.
നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.
More »
ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ള മേഗന്റെ ഷോയ്ക്കെതിരേ കടുത്ത വിമര്‍ശനം
ലണ്ടന്‍ : രാജപദവികളെല്ലാം ഉപേക്ഷിച്ച് ഹാരി രാജകുമാരനൊപ്പം അമേരിക്കയില്‍ കഴിയുന്ന മേഗന് മാര്‍ക്കിള്‍ എന്നും വിവാദത്തിന്റെ സഹയാത്രികയാണ്. മുമ്പ് രാജകുടുംബത്തെ പറ്റി മേഗന് പറഞ്ഞ കാര്യങ്ങളും ഹാരി പങ്കുവച്ച അനുഭവങ്ങളുമൊക്കെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത, മേഗന് മാര്‍ക്കിളിന്റെ പുതിയ ഷോ 'വിത്ത് ലവ് മേഗനും' വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. 8 എപിസോഡുകളായി മാര്‍ച്ച് 4ന് റിലീസ് ചെയ്ത ഈ ലൈഫ്സ്റ്റൈല്‍ ടെലിവിഷന്‍ പരമ്പര കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
മേഗന്റെ ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ളതാണ് ഷോ. വീട്ടില്‍ വിരുന്നുകാര്‍ക്കായി മേഗന് നടത്തുന്ന തയ്യാറെടുപ്പുകളും ജീവിതത്തെ കുറിച്ചുള്ള മേഗന്റെ കാഴ്ചപ്പാടുകളുമൊക്കെ ഷോയിലൂടെ വിവരിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മോണ്ടെസീറ്റോയില്‍ ഹാരിക്കും കുട്ടികള്‍ക്കുമൊപ്പം അത്യാഡംബര വസതിയിലാണ് മേഗന് താമസിക്കുന്നത്.
More »