ഈസി ജെറ്റ് പൈലറ്റുമാര്‍ 24ന് സമരത്തില്‍; യാത്രക്കാര്‍ ദുരിതത്തിലാവും
ലണ്ടന്‍ : നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊഫെഷണല്‍ സിവില്‍ ഏവിയേഷന്‍, ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഈസി ജെറ്റ് പൈലറ്റുമാര്‍ ഫെബ്രുവരി 24ന് പണിമുടക്കുന്നു. ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേക്കായിരിക്കും പണിമുടക്ക് ഇറ്റാലിയന്‍ സമയം ഉച്ചക്ക് 12 മണി മുതലായിരിക്കും സമരം ആരംഭിക്കുക എന്ന ഇറ്റാലിയന്‍ ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വിമാനക്കമ്പനിയായ എയ്‌റോഇറ്റാലിയയിലെ ജീവനക്കാരും പണിമുടക്കും.
ഒരു വിമാനം യാത്ര തിരിക്കാന്‍ വൈകിയാല്‍ അത് മറ്റ് വിമാനങ്ങളുടെ യാത്രകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര വ്യോമയാന നിയമജ്ഞനായ ആന്റണ്‍ റാഡ്‌ഷെങ്കോ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമാന യാത്രകളെ ബാധിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്
More »
ശമ്പളത്തിലെ അതൃപ്‍തിയും ജോലി സമ്മര്‍ദ്ദവും; യുവതലമുറ എന്‍എച്ച്എസ് വിടുന്നു!
ആശുപത്രി ജോലിയിലെ വെല്ലുവിളിയും സമ്മര്‍ദ്ദവും ശമ്പളത്തിലെ അതൃപ്‍തിയും ചേര്‍ന്ന് എന്‍എച്ച്എസിനെ യുവതലമുറ ജീവനക്കാര്‍ കൈവിടുന്നു! ജോലിയില്‍ സന്തോഷമില്ലാത്ത ജനറേഷന്‍ Z-ല്‍ പെട്ട യുവ ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടൊഴിഞ്ഞ് പോകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 2023 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 21 മുതല്‍ 30 വയസ് വരെ പ്രായമുള്ള ക്ലിനിക്കല്‍ ജീവനക്കാരിലെ സമ്മര്‍ദ നിലവാരം 14 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍.
കൂടാതെ മുന്‍ വര്‍ഷം ജോലി മൂലമുള്ള സമ്മര്‍ദങ്ങള്‍ തങ്ങള്‍ക്ക് അസുഖം സമ്മാനിച്ചെന്ന് 52 ശതമാനം പേര്‍ 2023-ല്‍ രേഖപ്പെടുത്തി. 2013-ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. ശമ്പളവിഷയത്തില്‍ സംതൃപ്തിയില്ലെന്ന് ഇംഗ്ലണ്ടിലെ 21 മുതല്‍ 30 വരെ പ്രായമുള്ള എന്‍എച്ച്എസ് ജീവനക്കാരില്‍ 22 ശതമാനം പേര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു.
അതേസമയം പ്രായം കൂടുതലുള്ള ജീവനക്കാരില്‍ 12 ശതമാനം
More »
ഏപ്രില്‍ മുതല്‍ യുകെയില്‍ സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധന; പ്രോപ്പര്‍ട്ടി ഇടപാടുകളെ ബാധിക്കും
യുകെയില്‍ ഓരോ ദിവസവും ഏതെങ്കിലും വിധത്തിലുള്ള നിരക്ക് വര്‍ധനയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുടുംബങ്ങളെ ബാധിക്കുന്ന എനര്‍ജി ചാര്‍ജുകളുടെ വര്‍ധനയ്ക്ക് പിന്നാലെ പുറത്തുവരുന്നത് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധനയാണ്. പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ബ്രിട്ടനില്‍ ചുമത്തുന്നപ്പെടുന്ന ഒരു നിര്‍ണ്ണായക നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് (എസ് ഡി റ്റി എല്‍ ). ഏപ്രിലിലേയ്ക്ക് അടുക്കുമ്പോള്‍, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ബാധിക്കും. ഇത് പ്രോപ്പര്‍ട്ടി ഇടപാടുകളുടെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് ചുമത്തപ്പെടുന്നത്.
More »
കൊല്ലപ്പെട്ട ഇന്ത്യന്‍ കൗമാരക്കാരന്റെ പേരില്‍ കത്തിയാക്രമണങ്ങള്‍ തടയാന്‍ നിയമം പ്രഖ്യാപിച്ച് യുകെ
ആളുമാറി കൊലക്കത്തിയ്ക്ക് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്റെ പേരില്‍ കത്തി അക്രമണങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍. കത്തികള്‍ വാങ്ങുന്നതില്‍ ദുരൂഹത തോന്നുകയോ, കൂട്ടമായി കത്തി വാങ്ങുകയോ ചെയ്യുന്നതായി കണ്ടാല്‍ റീട്ടെയിലര്‍മാര്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് റോണാന്‍ കാണ്ടയുടെ പേരിലുള്ള 'റോണാന്‍ നിയമം' അനുശാസിക്കുന്നത്.
18 വയസില്‍ താഴെയുള്ളവര്‍ക്ക് കത്തികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും അറിയിക്കാന്‍ റോണാന്‍ നിയമം ആവശ്യപ്പെടുന്നു. യുവാക്കള്‍ അപകടകരമായ ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് തടയാനാണ് പുതിയ നടപടികള്‍.
2022-ല്‍ വോള്‍വര്‍ഹാപ്ടണില്‍ വെച്ചാണ് 16-കാരനായ റോണാന്‍ കാണ്ട വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു കൗമാരക്കാരന്റെ കുത്തേറ്റ് മരിച്ചത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കത്തി ഉപയോഗിച്ചായിരുന്നു അക്രമം. എന്നാല്‍ മറ്റാരെയോ ലക്ഷ്യം വെച്ച്
More »
എനര്‍ജി ബില്ലുകള്‍ പൊള്ളും; കുടുംബ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന!
എനര്‍ജി ബില്ലുകള്‍ 300 പൗണ്ടിലേക്ക് താഴ്ത്തുമെന്ന ലേബര്‍ പ്രഖ്യാപനം അസ്ഥാനത്ത് ആകുന്നു. കുടുംബങ്ങളുടെ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കും. അത് കുറച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രൈസ് ക്യാപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഏറ്റവും കുറവ് ഉപയോഗമുള്ളവരുടെ ബില്ലുകളും ഇത് മൂലം ഉയരുകയാണ്.
എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും ഒരു 85 പൗണ്ട് കൂടി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വാട്ടര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എനര്‍ജി പ്രൈസ് ക്യാപ്പ്
More »
മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
ലണ്ടന്‍ : രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ഏതാനും ആഴ്ചകളില്‍ ചില എന്‍ട്രി എക്സിറ്റ് സ്ലിപ് റോഡുകളും അടച്ചിടും.
ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുവാന്‍ ഏറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ ഒരു ഭാഗമാണിത്. അതുകൊണ്ടു തന്നെ, വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ നേരത്തെ പുറപ്പെടണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണികള്‍ നടക്കുന്നതിനാല്‍, ജംഗ്ഷന്‍ 10 നും വൈസ്ലി റോഡിനും ചുറ്റുമുള്ള പല പ്രാദേശിക പാതകളിലും വന്‍ ഗതാഗത
More »
കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി
കെന്റിലെ നോക്ക് ഹോള്‍ട്ടില്‍ ത്രീ ഹോഴ്‌സ്ഷൂസ് പബ്ബിന് മുന്നില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റു മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തുവന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലപാതകം ചെയ്തത്. ഇയാള്‍ കൊലയ്ക്ക് ശേഷം പത്തുമൈല്‍ അകലെയുള്ള ഡ്രാറ്റ് ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വച്ച് തെംസ് നദിയിലേക്ക് ചാടിയതായും കരുതപ്പെടുന്നു. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.
കൊലയ്ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ആക്രമണം നടന്നത്.
ബെര്‍ക്ക് ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പബ്ബിന് മുന്നിലെത്തി ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഏറ്റവും നല്ല അമ്മ എന്നാണ് യുവതിയുടെ മരണ ശേഷം ലിസയുടെ മകന്‍ തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
More »
കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍
ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ കടുംവെട്ടിന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചാന്‍സലര്‍ വൈറ്റ്ഹാള്‍ വകുപ്പുകളുടെ ബജറ്റ് വെട്ടിച്ചുരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില വകുപ്പുകളുടെ ബജറ്റില്‍ 11 ശതമാനം വരെ കുറവ് വരുത്താന്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. തന്റെ സാമ്പത്തിക നയങ്ങള്‍ സ്വയം ലംഘിക്കുന്നത് ഒഴിവാക്കാനാണ് റേച്ചല്‍ റീവ്‌സ് കത്തിയെടുക്കുന്നത്. എന്നാല്‍ ഇരട്ട അക്ക വെട്ടിച്ചുരുക്കല്‍ വരുന്നത് ബല ക്യാബിനറ്റ് മന്ത്രിമാര്‍ക്കും ആഘാതമായി മാറുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ മൂലം റേച്ചല്‍ റീവ്‌സ് ഒക്ടോബര്‍ ബജറ്റില്‍ സൃഷ്ടിച്ചെടുത്ത വരുമാനത്തില്‍ നിന്നും 9.9 ബില്ല്യണ്‍ പൗണ്ടാണ് ഇല്ലാതായത്. കഴിഞ്ഞ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ആഘാതത്തില്‍ നിന്നും
More »
ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു, മലയാളികള്‍ ആശങ്കയില്‍
ലേബര്‍ ബജറ്റിലെ ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. ഇത് ദൂരവ്യാപക ഫലം ഉണ്ടാക്കുകയാണ്. ചെറുകിട മേഖലയുടെ തകര്‍ച്ച തൊഴില്‍ നഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്നു.
ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വര്‍ധനവ്, ദേശീയ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം പുതിയ നിയമനം നടക്കുന്നില്ല. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡവലപ്‌മെന്റിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകള്‍ അറിയിച്ചത്.
ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ് നടത്തിയ പഠനത്തില്‍ യുകെയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളും ചെറുകിട സ്ഥാപനങ്ങളെ ജോലിക്കായി ആശ്രയിക്കുന്നുണ്ട്. ഇവരേയും പുതിയ നടപടി ബാധിക്കുന്നുണ്ട്. പലയിടത്തും കൂട്ട
More »