യു.കെ.വാര്‍ത്തകള്‍

വീടുകള്‍ നവീകരിക്കുന്നതിന് 2000 പൗണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഹാലിഫാക്സ്
യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി വിവിധതരം മോര്‍ട്ട്ഗേജ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും റിമോര്‍ട്ട്ഗേജ് ആഗ്രഹിക്കുന്നവര്‍ക്കും ഉപയുക്തമായ സേവനങ്ങള്‍ ആണ് ഹാലിഫാക്സ് നല്‍കുന്നത്. ഹാലിഫാക്സ് വീടുകള്‍ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗ്രീന്‍ ലിവിംഗ് റിവാര്‍ഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകില്‍ 2000 പൗണ്ട് അതുമല്ലെങ്കില്‍ വീട് കൂടുതല്‍ എനര്‍ജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോര്‍ട്ട് ഗേജുകള്‍ക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങള്‍ ഹാലിഫാക്സ് നല്‍കുന്നത്. കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകള്‍ ആരംഭിച്ചത്.

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ ഫീസ് ഇളവുമായി കിങ്സ് കോളേജ് ലണ്ടന്‍
യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വരെ ഫീസ് ഇളവ് ലഭിക്കുന്ന പുതിയ വൈസ് ചാന്‍സലേഴ്സ് അവാര്‍ഡുമായി കിംഗ്‌സ് കോളേജ് ലണ്ടന്‍. പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിനാണ് ഈ ഇളവ് ലഭിക്കുക. 2025 സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യത്തെ ഓണ്‍ ക്യാമ്പസ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിക്ക് ചേരുന്ന 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ ഷിതിജ് കപൂര്‍ 10,000 പൗണ്ട് വീതമുള്ള അവാര്‍ഡ് നല്‍കുന്നത്. ഇതിന് അര്‍ഹത നേടുവാന്‍ ഡിക്ക്സണ്‍ പൂണ്‍ സ്‌കൂള്‍ ഓഫ് ലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സ്, കിംഗ്‌സ് ബിസിനസ് സ്‌കൂള്‍, ലൈഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍, നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സയന്‍സ്, നഴ്സിംഗ്, മിഡ്വൈഫറി ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി എന്നീ ഫാക്കല്‍റ്റികളില്‍

More »

വീടുകളിലെ പഴയ മീറ്ററുകള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് ചൂട് വെള്ളവും, വൈദ്യുതിയും കിട്ടില്ലെന്ന് മുന്നറിയിപ്പ്
യുകെയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും പഴയ മീറ്ററുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മീറ്ററുകള്‍ നിശ്ചലമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ റേഡിയോ ടെലിസ്വിച്ച് സര്‍വ്വീസ് മീറ്ററുകളുടെ പ്രവര്‍ത്തനമാണ് സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ അവസാനിക്കുന്നത്. ഈ പഴയകാല മീറ്ററുകളില്‍ നിന്നും മാറാത്ത പക്ഷം ഈ വേനല്‍ക്കാലത്ത് വൈദ്യുതിയും, ചൂട് വെള്ളവും കിട്ടാത്ത അവസ്ഥ വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 1980-കളിലാണ് ആര്‍ടിഎസ് മീറ്ററുകള്‍ അവതരിപ്പിച്ചത്. ബിബിസി ട്രാന്‍സ്മിറ്ററുകളില്‍ നിന്നും സ്വിച്ച് മീറ്ററുകളിലേക്ക് ലോംഗ്‌വേവ് റേഡിയോ സിഗ്നലുകള്‍ നല്‍കിയാണ് ഈ മീറ്ററുകള്‍ പീക്ക്, ഓഫ്-പീക്ക് താരിഫ് റേറ്റുകള്‍ക്കിടയില്‍ ഉപയോഗിച്ചത്. എന്നാല്‍ വോര്‍സ്റ്റര്‍ഷയറിലെ ഡ്രോയ്റ്റ്‌വിച്ച് ട്രാന്‍സ്മിറ്റിംഗ് സ്‌റ്റേഷനില്‍ നിന്നുമുള്ള

More »

ലണ്ടന്‍ മലയാളി സണ്ണി അഗസ്റ്റിന്റെ പൊതുദര്‍ശനം 13ന്; സംസ്‌കാരം നാട്ടില്‍
ലണ്ടന്‍ : ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങിയ സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം 13ന് (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക. നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.

More »

18ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ വശത്താക്കി പീഡിപ്പിച്ചു; 42 കാരനായ ഇന്ത്യന്‍ വംശജന് ജയില്‍
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് കൗമാരക്കാരികളെ കെണിയിലാക്കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ് ശിക്ഷ . ലണ്ടന്‍ ഹരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. 18ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചത്. രാജ്യത്തെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കും. കൗമാരക്കാരായ കുട്ടികളെ നാലു വര്‍ഷത്തെ ഇടവേളയിലാണ് സമാന രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ വശത്താക്കുന്ന ഇയാളെ സ്‌പെഷ്യല്‍ ഡിറ്റെക്റ്റീവുകളാണ് തന്ത്ര പൂര്‍വം പിടികൂടിയത്. 2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്‌നാപ്പ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയ വിനിമയം നടത്തിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫീസ് ബ്ലോക്കില്‍ കൊണ്ടുപോയി

More »

സ്വകാര്യ സ്‌കൂളിന് മേല്‍ വാറ്റ് നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കും
സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നൂറോളം സ്‌കൂളുകളെ പൂട്ടിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫീസിനു മുകളില്‍ 10 ശതമാനം നികുതി ചുമത്തുന്നത് സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സമ്മര്‍ദ്ദത്തിന് കാരണമാക്കുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. ട്രഷറി മിനിസ്റ്റര്‍ ടോര്‍സ്‌റ്റെന്‍ ബെല്‍ ആണ് നികുതിയുടെ ആഘാതം മൂലം സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. വാറ്റാണ് ഇതിന് കാരണം. മന്ത്രിയുടെ തുറന്നുപറച്ചിലില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.

More »

140 മില്യണ്‍ മുടക്കി ലണ്ടനിലെ ഭവന രഹിതരുടെ പുനരധിവാസ പദ്ധതി വിവാദത്തില്‍
ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 140 മില്യണ്‍ പൗണ്ടിലധികം തുക ചെലവഴിച്ചാണ് പദ്ധതി. ലണ്ടന്‍ കൗണ്‍സിലുകളും ഉടമസ്ഥതയിലുള്ള ഹൗസിങ് കമ്പനികളും ലണ്ടനു പുറത്തേക്ക് ഭവന രഹിതരെ മാറ്റാനുള്ള നീക്കമാണ് നടത്തിയത്. ഒരു ഡസനിലേറെ കൗണ്‍സിലുകള്‍ 2017 മുതല്‍ ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്. ഭവനരഹിതരായ വ്യക്തികള്‍ക്ക് ആശ്വാസകരമായ നടപടി വിവാദമായി കഴിഞ്ഞു. കൗണ്‍സിലുകള്‍ വാങ്ങിയ സ്ഥലം തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ

More »

കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടു വിലയില്‍ ഇടിവ് രേഖപ്പെടുത്തി
കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടുകളുടെ വില കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിക്കുന്നതിന് മുമ്പ് ആളുകള്‍ വീടുവാങ്ങി കൂട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഭവന വില കുതിച്ചുയരുമെന്നുള്ള പ്രതീക്ഷയ്ക്ക് വിരുദ്ധമായി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയില്‍ ഭവന വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി ഹാലിഫാക്‌സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ പ്രോപ്പര്‍ട്ടി വില ഏകദേശം 0.1 ശതമാനം കുറഞ്ഞു. യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് ചുമത്തപ്പെടുന്നത്. നിലവില്‍ 250000 പൗണ്ടാണ് ത്രെഷോള്‍ഡ് നിരക്ക് പരിധി. മുമ്പത്തെ 125000 പൗണ്ട് എന്ന നിലയിലേക്ക് വരുമെന്നതാണ് സൂചന. ആദ്യമായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്കുള്ള ത്രെഷോള്‍ഡ് നിരക്ക് പരിധി നിലവില്‍ 425000 പൗണ്ടാണ്. മുമ്പുള്ള 300000 പൗണ്ട് എന്ന

More »

മലയാളി നഴ്സ് ബീന മാത്യു ചമ്പക്കരയ്ക്കു ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സമൂഹം വിടയേകും
മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ബീന മാത്യു (53) ചമ്പക്കരയ്ക്ക് വിടയേകാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാര്‍ നല്‍കുന്ന അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിചേരും. മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു 1 :45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതായിരിക്കും. സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ ബീനയുടെ അടുത്ത കുടുംബാഗങ്ങള്‍ നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions