യു.കെ.വാര്‍ത്തകള്‍

ജയശങ്കറിന്റെ വാഹനവ്യൂഹം അക്രമിക്കപ്പെട്ട സംഭവം; ഹോം സെക്രട്ടറി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യം
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലണ്ടനില്‍ എത്തിയ ഘട്ടത്തില്‍ സുരക്ഷാ ലംഘനം ഉണ്ടായ സംഭവം നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികള്‍' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ അവതരിപ്പിച്ചത്. മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നില്‍ വെച്ചാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാന്‍ ഒരു ഖലിസ്ഥാന്‍വാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാന്‍ കോമണ്‍സില്‍ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികള്‍ എത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തില്‍ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു.

More »

ലേബറിനും ടോറികള്‍ക്കും വെല്ലുവിളിയായി വളര്‍ന്ന റിഫോം യുകെ പാര്‍ട്ടിയില്‍ കലാപം
ഭരണകക്ഷിയായ ലേബറിനും പ്രതിപക്ഷമായ ടോറികള്‍ക്കും കനത്ത വെല്ലുവിളിയായി വളര്‍ന്ന റിഫോം യുകെ പാര്‍ട്ടിയില്‍ കലാപം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തിയേക്കുമെന്ന് വരെ ഒരു ഘട്ടത്തില്‍ കരുതിയിരുന്ന പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. സ്വന്തം പാര്‍ട്ടി എം പിയായ റൂപ്പര്‍ട്ട് ലോക്ക് എതിരെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഉണ്ടായി. ഡെയ്ലി മെയിലുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഫരാജിന്റെ നേതൃ പാടവത്തെ ലോ ചോദ്യം ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. താന്‍ ഇല്ലായിരുന്നെങ്കില്‍ ലോവിന് എം പിയാകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ഫരാജ് പറഞ്ഞത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി ഫരാജ് തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരു നേതാക്കള്‍ക്കും ഇടയില്‍ ഭിന്നത പ്രത്യക്ഷപ്പെട്ടത്. ഫരാജിന് നേതാവാകാന്‍ യോഗ്യതയില്ലെന്ന് തുറന്നടിച്ച

More »

രോഗികള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നോറോ വൈറസ് കൈമാറുന്നു; കഴിഞ്ഞ ആഴ്ച ഓഫെടുത്തത് 50,000 ജീവനക്കാര്‍!
നോറോവൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വൈറസ് കൈമാറുന്നത് സമ്മര്‍ദം ഉയര്‍ത്തുന്നു. അതിനാല്‍ വൈറസ് ലക്ഷണങ്ങള്‍ ബാധിച്ച വ്യക്തികള്‍ രണ്ട് ദിവസം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ ചീഫ്. എന്‍എച്ച്എസ് വിന്ററിലെ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസിന്റെ രണ്ടാം വരവ് നേരിടുന്നതിനിടെയാണ് രോഗികള്‍ ആശുപത്രികള്‍ എത്തുന്നത് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ കോവിഡ്-19 കേസുകളും, ഫ്‌ളൂ, കുട്ടികള്‍ക്കിടയിലെ ഗുരുതര ശ്വാസകോശ ഇന്‍ഫെക്ഷനായ ആര്‍എസ്‌വി എന്നിവയും ഉയര്‍ന്ന തോതില്‍ തുടരുകയാണ്. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് മേധാവിയുടെ ഇടപെടല്‍. വൈറസുകള്‍ ആശുപത്രിയില്‍ വ്യാപിക്കുന്നത് മൂലം കഴിഞ്ഞ ആഴ്ച മാത്രം രോഗബാധിതരായ 50,000-ലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഓഫെടുക്കേണ്ടതായി വന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% അധികം വരുന്ന ഈ കണക്കുകള്‍

More »

ലീഡ്‌സില്‍ മലയാളി യുവാവ് മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു വേദനയായി മരണ വാര്‍ത്തകള്‍ തുടരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കല്‍ ഹരിദാസ്(32) ആണ് മരണമടഞ്ഞത്. അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അനീഷ് ലീഡ്സില്‍ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ്. അനീഷിന്റെ മരണവാര്‍ത്ത ഞെട്ടലാണ് യുകെ മലയാളി സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിന്‍ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ഉടനെ തന്നെ പാരാമെഡിക്കല്‍സിനെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം

More »

ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റ യാത്രകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍
സര്‍ക്കാര്‍ എത്രയൊക്കെ ചെയ്തിട്ടും ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനില്‍ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിവരുന്നു. ചാനല്‍ കടത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. മാര്‍ച്ച് മാസത്തിലെ ആദ്യ നാല് ദിവസത്തില്‍ ബ്രിട്ടനില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 1168 എത്തി. ഇതോടെ 2025-ലെ ആകെ എണ്ണം 3224 ആയി. മുന്‍ വര്‍ഷത്തെ ഈ സമയത്തെ കണക്കുകളേക്കാള്‍ ഏറെ വര്‍ദ്ധിച്ച തോതിലാണ് പ്രവേശനം. മെച്ചപ്പെട്ട കാലാവസ്ഥയാണ് ഈ വര്‍ദ്ധനവിന് പിന്നിലെന്ന് ഹോം ഓഫീസ് അവകാശപ്പെട്ടു. എന്നിരുന്നാലും വരവ് തടയാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും അവര്‍ സമ്മതിച്ചു. ചെറുബോട്ടുകളുടെ വര്‍ദ്ധിച്ച വരവിന് അധ്യക്ഷത വഹിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വിമര്‍ശിച്ചു. അവര്‍ക്ക് അതിര്‍ത്തിയുടെ

More »

നഴ്സ് ബീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരം 11ന്
ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് ബീന മാത്യു ചമ്പക്കര (53) യ്ക്ക് ഈമാസം 11ന് അന്ത്യയാത്രയേകും. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും രാവിലെ പത്തു മണിയ്ക്ക് സെന്റ്. ഹഗ് ഓഫ് ലിങ്കണ്‍ ആര്‍ സി ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ഓടെ സതേണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് ഫെബ്രുവരി 27ന് അന്ത്യം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ്

More »

എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം; ഇന്ത്യന്‍ പതാക കീറി കാറിനുനേരെ പാഞ്ഞടുത്ത് ഖലിസ്താന്‍വാദികള്‍
ലണ്ടന്‍ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം. ഖലിസ്താന്‍വാദികളാണ് മുദ്രാവാക്യങ്ങളുമായി ജയശങ്കറിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താന്‍വാദികളാണ് പതാകയേന്തി നിന്നിരുന്നത്. അതിനിടെ, മന്ത്രി കാറില്‍ കയറുന്നതിന് പുറത്തേക്കെത്തിയപ്പോഴാണ് അക്രമി ഇന്ത്യന്‍ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവെച്ച് ഓടിയടുത്തത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോ​ഗസ്ഥരെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും പൊലീസ് നിസ്സംഗരായി നിന്നെന്നു വിമര്‍ശനമുയര്‍ന്നു.

More »

60 ലേറെ സ്ത്രീകളെ പീഡിപ്പിച്ച ചൈനീസ് വിദ്യാര്‍ത്ഥി യുകെയില്‍ അറസ്റ്റില്‍; പീഡന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി
യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ത്ഥി പീഡന പരമ്പര കേസില്‍ അറസ്റ്റില്‍. ലഹരി നല്‍കിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. യുകെയിലും ചൈനയിലുമാണ് 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019നും 2023നും ഇടയില്‍ ലണ്ടനില്‍ മൂന്നു യുവതികളേയും ചൈനയില്‍ ഏഴു പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റങ്ങള്‍ തെളിഞ്ഞു. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളേയും തിരിച്ചറിയാന്‍ പൊലീസിന് ആയില്ല. ഇതുവരെ

More »

ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും മിനിമം വീക്കിലി അവേഴ്‌സ് ഉറപ്പാക്കി കൊണ്ട് പുതിയ തൊഴിലവകാശ നിയമം
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവര്‍ കരാറുകള്‍ നിരോധിച്ചതോടെ എജന്‍സി വര്‍ക്കര്‍മാര്‍ക്കും പ്രതിവാരം മിനിമം വര്‍ക്കിംഗ് അവേഴ്സ് ഉറപ്പാക്കാന്‍ ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്‌മെന്റ് ബില്‍. ഈ നിയമ പ്രകാരം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും തൊഴിലുടമകള്‍ പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ ഉറപ്പു നല്‍കേണ്ടതുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സീറോ അവര്‍ കരാറിലുള്ള ഏജന്‍സി വര്‍ക്കര്‍മാരുടെ ജോലി സമയം, ഹ്രസ്വകാല അറിയിപ്പ് വഴി മാറ്റുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം ലഭിക്കും. തങ്ങള്‍ ഭരണത്തിലേറിയാല്‍ സീറോ അവര്‍ കരാറുകള്‍ ഇല്ലാതെയാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ 12 ആഴ്ചക്കാലത്തെ റെഫറന്‍സി പിരീഡിനെ അടിസ്ഥാനമാക്കിയാണോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions