യുക്രൈനെ സഹായിക്കാന്‍ യൂറോപ്യന്‍ നേതാക്കളെ അണിനിരത്തി സ്റ്റാര്‍മര്‍
യുക്രൈന്‍ വിഷയത്തില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ യൂറോപ്പ് തയാറാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ട്രംപ് ഉടക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിന് മേല്‍ ഉത്തരവാദിത്വം ഏറിയിരിക്കുന്നത്.
ലോകം ചരിത്രത്തിലെ തന്നെ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണെന്ന് ലണ്ടനില്‍ വിളിച്ചുചേര്‍ന്ന പ്രതിസന്ധി യോഗത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതില്‍ നിന്നും മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു സമാധാന ഉടമ്പടി യുഎസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈറ്റ് ഹൗസിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കാനാണ് സ്റ്റാര്‍മര്‍ സ്വയം അവതരിപ്പിക്കുന്നത്. അമേരിക്കയെ ഇപ്പോഴും ആശ്രയിക്കാവുന്ന സഖ്യകക്ഷിയായും അദ്ദേഹം കരുതുന്നു. 'അടിയന്തരമായി, ഉറപ്പുള്ള ഒരു സമാധാന കരാര്‍ വേണമെന്ന പ്രസിഡന്റിന്റെ ആവശ്യം
More »
യുകെയില്‍ ശമ്പളക്കാര്യത്തില്‍ യുവാക്കളെ മറികടന്ന് യുവതികളുടെ മുന്നേറ്റം; ജെന്‍ഡര്‍ പേ ഗ്യാപ്പ് എതിര്‍ദിശയില്‍!
ലോകമെമ്പാടും സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന വിഷയമാണ് തുല്യ വേതനം. ഒരേ മേഖലയില്‍ ജോലി ചെയ്തിട്ടും സ്ത്രീയ്ക്ക് വേതനം കുറവാണെന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. എന്നാല്‍ യുകെയില്‍ ഈ പരാതികള്‍ ഇല്ലാതാകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആണ്‍കുട്ടികളെ അപേക്ഷിച്ച് കഠിനമായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ തലമുറ രൂപപ്പെട്ടതോടെ വരുമാനത്തിന്റെ കാര്യത്തില്‍ ചെറുപ്പക്കാരായ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ നേടുന്ന ശമ്പളം വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ദശകത്തിനിടെ ആദ്യമായാണ് ജെന്‍ഡര്‍ പേ ഗ്യാപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി മാറുന്നത്.
പുരുഷ സഹജീവനക്കാരെ അപേക്ഷിച്ച് ശരാശരി 2200 പൗണ്ട് അധികമാണ് സ്ത്രീകള്‍ നേടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. 'പ്രൈമറി സ്‌കൂളിലെ ആദ്യ ദിനം മുതല്‍ ഉന്നത വിദ്യാഭ്യാസം നേടി
More »
ലണ്ടനില്‍ 75 കാരനെ മര്‍ദ്ദിച്ച് കൊന്നു; പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികള്‍ അറസ്റ്റില്‍
ലണ്ടന്‍ : തലസ്ഥാന നഗരിയായ ലണ്ടനില്‍ 75 വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഇതേ തുടര്‍ന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 14, 16, 17 വയസ്സുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. ഇര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടയാള്‍ ബൊളീവിയന്‍ പൗരനാണെന്ന് സൂചനയുണ്ട്.
മൂന്ന് പേര്‍ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മെറ്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ വാലര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു
More »
ധന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ അംഗം രാജിവച്ചു
ലണ്ടന്‍ : ധന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഒരംഗം നാടകീയമായി രാജിവെച്ചു. ഡെവലപ്‌മെന്റ് മിനിസ്റ്റര്‍, അന്നെലീസ് ഡോഡ്‌സ് ആണ് രാജിവച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിക്കുന്നതിനായി സഹായങ്ങള്‍ വെട്ടിക്കുറച്ചത് ആഗോളതലത്തില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ധിപ്പിക്കാനേ സഹായിക്കൂ എന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്രംപിനെ സന്തോഷിപ്പിക്കുവാനാണ് സ്റ്റാര്‍മര്‍ ശ്രമിക്കുന്നതെന്ന് എന്നാരോപിച്ച മന്ത്രി, സൈനിക ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി നികുതി വര്‍ധിപ്പിക്കേണ്ടിവരുമെന്നും സഹായങ്ങള്‍ വെട്ടിച്ചുരുക്കി അത്തരമൊരു നടപടിക്ക് മുതിരുന്നത് ആശാവഹമല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കത്തിനുള്ള മറുപടിയില്‍, ഇതുവരെയുള്ള ആന്നെലീസിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, താന്‍ വികസനം ലക്ഷ്യമാക്കി
More »
ട്രെയിന്‍ ടിക്കറ്റ് നിരക്ക് 4.6% കൂട്ടും; നിരക്ക് വര്‍ധിക്കുന്നത് 12 വര്‍ഷത്തിനിടെ ആദ്യമായി
ബ്രിട്ടനില്‍ ഇപ്പോള്‍ നിരക്ക് വര്‍ധനയുടെ സമയമാണ്. സകല മേഖലയിലും നടക്കുന്ന വിലക്കയറ്റം ആണ്. ശമ്പളം വര്‍ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കി. ഒടുവിലായി ഇപ്പോള്‍ ട്രെയിന്‍ നിരക്കുകള്‍ക്ക് പ്രഖ്യാപിച്ച വര്‍ധനയും നിലവില്‍ വരികയാണ്.
നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ നിരക്കുകളില്‍ 4.6% വര്‍ധനവാണ് നേരിടേണ്ടത്. സാധാരണ നിരക്കുകള്‍ക്ക് പുറമെ മിക്ക റെയില്‍കാര്‍ഡുകളുടെയും നിരക്ക് ഉയരും. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നീക്കം. ചില കാര്‍ഡുകള്‍ക്ക് 17% നിരക്ക് വര്‍ധിച്ച് 30 പൗണ്ടില്‍ നിന്നും 35 പൗണ്ടായി ചെലവ് ഉയരും.
അതേസമയം, ഓരോ ആഴ്ചയും ആയിരക്കണക്കിന് സര്‍വ്വീസുകളാണ് അവസാന നിമിഷം മുടങ്ങുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ എല്ലാ ഞായറാഴ്ചയും 554 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ 672 സര്‍വ്വീസുകളും നഷ്ടമാകുന്നു.
ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍
More »
ബ്രിസ്റ്റോളില്‍ നായയുടെ ആക്രമണത്തില്‍ 19 കാരിയുടെ മരണം: 2 പേര്‍ അറസ്റ്റില്‍
ബ്രിസ്റ്റോളില്‍ നായയുടെ ആക്രമണത്തില്‍ 19 വയസുകാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോണ്‍ ഡ്രൈവിലെ ഒരു ഫ്ലാറ്റില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നായയെ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ 20 വയസുകാരായ പുരുഷനും സ്ത്രീയും ആണ് പിടിയിലായത്.
അപകടകരമായ രീതിയില്‍ നായയെ വളര്‍ത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിരോധിത ഇനം നായയെ കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട് . എന്നിരുന്നാലും നായയുടെ ഇനം ഏതാണെന്നതിനെ കുറിച്ച് കൃത്യമായി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ച യുവതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാന്‍ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന
More »
നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗം; രോഗികളുടെ എണ്ണത്തില്‍ 150% വര്‍ധന
യുകെ നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലെന്ന് ആരോഗ്യ വകുപ്പ് . അടുത്തിടെ രോഗം പിടിപെട്ടവര്‍ പോലും വീണ്ടും വൈറസിന്റെ ഭീഷണിയിലാണെന്നാണ് മുന്നറിയിപ്പ്. മനംപുരട്ടല്‍, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വൈറസ് ഏറ്റവും ഉയര്‍ന്ന തോതിലാണ് വ്യാപിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി യുകെഎച്ച്എസ്എ ലീഡ് എപ്പിഡെമോളജിസ്റ്റ് ആമി ഡഗ്ലസ് പറയുന്നു.
ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 150% അധികമാണ്. ആളുകള്‍ക്ക് ഇത്രയേറെ രോഗം സമ്മാനിക്കുന്ന ഇപ്പോഴത്തെ നോറോവൈറസ് സ്‌ട്രെയിന്‍ പ്രത്യേക തരത്തിലുള്ളതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നു. മുന്‍പ് രോഗം പിടിപെട്ടവര്‍ക്ക്
More »
സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചു
ലണ്ടന്‍ : ലേബര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമം വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമപരമായ കുടിയേറ്റത്തിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍, മറ്റൊരു വശത്തു അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ മാത്രം 1,08,138 പേരാണ് അഭയത്തിനായി അപേക്ഷിച്ചത്. നിലവിലെ രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച, 2001 മുതലുള്ള ഏതൊരു 12 മാസക്കാലയളവിലെയും ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
അതേസമയം, ബ്രിട്ടന്റെ സമ്പദ്ഘടനക്ക് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ വര്‍ക്ക് വിസയില്‍ എത്തുന്നവരുടെ, പ്രത്യേകിച്ചും എന്‍ എച്ച് എസിലും സോഷ്യല്‍കെയര്‍ മേഖലയിലും ജോലിയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അനധികൃത
More »
കരാറില്‍ ഒപ്പുവെച്ച് ജിപിമാര്‍; രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍
രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും, പതിവ് ഡോക്ടര്‍മാരെ കാണാന്‍ ആവശ്യപ്പെടാനും കഴിയുന്ന തരത്തില്‍ ഇംഗ്ലണ്ടിലെ ജിപിമാരുമായി പുതിയ കരാര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍.
പുതിയ കരാറിലൂടെ ജനറല്‍ പ്രാക്ടീസുകള്‍ക്ക് പ്രതിവര്‍ഷം 889 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കും. ചുവപ്പുനാട കുറയ്ക്കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ കാണാന്‍ കൂടുതല്‍ സമയവും ലഭിക്കുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുനന്ത്.
ഫാമിലി ഡോക്ടര്‍മാരെ തിരികെ കൊണ്ടുവരുമെന്നും, അതിരാവിലെ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ഫോണില്‍ മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ലേബര്‍ ഗവണ്‍മെന്റ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനറല്‍ പ്രാക്ടീസുകളെ തിരിച്ചെത്തിക്കാനുള്ള സുപ്രധാനമായ ആദ്യ നടപടിയാണ് കരാറെന്ന് ബിഎംഎ പ്രതികരിച്ചു.
ജിപി സര്‍ജറികള്‍ എന്‍എച്ച്എസിന്റെ പ്രവേശന കവാടമാണെന്നാണ്
More »