നഴ്‌സുമാര്‍ വീണ്ടും സമരം ചെയ്യേണ്ടി വരുമോ? സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലാതെ യൂണിയനുകള്‍
നഴ്‌സുമാര്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ വീണ്ടും സമര രംഗത്തേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പബ്ലിക് സെക്ടര്‍ യൂണിയനുകള്‍ ഉയര്‍ന്ന ശമ്പളവര്‍ദ്ധന ആവശ്യപ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരുന്നത് ചാന്‍സലര്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദമാണ് വര്‍ദ്ധിപ്പിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി 2.8% ശമ്പള വര്‍ദ്ധനവാണ് ഏപ്രില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തേക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ സ്ഥിതി സംബന്ധിച്ച് പ്രവചനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് മാന്യമായ നിരക്കാണെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നിലപാട്.
എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വര്‍ദ്ധിക്കുമെന്ന അവസ്ഥ കുടുംബ
More »
ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്
ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ വിമാന ദുരന്തം വഴിമാറി. വിമാനം ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞു തീപിടിക്കുകയായിരുന്നു. എങ്കിലും 80 യാത്രക്കാര്‍ക്കു ജീവനോടെ രക്ഷപ്പെടാനായി. 15 പേര്‍ക്ക് പരുക്ക് പറ്റി. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്
ഡെല്‍റ്റാ വിമാനകമ്പനിയുടെ വിമാനമാണ് ഇന്നലെ യാത്രക്കാരുമായി പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയത്. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിയുകയും, തീപിടിക്കുകയും ചെയ്‌തെങ്കിലും കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങിയില്ലെന്നതാണ് ഭാഗ്യമായത്.
15 പേര്‍ക്ക് പരുക്കേല്‍ക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 4819 വിമാനം അപകടത്തില്‍ പെട്ടത് എങ്ങനെയെന്ന് നിലവില്‍ വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൊറന്റോയില്‍ അതിശക്തമായ കാറ്റ് രൂപപ്പെട്ടിരുന്നു.
More »
എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി
എന്‍എച്ച്എസ് ചികിത്സ ഉപേക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നതിനു പിന്നില്‍ എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാന്‍ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതില്‍ നിന്നും തടയുന്നതിന് പിന്നില്‍ എന്‍എച്ച്എസിന്റെ തന്നെ പിഴവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തസജ്ജമല്ലാത്ത എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെല്‍ത്ത് കെയര്‍ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ്
More »
ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ സംഭവത്തില്‍ വിചാരണ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാഞ്ചസ്റ്റര്‍ മിന്‍സ്ഹാള്‍ ക്രൗണ്‍ കോര്‍ട്ടില്‍ പ്രതിയെ രണ്ടാം വട്ടവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിചാരണ തിയതി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 14 മുതല്‍ വിചാരണ തുടങ്ങും.
കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെ കേസുകളാണ് പ്രതിയ്‌ക്കെതിരെയുള്ളത്. മലയാളിയായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന അക്രമം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കുത്താനുണ്ടായ കാരണത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 11നാണ് ഓള്‍ഡാം മലയാളി നഴ്‌സ്
More »
എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കി ബാര്‍നെറ്റ് കൗണ്‍സില്‍
മൊബൈല്‍ ഫോണ്‍ കുട്ടികളില്‍ ദോഷമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കടുത്ത നടപടികളെടുത്തിരിക്കുകയാണ് ബാര്‍നെറ്റ് കൗണ്‍സില്‍. തങ്ങളുടെ കീഴിലെ എല്ലാ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. വടക്കന്‍ ലണ്ടനിലെ ബാര്‍നെറ്റ് കൗണ്‍സില്‍ ഫോണ്‍ വിലക്കുന്ന രാജ്യത്തെ ആദ്യ കൗണ്‍സിലായി മാറിയിരിക്കുകയാണ്.
സെപ്തംബര്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ ക്ലാസിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കും. അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ പുതിയ നിയമം അനുസരിക്കണം. 103 പ്രൈമറി സ്‌കൂളുകളും 23 സെക്കന്‍ഡറി സ്‌കൂളുകളുമാണ് ബാര്‍നെറ്റിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഫ്രീ ചൈല്‍ഡ് ഹുഡ് എന്ന ചാരിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വടക്കന്‍ ലണ്ടനിലെ ഈ ബറോയിലുള്ള രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് 14 വയസ്സുവരെ സ്മാര്‍ട്ട് ഫോണ്‍ നല്‍കരുതെന്നും 16 വയസ്സുവരെ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍
More »
പീറ്റര്‍ബറോയില്‍ വിട പറഞ്ഞ സോജന് തിങ്കളാഴ്ച അന്ത്യാഞ്ജലി; സംസ്‌കാരം 22ന് ചങ്ങനാശേരിയില്‍
വീട്ടിലെ സ്റ്റെയര്‍ കേസില്‍ നിന്ന് കാല്‍ തെറ്റി മരണമടഞ്ഞ പീറ്റര്‍ബറോയിലെ സോജന്‍ തോമസിന് തിങ്കളാഴ്ച യുകെ മലയാളി സമൂഹം വിട ചൊല്ലും. ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെ സ്പാല്‍ഡിങ് സെന്റ് നോര്‍ബര്‍ട്ട് കാത്തലിക് പള്ളിയിലാണ് സൊജന് അന്ത്യയാത്ര നല്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ബറോ പള്ളി വികാരി ഫാ ഡാനി മുഖ്യ കാര്‍മികനായി പങ്കെടുക്കുന്ന ശ്രുശ്രൂഷ ചടങ്ങില്‍ ഫാ ജിം ബര്‍ക്ക്, ഫാ ജിത്തു ജെയിംസ് മടത്തില്‍ എന്നിവരും സഹ കാര്‍മികരാകും.
