യു.കെ.വാര്‍ത്തകള്‍

പുഷ്പാ സിബിയുടെ പൊതുദര്‍ശനം ഞായറാഴ്ച
നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ അന്തരിച്ച പുഷ്പ സിബിയുടെ പൊതുദര്‍ശനം മാര്‍ച്ച് രണ്ടിന് നടക്കും. ഞായറാഴ്ചവൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. ഫാ. ജോര്‍ജ് അരീകുഴിയുടെ കാര്‍മ്മികത്വത്തില്‍ നാലു മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദേവാലയത്തിലേക്ക് എത്തിച്ചേരണം. സംസ്‌കാരം പിന്നീട് കേരളത്തില്‍ വച്ചായിരിക്കും നടക്കുക. പുഷ്പയുടെ വേര്‍പാടില്‍ നോര്‍ത്ത് വെയില്‍സ് മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കാന്‍സര്‍ ബാധിച്ചാണ് പുഷ്പ സിബ മരിച്ചത്. നോര്‍ത്ത് വെയില്‍സ് മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യയാണ്. കുറച്ചു കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു പുഷ്പ. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ : ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍ :

More »

മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി
യുകെ മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു. ബീന മാത്യു ചമ്പക്കര (53) ആണ് വിടപറഞ്ഞത്. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആല്‍ബെര്‍ട്‌ , ഇസബെല്‍ മറ്റു കുടുംബാംഗങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. മാഞ്ചസ്റ്ററിലെ സാമൂഹിക - സാംസ്‌കാരിക കാര്യങ്ങളില്‍ ബീനയുടെ കുടുംബം സജീവ സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ മരണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ്

More »

ചികിത്സ വൈകി: ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതില്‍ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഇന്ത്യക്കാരി
ഇന്ത്യന്‍ വംശജന്‍ ഹൃദയാഘാതം മൂലം മരിച്ചതോടെ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഭാര്യ. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ 40 കാരന്‍ സുനില്‍ രസ്‌തോഗിക്കാണ് ജീവന്‍ നഷ്ടമായത്. ആംബുലന്‍സ് വിളിച്ച് കാത്തിരുന്നത് രണ്ടു മണിക്കൂര്‍ ആയിരുന്നു. ആശുപത്രിയിലെത്തിയിട്ടും അടിയന്തരമായി പരിഗണിച്ചില്ല, ഒടുവില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുനിലിന് ഗുരുതരമായ ലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രി അവഗണിച്ചു. ജനുവരി 3നാണ് ഇവര്‍ക്ക് മകന്‍ പിറന്നത്. മകന്റെ പേരിടല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായിരിക്കുകന്നത്. 14 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുമുണ്ട്. എമര്‍ജന്‍സി വിഭാഗത്തിന്റെയും ആരോഗ്യ മേഖലയുടേയും വീഴ്ചയാണ് തന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനെ നഷ്ടമാകാന്‍ കാരണമെന്ന് പ്രിയ പറയുന്നു. ഗോഫണ്ടില്‍ സഹായം തേടിയിട്ടുണ്ട് യുവതി. കൊറോണര്‍ക്കും പേഷ്യന്‍

More »

പുതിയ ട്രാഫിക് നിയമങ്ങള്‍ ഈയാഴ്ച പ്രാബല്യത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും
യുകെയില്‍ പുതിയ ട്രാഫിക് നിയമങ്ങളും പിഴ നിരക്കുകളും ഈയാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ വാഹനമോടിക്കുന്നത് ഏറെ ചെലവേറിയ ഒരു കാര്യമായേക്കാം. മാര്‍ച്ച് 1 മുതല്‍ നിലവില്‍ വരുന്ന നിയമങ്ങളെ കുറിച്ച് ഡ്രൈവര്‍മാര്‍ കൂടുതലായി അറിയേണ്ടതുണ്ട്. ഇവയെ ഗൗരവമായി എടുത്തില്ലെങ്കില്‍ കനത്ത പിഴകളായിരിക്കും കാത്തിരിക്കുന്നത്. എച്ച് എം ആര്‍ സി പ്രഖ്യാപിച്ച പുതിയ അഡൈ്വസറി ഫ്യുവല്‍ റേറ്റുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് കമ്പനി കാര്‍ നിരക്കുകളില്‍ വ്യത്യാസങ്ങള്‍ വരുത്തും. കമ്പനി കാറുകള്‍, ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജീവനക്കാരുടെ റീഇമ്പേഴ്സ്‌മെന്റ് സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുന്നത്. 1600 സി സി വരെയുള്ള എഞ്ചിനുള്ള ഡീസല്‍ കാറുകള്‍ ഉപയോഗിച്ചാലുള്ള നിരക്ക് 11 പെന്‍സ് പെര്‍ മൈല്‍ എന്നതില്‍ നിന്നും 12 പെന്‍സ് പെര്‍ മൈല്‍ എന്നായി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ 1401-2000 സി സി പെട്രോള്‍ വാഹനങ്ങളുടെ

More »

ഇലക്ട്രിക് കാറുകളിലേക്ക് കൂടുമാറുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ ഖജനാവിന് നഷ്ടം 8 ബില്ല്യണ്‍ പൗണ്ട്
യുകെ ജനത ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നത് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഖജനാവില്‍ 8 ബില്ല്യണ്‍ പൗണ്ടിന്റെ ഇടിവ് സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ നഷ്ടമാകുന്ന തുക തിരിച്ചുപിടിക്കാന്‍ മറ്റ് വഴികള്‍ തേടാനാണ് ഗവണ്‍മെന്റിന് കാലാവസ്ഥാ ഉപദേശകരുടെ നിര്‍ദ്ദേശം ലഭിക്കുന്നത്. ഫ്യൂവല്‍ ഡ്യൂട്ടി നിലവിലെ അതേ സ്ഥിതിയില്‍ തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ വരുമാനത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 15 വര്‍ഷക്കാലമായി ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മുന്‍ ടോറി ഗവണ്‍മെന്റുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ റേച്ചല്‍ റീവ്‌സും ഈ പാത പിന്തുടരുകയാണ്. എന്നാല്‍ 2030 ആകുന്നതോടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കം ലേബര്‍ ത്വരിതപ്പെടുത്തുകയാണ്.

More »

ബ്രിട്ടനില്‍ അടച്ചുപൂട്ടിയത് 3500-ലേറെ ക്രിസ്ത്യന്‍ പള്ളികള്‍! വാട്‌ഫോര്‍ഡിലെ സെന്റ്. തോമസ് ചര്‍ച്ച് ഇനി മുസ്ലീം പള്ളി, വാങ്ങിയത് 3.5 മില്ല്യണ്‍ പൗണ്ടിന്
യുകെയിലെ തദ്ദേശീയരായ പുതു തലമുറ ദൈവവിശ്വാസ വഴിയില്‍ നിന്ന് അകലുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ വലിയതോതില്‍ അടച്ചു പൂട്ടപ്പെടുകയാണ്. അതേസമയം കുടിയേറ്റ സമൂഹം തങ്ങളുടെ വിശ്വാസം പിന്തുടരുന്നുമുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിലെ 3500-ലേറെ ക്രിസ്ത്യന്‍ പള്ളികളാണ് അടച്ചതെന്ന് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് പറയുന്നു. ഭൂരിഭാഗവും വീടുകളും, കമ്മ്യൂണിറ്റി സെന്ററുകളുമായാണ് മാറിയത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 46 ശതമാനം ആളുകളാണ് 2021 സെന്‍സസ് പ്രകാരം ക്രിസ്ത്യാനികളായി അവകാശപ്പെടുന്നത്. 2011-ലെ സെന്‍സസില്‍ നിന്നും 13 ശതമാനത്തിന്റെ ഇടിവാണ് വിശ്വാസികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത്. അതേസമയം, 2021-ലെ മുസ്ലീം വിശ്വാസികളുടെ എണ്ണം 6.5 ശതമാനം വര്‍ദ്ധിച്ച് 3.9 മില്ല്യണിലേക്കാണ് ഉയര്‍ന്നത്. 2011-ല്‍ ഇത് 2.7 മില്ല്യണായിരുന്നു. ഏതായാലും ഉപയോഗശൂന്യമായി കിടന്ന ഒരു പ്രമുഖ ക്രിസ്ത്യന്‍ പള്ളി 3.5 മില്ല്യണ്‍

