സ്വകാര്യ സ്‌കൂളിന് മേല്‍ വാറ്റ് നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കും
സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നൂറോളം സ്‌കൂളുകളെ പൂട്ടിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫീസിനു മുകളില്‍ 10 ശതമാനം നികുതി ചുമത്തുന്നത് സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സമ്മര്‍ദ്ദത്തിന് കാരണമാക്കുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. ട്രഷറി മിനിസ്റ്റര്‍ ടോര്‍സ്‌റ്റെന്‍ ബെല്‍ ആണ് നികുതിയുടെ ആഘാതം മൂലം സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നത്.
പുതിയ നയത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. വാറ്റാണ് ഇതിന് കാരണം.
മന്ത്രിയുടെ തുറന്നുപറച്ചിലില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
More »
140 മില്യണ്‍ മുടക്കി ലണ്ടനിലെ ഭവന രഹിതരുടെ പുനരധിവാസ പദ്ധതി വിവാദത്തില്‍
ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 140 മില്യണ്‍ പൗണ്ടിലധികം തുക ചെലവഴിച്ചാണ് പദ്ധതി. ലണ്ടന്‍ കൗണ്‍സിലുകളും ഉടമസ്ഥതയിലുള്ള ഹൗസിങ് കമ്പനികളും ലണ്ടനു പുറത്തേക്ക് ഭവന രഹിതരെ മാറ്റാനുള്ള നീക്കമാണ് നടത്തിയത്. ഒരു ഡസനിലേറെ കൗണ്‍സിലുകള്‍ 2017 മുതല്‍ ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്.
ഭവനരഹിതരായ വ്യക്തികള്‍ക്ക് ആശ്വാസകരമായ നടപടി വിവാദമായി കഴിഞ്ഞു. കൗണ്‍സിലുകള്‍ വാങ്ങിയ സ്ഥലം തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ
More »
കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടു വിലയില്‍ ഇടിവ് രേഖപ്പെടുത്തി
കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടുകളുടെ വില കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിക്കുന്നതിന് മുമ്പ് ആളുകള്‍ വീടുവാങ്ങി കൂട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഭവന വില കുതിച്ചുയരുമെന്നുള്ള പ്രതീക്ഷയ്ക്ക് വിരുദ്ധമായി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയില്‍ ഭവന വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി ഹാലിഫാക്‌സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ പ്രോപ്പര്‍ട്ടി വില ഏകദേശം 0.1 ശതമാനം കുറഞ്ഞു.
യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് ചുമത്തപ്പെടുന്നത്. നിലവില്‍ 250000 പൗണ്ടാണ് ത്രെഷോള്‍ഡ് നിരക്ക് പരിധി. മുമ്പത്തെ 125000 പൗണ്ട് എന്ന നിലയിലേക്ക് വരുമെന്നതാണ് സൂചന. ആദ്യമായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്കുള്ള ത്രെഷോള്‍ഡ് നിരക്ക് പരിധി നിലവില്‍ 425000 പൗണ്ടാണ്. മുമ്പുള്ള 300000 പൗണ്ട് എന്ന
More »
മലയാളി നഴ്സ് ബീന മാത്യു ചമ്പക്കരയ്ക്കു ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സമൂഹം വിടയേകും
മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ബീന മാത്യു (53) ചമ്പക്കരയ്ക്ക് വിടയേകാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാര്‍ നല്‍കുന്ന അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിചേരും. മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും.
തുടര്‍ന്ന് ഉച്ചകഴിഞ്ഞു 1 :45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതായിരിക്കും. സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ ബീനയുടെ അടുത്ത കുടുംബാഗങ്ങള്‍ നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്.
More »
എസ് ജയ്ശങ്കറിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; രൂക്ഷമായി അപലപിച്ച് ഇന്ത്യ
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ലണ്ടനിലെ ഛത്രം ഹൗസില്‍ ഒരു ചര്‍ച്ച കഴിഞ്ഞ് മടങ്ങവേയാണ് വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധമുണ്ടായത്. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യമന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടന വാദികളുടേയും തീവ്രവാദികളുടേയും ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, വിദേശകാര്യ
More »
വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ഡിസ്ട്രിക്ട് നഴ്‌സായ ലേബര്‍ എംപി
ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ വച്ചാണ്. എന്നാല്‍ ഇതിനു മാറ്റംവരുത്തി സ്വദേശി നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുകയാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെയും, ഗവണ്‍മെന്റിന്റെയും ലക്ഷ്യം. ഇതിനിടയിലാണ് എന്‍എച്ച്എസ് ജീവനക്കാരെ കണ്ടെത്താന്‍ വിദേശത്തേക്ക് നോക്കി ഇരിക്കുന്നത് സുസ്ഥിരമായ കാര്യമല്ലെന്ന് എംപിയും, മുന്‍ നഴ്‌സുമായ പോളെറ്റ് ഹാമില്‍ടണ്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മിഡ്‌ലാന്‍ഡ്‌സിലെ അഞ്ചിലൊന്ന് എന്‍എച്ച്എസ് ജീവനക്കാരും വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് വര്‍ക്ക്‌ഫോഴ്‌സ് ഡാറ്റ വ്യക്തമാക്കുന്നത്. 'പഴയത് പോലെ നഴ്‌സുമാരെ വിദേശത്ത് നിന്നും അധികമായി കൊണ്ടുവരുന്നത് എളുപ്പമാകില്ല. പല രാജ്യങ്ങളും ഇവരെ വിട്ട് നല്‍കാന്‍ തയ്യാറാകില്ല', എര്‍ഡിംഗ്ടണില്‍ നിന്നുള്ള ലേബര്‍ എംപി
More »
കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍
മെയ് ഒന്നിന് ബ്രിട്ടനില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. ഡര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ നിന്നാണ് സ്വരൂപ് മത്സരിക്കുന്നത്.നിലവില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികള്‍ അടക്കുമുള്ള കുടിയേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.യുകെയിലെ എന്‍എച്ച്‌സിലെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണന്‍,കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.
'ഒരു നഴ്‌സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനേക്കള്‍ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിക്കുന്നു. ഇതില്‍ മലയാളികളായ വോട്ടര്‍മാരുടെ സഹകരണവും പിന്തുണയും
More »
വടക്കന്‍ അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു
ബെല്‍ഫാസ്റ്റ് : ഇന്ത്യക്കാരുടെ എണ്ണം അതിവേഗം കൂടുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇവിടെ ഇന്ത്യന്‍ ജനതയുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നത്.
മികച്ച സേവനം നല്‍കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്‍ഗണനയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്‍ഫാസ്റ്റ് സിറ്റി ഹാളിനു സമീപം ക്ലാരന്‍സ് ഹൗസില്‍ മൂന്നു നിലകളിലായി 60ല്‍ പരം ഇരിപ്പിടങ്ങളുമായാണ് പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ലോകമെങ്ങും നോക്കിയാല്‍ ഇന്ത്യ - യുകെ ബന്ധം കൂടുതല്‍ ശക്തമാകുന്നതു കാണാനാകും. പുതിയ സര്‍ക്കാര്‍ നയരൂപീകരണ സമയത്തു തന്നെ ഇന്ത്യന്‍ ജനത ഇവിടെ
More »
സ്വിന്‍ഡനില്‍ മരണമടഞ്ഞ ഐറിന് മാര്‍ച്ച് 12ന് യാത്രാമൊഴിയേകാന്‍ മലയാളി സമൂഹം
സ്വിന്‍ഡനില്‍ മരണമടഞ്ഞ കുഞ്ഞുമാലാഖ ഐറിന്(11 ) മാര്‍ച്ച് 12ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയില്‍ ആണ് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ് ക്‌നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുര്‍ബാനയ്ക്കും പൊതുദര്‍ശന ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
സ്വിന്‍ഡനില്‍ ടവര്‍ സെന്ററില്‍ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകള്‍ ഐറിന്‍ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിന്‍ രണ്ട് വര്‍ഷത്തിലേറെയായി പിഒഎല്‍ജി മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയിലായിരുന്നു .
കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വര്‍ഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും
More »