പൊതുദര്‍ശനത്തിന് ശേഷം 20ന് മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകും. തുടര്‍ന്ന് 22 നായിരിക്കും നാട്ടില്‍ മൃതദേഹം സംസ്‌കരിക്കുക. ചങ്ങനാശേരി കുറുമ്പനാടം അസംപ്ഷന്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക.
രണ്ടു വര്‍ഷം മുന്നേയാണ് നഴ്‌സിംഗ് ഹോമിലെ കെയര്‍ അസിസ്റ്റന്റ് ജോലിയ്ക്കായി സോജന്റ് ഭാര്യ സജിനി ജോലിയ്‌ക്കെത്തിയത്. പിന്നാലെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സോജനും എത്തിയത്. തുടര്‍ന്ന്
More »
അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെയും
ലണ്ടന്‍ : അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെയും ഒരുങ്ങുമ്പോള്‍ ആശങ്കയിലാവുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 800 ആളുകളെയാണ് യുകെ. നാടുകടത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.
ബ്രിട്ടീഷ് ഹോം സെക്രട്ടറി യവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ അധികം അനധികൃത തൊഴിലാളികളെ
More »
ബ്രിട്ടനിലെ പള്ളികളില്‍ വ്യാപക കവര്‍ച്ച; ഒറ്റ വര്‍ഷം മോഷ്ടിക്കപ്പെട്ടത് 500,000 പൗണ്ടിന്റെ വെള്ളി
ബ്രിട്ടനിലെ പള്ളികളെ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍. കഴിഞ്ഞ വര്‍ഷം വിവിധ പള്ളികളില്‍ നിന്നുമായി 500,000 പൗണ്ടിലേറെ വെള്ളി വസ്തുക്കളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതെന്നാണ് കണക്ക്. മേല്‍ക്കൂരയിലെ ഈയത്തകിടുകള്‍ക്ക് പകരം മതപരമായ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്നതിലാണ് മോഷ്ടാക്കളുടെ ശ്രദ്ധ.
ഗ്ലാസ് ജനലുകള്‍ തല്ലിപ്പൊളിച്ചും, വലിയ ഓക്ക് വാതിലുകള്‍ തകര്‍ത്തും അകത്ത് പ്രവേശിച്ച ശേഷം ചര്‍ച്ചുകളില്‍ നിന്നും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചില കേസുകളില്‍ സേഫുകള്‍ തുറക്കാന്‍ സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ആഗസ്റ്റില്‍ ബിഷപ്പിന്റെ ക്രോസിയര്‍ ഉള്‍പ്പെടെ 90,000 പൗണ്ടിന്റെ വെള്ളി വസ്തുക്കളാണ് ഡോര്‍സെറ്റിലെ ഷെര്‍ബോണ്‍ ആബെയില്‍ നിന്നും മോഷ്ടിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇന്‍ഷുറര്‍ എക്ലെസിയാസ്റ്റിക്കല്‍ പള്ളികളില്‍ സിസിടിവി ക്യാമറകളും, കവര്‍ച്ചാ അലാറങ്ങളും ഘടിപ്പിക്കാന്‍ ഉപദേശിക്കുന്നുണ്ട്.
More »
ട്രംപിന്റെ താരിഫ് നയം ബ്രിട്ടന്റെ സമ്പദ് ഘടനയില്‍ 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഏല്‍പ്പിക്കും!
ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത താരിഫ് നയം മറ്റ് രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. വാറ്റ് ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തങ്ങളും താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ബ്രിട്ടനെ ആശങ്കയിലാക്കുകയാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതമാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 21 ശതമാനം ലെവി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഓരോ രാജ്യങ്ങളുടെ കാര്യത്തിലും പ്രത്യേകമായ തീരുമാനമാണ് ട്രംപ് കൈക്കൊള്ളുന്നത്. ബ്രിട്ടന്റെ കാര്യത്തിലെ സമീപനവും നിര്‍ണ്ണായകമാണ്.
നിലവില്‍ യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 20 ശതമാനം വാറ്റാണ് ബ്രിട്ടന്‍ ചുമത്തുന്നത്. ഇതേ അളവില്‍ താരിഫ്
More »