More »

എന്‍എച്ച്എസില്‍ നാടകീയ നീക്കങ്ങള്‍; അമാന്‍ഡ പ്രിച്ചാര്‍ഡ് രാജിവച്ചു
എന്‍എച്ച്എസിന്റെ പരിഷ്കാര നീക്കങ്ങള്‍ക്കിടെ നാടകീയമായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും രാജിവെച്ച് അമാന്‍ഡ പ്രിച്ചാര്‍ഡ്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നാടകീയമായി രാജി. ഹെല്‍ത്ത് സര്‍വ്വീസിനെ പരിഷ്‌കരിക്കുന്നതും, ഇവരുടെ ഭാവിയും സംബന്ധിച്ച് ചര്‍ച്ചകളില്‍ സംസാരിച്ചെന്നാണ് വിവരം. മൂന്നര വര്‍ഷം മാത്രം നീണ്ട സേവനത്തിനൊടുവില്‍ സമ്മര്‍ദത്തിന് വഴങ്ങിയല്ല രാജിയെന്നാണ് ലേബര്‍ അനുകൂല മാധ്യമങ്ങളുടെ നിലപാട്. സ്വന്തം താല്‍പര്യ പ്രകാരമാണ് ഇവരുടെ രാജിയെന്ന് ഈ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 1948-ല്‍ എന്‍എച്ച്എസിനെ സൃഷ്ടിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിനെ വിധേയമാക്കാനുള്ള പദ്ധതികളാണ് വെസ് സ്ട്രീറ്റിഗും, കീര്‍ സ്റ്റാര്‍മറും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ

More »

എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടിലേക്ക്; തുടര്‍ച്ചയായി മൂന്നാം പാദത്തിലും പ്രൈസ് ക്യാപ്പ് കൂട്ടി
ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് ബില്ലുകളുടെ പെരുമഴ. വീണ്ടും എനര്‍ജി ബില്‍ ഷോക്ക് നല്‍കി റെഗുലേറ്റര്‍ ഓഫ്‌ജെം തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ബില്ലുകള്‍ 159 പൗണ്ട് അധികം ചെലവ് വരുമെന്നും ഇത് സ്ഥിരീകരിക്കുന്നു. ആദ്യമായാണ് ജനുവരി ക്യാപ്പിനേക്കാള്‍ കൂടുതല്‍ ഏപ്രില്‍ ക്യാപ്പ് വര്‍ധിക്കുന്നത്. ഫിക്‌സഡ് റേറ്റ് ഡീലുകളിലുള്ള

More »

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്താന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍
ഇംഗ്ലണ്ടിലും വെയില്‍സിലും ഇനിമുതല്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മോഷ്ടിച്ച ഫോണുകള്‍ക്കോ ​​മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കള്‍ക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകര്‍ക്ക് സാധിക്കും . പരാതി കിട്ടിയാല്‍ ഉടനെ നടപടി സ്വീകരിക്കാന്‍ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങള്‍ മോഷ്ടിക്കുന്ന കുറ്റവാളികള്‍ക്ക് തങ്ങളുടെ മോഷണ മുതല്‍ ഒളിപ്പിക്കാന്‍ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കുന്നതിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് നേട്ടമായി വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions