അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് 19 കാരന്‍
യുകെയില്‍ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതിയായ 19 കാരന്‍. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായും പ്രതിയായ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടന് സമീപം ലൂട്ടനില്‍ ആയിരുന്നു സംഭവം.
ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെയാണ് പ്രതി വീട്ടില്‍ വെടിവച്ചു കൊന്നത്. 30 ലധികം വെടിയുണ്ടകള്‍ നിറച്ച ഒരു ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലൂട്ടന്‍ ക്രൗണ്‍ കോടതിയില്‍ മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. പ്രതി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് അറസ്റ്റിലായതിനാല്‍ ആണ് സ്കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയതെന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
More »
യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍; വിടപറഞ്ഞത് റെവിന്‍ എബ്രഹാമും പുഷ്പ സിബിയും
ലണ്ടന്‍ : യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍. യുകെ കെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന റെവിന്‍ എബ്രഹാം ഫിലിപ്പ് (35), നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന പുഷ്പ സിബി എന്നിവരാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണു റെവിന്‍ എബ്രഹാം ഫിലിപ്പ് . മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ് : എല്‍സി എബ്രഹാം. സഹോദരി : രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ് : കെമില്‍ കോശി.
സംസ്‌കാരം
More »
യുകെയില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ 40% വര്‍ധന
യുകെയിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളില്‍ രേഖപ്പെടുത്തുന്ന വന്‍കുതിപ്പില്‍ സ്തബ്ധരായി ഡോക്ടര്‍മാര്‍. 2050 ആകുന്നതോടെ ഈ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ 40 ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
2022-ല്‍ ഏകദേശം 12,000 സ്ത്രീകള്‍ക്കാണ് ഈ രോഗം മൂലം ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൂറ്റാണ്ടിന്റെ പകുതിയാകുന്നതോടെ ഇത് 17,000 കടക്കുമെന്നാണ് പ്രവചനം. ബ്രിട്ടനില്‍ മുന്‍പ് കണക്കാക്കിയതിലും ആയിരക്കണക്കിന് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യൂറോപ്പിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ സ്ത്രീകള്‍ക്ക് ഇത് പിടിപെടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിതി മോശവുമാണ്. ഇതിന് പുറമെ യുകെയിലെ രോഗികള്‍ക്ക് കാന്‍സര്‍
More »
ആദ്യമായി റിഫോം യുകെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളി
ലണ്ടന്‍ : ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മലയാളി. മാര്‍ച്ച് ആറിന് നടക്കുന്ന കാന്റര്‍ബറി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുമാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കെന്റിലെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി അസോസിയേഷന്റെയും യുക്മയുടെയും സജീവ പ്രവര്‍ത്തകനാണ്.
കാല്‍ നൂറ്റാണ്ടായി കെന്റില്‍ താമസിക്കുന്ന ബേബിച്ചന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഏറെയാണ്. പുതിയ
More »
സ്ട്രോക്ക് സംഭവിച്ച് ചികിത്സയിലിരിക്കെ ലണ്ടന്‍ മലയാളിയുടെ വിയോഗം
ലണ്ടന്‍ : യുകെ മലയാളികളെ തേടി ദുഃഖവാര്‍ത്ത. സ്ട്രോക്ക് സംഭവിച്ച് ചികിത്സയിലിരിക്കെ ലണ്ടന്‍ മലയാളി അന്തരിച്ചു. ലണ്ടന്‍ മലയാളി ഡെന്‍സില്‍ ലീന്‍(53) ആണ് നിര്യാതനായത്. സ്‌ട്രോക്ക് സംഭവിച്ച് ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഡെന്‍സിന്‍. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ശാരീരികാവസ്ഥാ കുറച്ച് ഭേദമായാല്‍ നാട്ടിലേക്ക് പോകാനിരിക്കവെയാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു ഡെന്‍സില്‍. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സില്‍, മക്കള്‍ : അലീഷ്യ ഡെന്‍സില്‍, ഡിഫെഷ്യ ഡെന്‍സില്‍.
More »
തെരുവില്‍ വച്ചുള്ള തല്ലുകേസ്: ലേബര്‍ പാര്‍ട്ടി എംപി ജയിലിലായി
തെരുവില്‍ വച്ച് തല്ലുണ്ടാക്കിയ കേസില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തന്റെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോള്‍ ഫെലോസിനെ ആക്രമിച്ചതിന് എംപി കുറ്റസമ്മതം നടത്തി.
മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമില്‍ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ലേബര്‍ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ എംപിയെ ജയിലിലേക്ക് മാറ്റി.
അക്രമത്തിനിരയായ ആള്‍ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടര്‍ന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആക്രമണം തുടര്‍ന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി
More »
ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയില്‍; ബിഎംഡബ്ല്യു കോടികളുടെ നിക്ഷേപം ഉപേക്ഷിക്കുന്നു!
ലണ്ടന് : വ്യവസായ രംഗത്തെ അനിശ്ചിതത്വം മൂലം ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു യുകെയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ 600 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി തല്ക്കാലം നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ ബിഎംഡബ്ല്യുവിന്റെ മിനി ബ്രാന്‍ഡ് പൂര്‍ണ്ണമായും ഇലക്ട്രിക് ആകുമെന്നും 2026 ല്‍ ഓക്സ്ഫോര്‍ഡില്‍ ഉത്പാദനം ആരംഭിക്കുമെന്നുമായിരുന്നു രണ്ടു വര്‍ഷം മുന്നേ പ്രഖ്യാപിച്ചത്. എന്നാല്‍ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം പ്രശ്നങ്ങള്‍ കാരണം, പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്.
നിലവില്‍ ചൈനയിലെ പ്ലാന്റുകളില്‍ ബ്രിട്ടീഷ് ഐക്കണിന്റെ അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന പദ്ധതിയാണ് മുന്നോട്ടുപോകുന്നത്. ഓക്സ്ഫോര്‍ഡിലെ പ്ലാന്റ് നിര്‍മ്മാണത്തിന്റെ
More »
കാലാവസ്ഥ വീണ്ടും വില്ലനാകുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
യുകെയില്‍ വീണ്ടും കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. ഏതാനും ദിവസമായി മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടതിന് ശേഷം മഴ എത്തുകയാണ്. ശക്തമായ മഴ മൂലം വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നതിന് പുറമെ 75 മൈല്‍ വേഗത്തിലുള്ള കാറ്റും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.
സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ
More »
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍. നിരോധനം 2030 ഓടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2017 ല്‍ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040 ലേക്ക് മാറ്റിയിരുന്നു. പിന്നീടിത് 2035 ലേക്കു മാറ്റി. ഇപ്പോഴിതാ 2030 ലേക്ക് ഇതു നടപ്പാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ആലോചന. നിരോധനത്തെ കുറിച്ച് വിവരങ്ങള്‍ തേടാന്‍ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കാര്‍ബണിന്റെ പ്രശ്നങ്ങള്‍ കുറയ്ക്കാനാണ് നീക്കം. വിലകൂടുതലും ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും മൂലം പലരും വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നില്ല. സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. 2030 ലെ പെട്രോള്‍, ഡീസല്‍ കാര്‍ നിരോധനത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഉയര്‍ന്ന വിലയില്‍ പലരും നിരാശയിലാണ്. ഇവികളുടെ മെയിന്റനന്‍സും ഇന്‍ഷുറന്‍സ് ചെലവും പലരേയും
More »