യു.കെ.വാര്‍ത്തകള്‍

ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച
എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആര്‍സിഎന്‍ പ്രസിഡന്റ് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് അവര്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍, ബിജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത നഴ്സിംഗ് സ്പെഷ്യലൈസേഷനുകളിലുള്ള നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി

More »

എ&ഇ യില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍
എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതി ജനുവരി മാസത്തിലും കാര്യമായി മെച്ചപ്പെട്ടില്ലെന്നു കണക്കുകള്‍. കഴിഞ്ഞ മാസം 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ 61,529 പേരിലേറെയാണ് അര ദിവസത്തോളം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. ഡിസംബറിലെ കണക്കുകളില്‍ നിന്നും 13 ശതമാനം വര്‍ധനവാണ് ഇത്. ഇതിന് പുറമെ ചികിത്സ കഴിഞ്ഞിട്ടും വീടുകളില്‍ പരിചരണം ലഭ്യമല്ലാത്തതിനാല്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്ന രോഗികളുടെ എണ്ണം വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 14,000 പേരോളമാണ് പോകാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ ബെഡുകള്‍ കൈയ്യടക്കി വെച്ചിട്ടുള്ളത്. സോഷ്യല്‍ കെയര്‍ കപ്പാസിറ്റി മെച്ചപ്പെടുത്താത്ത പക്ഷം ഡിസ്ചാര്‍ജ്ജുകളില്‍ കാലതാമസം നേരിടുകയും, ഇത് ചികിത്സ ആവശ്യമുള്ള രോഗികളെ

More »

രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍
ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന തുറന്നു പറച്ചിലിലും അവഗണനയിലും തിരിച്ചടി നല്‍കാനായി രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍ ശിക്ഷ. തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചതിനാല്‍ പ്രതിയായ യുവതി കുറ്റക്കാരി ആണെന്ന് കോടതി വിധിക്കുമ്പോഴും പേര് പുറത്തുവിടാനാകാത്ത സ്ഥിതിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് കൂടിയ അളവില്‍ മരുന്ന് നല്‍കി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍

More »

ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ സമരത്തിലേക്ക്; യാത്രക്കാര്‍ ദുരിതത്തിലാകും
ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ പണിമുടക്ക് സമരത്തിലേക്ക്. തൊഴിലുടമകളായ എംടിആറിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ശമ്പള വര്‍ധനവ് ആവശ്യം അംഗീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ലോക്കോപൈലറ്റുമാരുടെ ട്രേഡ് യൂണിയന്‍ ആസ്ലെഫ് അറിയിച്ചു. ഏകദേശം 500ഓളം ലോക്കോപൈലറ്റുമാരാണ് ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, എട്ട്, 10 തീയതികളില്‍ പണിനിര്‍ത്തിവെച്ച് കൊണ്ട് സമരം സംഘടിപ്പിക്കുന്നത്. 'എലിസബത്ത് ലൈനിന്റെ വിജയത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തില്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് തിരിച്ചറിയേണ്ടതില്ലെന്ന് എംടിആര്‍ തീരുമാനിക്കുകയായിരുന്നു', ആസ്ലെഫിന്റെ ജനറല്‍ സെക്രട്ടറി മിക്ക് വെലാന്‍ പറഞ്ഞു. അതേസമയം എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ 4.5 ശതമാനം ശമ്പള വര്‍ധനവ് നിരസിച്ചതിലും സമരം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തതിലും തനിക്ക് നിരാശയുണ്ടെന്ന്

More »

എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ
എന്‍എച്ച്എസ് ഡെന്റിസ്റ്റുകളെ കണ്ടുകിട്ടുക എന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. പല്ലുവേദന വന്നാലോ, കേടുവന്നാലോ പലര്‍ക്കും വേദന കടിച്ചമര്‍ത്തി മാസങ്ങളോളം കഴിയേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. രോഗികള്‍ നേരിടുന്ന ദുരിതം കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫഷന്‍ നേതാക്കള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ജോലി നിര്‍ത്തുന്നതിലാണ് ഡെന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ചെലവുകള്‍ പോലും ഫീസ് ഇനത്തില്‍ ലഭിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ നിലപാട്. ഉയരുന്ന ചെലവുകള്‍ മൂലം ഇംഗ്ലണ്ടിലെ ഡെന്റല്‍ സര്‍ജറികള്‍ ചാരിറ്റി പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ് ബിഡിഎ പറയുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യ ജോലിയില്‍

More »

വാട്‌സ്ആപ്പ് കുരുക്കില്‍ ലേബര്‍; റിഷി സുനാകിനെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും
ലേബര്‍ പാര്‍ട്ടിക്ക് മേല്‍ കടുത്ത പ്രതിസന്ധിയായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ആരോഗ്യമന്ത്രിയും ഒരു എംപിയും പുറത്താക്കപ്പെട്ടിട്ടും വിവാദങ്ങള്‍ക്കു ശമനമില്ല. ലേബര്‍ എംപിമാരും, പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് കുരുക്ക്. വിരമിച്ച സൈനികരെയും, പെന്‍ഷന്‍കാരെയും 'നാസികളെന്നാണ്' ലേബര്‍ അംഗങ്ങള്‍ ചാറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ അഡ്മിനായുള്ള 'പോര്‍ട്‌സ്മൗത്ത് ലേബര്‍ ഗ്രൂപ്പില്‍' 143 അംഗങ്ങളുണ്ട്. ലേബര്‍ കൗണ്‍സിലര്‍മാരും, ലോക്കല്‍ ആക്ടിവിസ്റ്റുകളും ഇതില്‍ പെടുന്നു. പോര്‍ട്‌സ്മൗത്തിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പെന്‍ഷന്‍കാരും, മുന്‍ സൈനികരും, വികലാംഗരുമാണ് നാസികളും, ഫാസിസ്റ്റ് തെമ്മാടികളും, തീവ്രവാദികളുമായി മാറിയത്! ഇതിന് പുറമെയാണ്

More »

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴുന്നു; കഴിഞ്ഞ വര്‍ഷം നല്‍കിയത് റെക്കോര്‍ഡ് ചികിത്സകള്‍
എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയാണ് കുതിച്ചുകയറുന്ന വെയ്റ്റിംഗ് ലിസ്റ്റ്. രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള കാലതാമസങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്ന വിധം മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ റെക്കോര്‍ഡ് തോതില്‍ സേവനം നല്‍കുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024-ല്‍ 18 മില്ല്യണ്‍ ചികിത്സകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് വേഗത്തിലുള്ള ഈ ചികിത്സയിലൂടെ ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു. ആകെ ചികിത്സാ ബാക്ക്‌ലോഗ് 7.48 മില്ല്യണില്‍ നിന്നും 7.46 മില്ല്യണിലേക്ക് കുറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 6.28 മില്ല്യണില്‍ നിന്നും 6.24 മില്ല്യണിലേക്കും കുറഞ്ഞു. പ്രതിമാസ കണക്കുകള്‍ അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്

More »

ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം പോയി; മക്കളെ കൊന്ന് മരിക്കാന്‍ നോക്കിയ നഴ്‌സിന് 16 വര്‍ഷം ജയില്‍
ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയതോടെ മക്കള്‍ക്ക് മരിക്കാനായി മരുന്നുകള്‍ നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിന് ജയില്‍ ശിക്ഷ. രണ്ട് വധശ്രമക്കേസുകള്‍ ചുമത്തിയ അമ്മയ്ക്ക് കോടതി 16 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത് ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതോടെ മക്കളെ കൊന്ന് മരിച്ച് കളയാമെന്നാണ് 39-കാരിയായ നഴ്‌സ് തീരുമാനിച്ചത്. എന്നാല്‍ മക്കളും, അമ്മയും ആത്മഹത്യാ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതോടെ 16 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് ലഭിച്ചത്. ഈസ്റ്റ് സസെക്‌സ് ഉക്ക്ഫീല്‍ഡിലെ വീട്ടില്‍ വെച്ചാണ് മക്കളെ കൊല്ലാനും, ആത്മഹത്യ ചെയ്യാനും നഴ്‌സ് ശ്രമിച്ചത്. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവ് വീടുവിട്ടതോടെയാണ് ഇവര്‍ക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്

More »

മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റിന് 1.6 മില്ല്യണ്‍ പൗണ്ട് പിഴ
മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് വമ്പന്‍ പിഴ. ഗുരുതരമായ വീഴ്ചകള്‍ മൂലം മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്ല്യണ്‍ പൗണ്ട് പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് ഡിസ്ട്രിക്ട് ജഡ്ജ് പിഴ ചുമക്കിയത്. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. 14 ആഴ്ചയ്ക്കിടെ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ'സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions