കോണ്‍ഗ്രസിന്റെ യുവ പോരാളി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 3 ദിവസത്തെ യുകെ സന്ദര്‍ശനത്തിന്
കോണ്‍ഗ്രസിന്റെ യുവ തീപ്പൊരി നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് യുകെയുടെ മണ്ണില്‍ എത്തുന്നു. പാലക്കാട്ടെ ഐതിഹാസിക വിജയത്തിനുശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ്. പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞിട്ടു അറസ്റ്റ് ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിന്റെ പാസ്പോര്‍ട്ട് അദ്ദേഹം എംഎല്‍എ ആയ ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ രാഹുലിന്റെ വരവ് കാത്തിരിക്കയാണ് രാഹുലിന് സ്വീകരണം ഒരുക്കാന്‍ യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നായകനായി ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ,
More »
ഹീത്രൂവില്‍ മൂന്നാമത്തെ റണ്‍വേ; വന്‍ വികസന പദ്ധതികള്‍
ഹീത്രൂ എയര്‍പോര്‍ട്ടില്‍ മൂന്നാമത്തെ റണ്‍വേ സ്ഥാപിക്കാനുള്ള പദ്ധതികള്‍ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് മൂന്നാമത്തെ റണ്‍വേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനുള്ള മള്‍ട്ടി-ബില്യണ്‍ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
യുകെയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ മൂന്നാമത്തെ റണ്‍വേയ്ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തിയ താരിഫുകള്‍ യുകെയിലെ
More »
തൊഴില്‍ പരിശീലന കാലാവധി കുറച്ച് ബ്രിട്ടന്; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
ലണ്ടന്‍ : 19 വയസിന് മുകളിലുള്ള അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കണക്ക്, ഇംഗ്ലിഷ് യോഗ്യതകള്‍ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴില്‍ പരിശീലന കാലം പന്ത്രണ്ടില്‍ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. തൊഴില്‍ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്ഥ ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്രാബല്യത്തിലാകുക.
19 വയസ്സിന് മുകളിലുള്ള അപ്രന്റിസുകള്‍ക്ക് കോഴ്സ് പാസാകാന്‍ ലെവല്‍ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് തത്തുല്യം) വേണോ വേണ്ടയോ എന്നത് തൊഴിലുടമകള്‍ക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടന്‍ പ്രാബല്യത്തിലാകും.
ദേശീയ അപ്രന്റിസ്ഷിപ്പ് വാരാഘോഷത്തിന്റെ ഭാഗമായി സൗത്ത് ലണ്ടനിലെ ഹൗസിങ് ഡവലപ്മെന്റ് സൈറ്റ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് എജ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പുതിയ മാറ്റം പ്രഖ്യാപിച്ചത്. തൊഴില്‍ പരിശീലന കാലം
More »
ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍, അഞ്ച് ദിവസ ശമ്പളം!പിന്തുണയുമായി സ്റ്റാര്‍മറുടെ എംപിമാര്‍
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ നാലുദിവസമാക്കി അഞ്ച് ദിവസം ശമ്പളം കൊടുക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വഴിക്ക് നീങ്ങിയിട്ടുമില്ല. ഈ അവസരത്തിലാണ് എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
എംപ്ലോയ്മെന്റ് റൈറ്റ്സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്ബെഞ്ചേഴ്സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാല്‍ പദ്ധതി പരിശോധിക്കാന്‍
More »
ലൈംഗിക വേട്ട: ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
തുടര്‍ച്ചയായ ലൈംഗിക ആരോപണങ്ങള്‍ നേരിട്ടിട്ടും ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ലൈംഗിക ആരോപണങ്ങള്‍ നേരിട്ട് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ഇരകളെ സംരക്ഷിക്കാനുള്ള നയങ്ങള്‍ വേണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ് തീരുമാനിക്കുകയായിരുന്നു. സ്വതന്ത്ര സുരക്ഷ നല്‍കാനുള്ള പുതിയ നയങ്ങള്‍ ഇരകളെ അമിതമായി അനുകൂലിക്കുന്നുവെന്ന് പറഞ്ഞാണ് ഇത് സ്വീകരിക്കേണ്ടെന്ന് സിനഡ് വോട്ടിനിട്ട് തീരുമാനിച്ചത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശാജനകമാണെന്നും, കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കിവെയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അതിജീവിതരുടെ പ്രതിനിധികള്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി പുറത്തുവരുന്ന ലൈംഗിക പീഡന കഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതുവിശ്വാസം തകര്‍ക്കുകയും, കാന്റര്‍ബറി മുന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന് വെല്‍ബിയുടെ രാജിയില്‍
More »
മേഗന്റെ ആശ്ലേഷം രാജകുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്ന് പുതിയ പുസ്തകം
മേഗന് മാര്‍ക്കിളിന്റെ ലിബറലായ പെരുമാറ്റം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് പുതിയ പുസ്തകത്തില്‍ പരാമര്‍ശം. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ടോം ക്വിന്‍ പുറത്തിറക്കിയ യേസ് മാം- ദ് സീക്രട്ട് ലൈഫ് ഓഫ് റോയല്‍ സെര്‍വന്റ്സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
അമേരിക്കയില്‍ ജീവിച്ചതിനാല്‍ ബ്രിട്ടീഷ് രാജകുടുംബ മര്യാദകളെ പറ്റി അത്ര ധാരണയില്ലാത്തതിനാലുമായിരുന്നു പ്രശ്നങ്ങള്‍. ഹാരി രാജകുമാരനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ നാള് മുതല്‍ തന്നെ കുടുംബാംഗങ്ങളെ സൗഹൃദപരമായി കെട്ടിപിടിക്കുന്ന രീതി മേഗനുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായത് ഹാരിയുടെ ജ്യേഷ്ഠനായ വില്യമിനായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
ഉപചാര രീതികള്‍ ശക്തമായി പിന്തുടരുന്ന വില്യം ഒതുങ്ങിയ ആളാണ്. വില്യമിന്റെ ഭാര്യ കേറ്റിനും മേഗന്റെ കെട്ടിപിടിത്തം അത്ര
More »
കെയറര്‍ വിസയില്‍ എത്തിയ കുടിയേറ്റ ജോലിക്കാരില്‍ നിന്ന് ഈടാക്കിയത് 20000 പൗണ്ട് വരെ; ഒപ്പം ചൂഷണവും വിവേചനവും
യുകെയിലെ കെയര്‍ മേഖലയില്‍ ജോലിയെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കെയറര്‍മാര്‍, മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ ക്ലേശിക്കുകയാണെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട്. ഇവരില്‍ പലരും 20,000 പൗണ്ട് വരെ നല്‍കിയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നൈജീരിയ, സിംബാബ്വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, പാകിസ്ഥാന്, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ബ്രസീല്‍ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ 100 ല്‍ അധികം പേര് 5000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ വിസ ലഭിക്കുവാന്‍ ഫീസ് നല്‍കിയതായി പറഞ്ഞു. അന്‍പതിലധികം പേര് 10,000 പൗണ്ട് വരെ കൊടുത്തപ്പോള്‍ അഞ്ചുപേര്‍ 20,000 പൗണ്ട് കൊടുത്തു.
വന്‍തുകകള്‍ മുന്‍കൂറായി നല്കി, വിസ എടുത്ത് ബ്രിട്ടനില്‍ എത്തിയവര്‍ക്ക്
More »
അധിക്ഷേപ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയ്ക്ക് പിന്നാലെ ലേബര്‍ എംപി ഒലിവര്‍ റയാനെയും പുറത്താക്കി
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ ബേണ്‍ലി എംപി ഒലിവര്‍ റയാനെയും ലേബര്‍ പാര്‍ട്ടി പുറത്താക്കി. തന്റെ സമൂഹമാധ്യമത്തിലെ ഇടപെടലിനെ കുറിച്ച് മാപ്പ് ചോദിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്ത് വന്നിരുന്നു. അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചതിന് ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയിരുന്നു . മറ്റൊരു എംപിയെയും അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ പുറത്താക്കേണ്ടി വന്നതോടെ ലേബര്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ട്രിഗര്‍ മി ടിമ്പേഴ്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളില്‍ റയാന് ഒരു ലേബര്‍ എംപിയെ ലൈംഗികതയുടെ പേരില്‍ പരിഹസിക്കുന്നതായും പ്രാദേശിക ലേബര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന
More »
ലണ്ടന്‍ നഗരത്തില്‍ ഓരോ ആറു മിനിറ്റിലും മൊബൈല്‍ മോഷണം; മലയാളികള്‍ ജാഗ്രതൈ!
ലണ്ടന്‍ : പുതുപുത്തന്‍ മൊബൈലുമായി പുറത്തിറങ്ങുന്ന മലയാളികള്‍ ജാഗ്രതൈ! ലണ്ടന്‍ നഗരം മൊബൈല്‍ മോഷണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര് മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം.
കഴിഞ്ഞദിവസം മൊബൈല്‍ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. നോര്‍ത്ത് ലണ്ടനില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ
More »