യു.കെ.വാര്‍ത്തകള്‍

കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ കുരുങ്ങി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്
മറ്റേണിറ്റി കെയറില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന്‍ നടപടി. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ട്രസ്റ്റിന് മേല്‍ കുറ്റം ചുമത്തിയിരുന്നു. അടുത്ത ആഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ കുറ്റം ഏല്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി അന്വേഷണം നേരിടുകയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ്. മറ്റേണിറ്റി പരിചരണത്തിലെ വീഴ്ചകളില്‍ 2000 കേസുകളാണ് മിഡ്‌വൈഫ് ഡോണാ

More »

സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനയ്ക്ക് മുമ്പ് കൂടുതല്‍ പേര്‍ വിപണിയില്‍; യുകെയില്‍ വീടുവില കുതിച്ചുയര്‍ന്നു
യുകെയിലെ ഭവന വിലകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 299,138 പൗണ്ട് ആയാണ് ഉയര്‍ന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോര്‍ഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറില്‍ ഭവന വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിലെ നിര്‍ദ്ദേശം അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നില്‍ കണ്ട് കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവര്‍ ഇപ്പോള്‍ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും.

More »

ബജറ്റ് സമ്മാനിച്ച ദുരന്തം: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സമ്മാനിച്ച ദുരന്തം മൂലം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ ഇതുവരെ ലേബര്‍ ഗവണ്‍മെന്റ് മറച്ചുപിടിക്കാന്‍ ശ്രമിച്ച സത്യങ്ങളെല്ലാം പുറത്തിടുന്നതാണ്. റേച്ചല്‍ റീവ്‌സിന്റെ ദുരന്ത സമാനമായ ബജറ്റ് രാജ്യത്തിന് സാമ്പത്തിക സ്തംഭനാവസ്ഥയാണ് സമ്മാനിച്ചതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ സ്ഥിരീകരിക്കുന്നത്. ബജറ്റില്‍ നിന്നും നൂറ് ദിവസം മാത്രം അകലെ എത്തുമ്പോഴാണ് യുകെയുടെ വളര്‍ച്ച ഈ വര്‍ഷം പകുതിയായി, കേവലം 0.75 ശതമാനത്തില്‍ ഒതുങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി സമ്മര്‍ദങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഈ വര്‍ഷം 3.7 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമ്പോള്‍ തിരിച്ചടി കൂടുതല്‍ ശക്തമാകും.

More »

മാഞ്ചസ്റ്ററില്‍ യുവതിയുടെയും നവജാതശിശുവിന്റെയും മരണത്തില്‍ ദുരൂഹത
കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു യുവ മാതാവും അവരുടെ നവജാത ശിശുവും ഏതാനും മണിക്കൂര്‍ ഇടവേളയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉയരുന്നു. ആശുപത്രിയില്‍ സ്‌കാനിംഗിനു വിധേയയായ യുവതിയെ മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ വീട്ടിലേക്ക് പറഞ്ഞുവിട്ട് ഒന്നര ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ മരണം സംഭവിച്ചത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ആതെര്‍ടണിലെ മെലോഡി - ഓഷ്യന്‍ ജാര്‍മാന്‍ എന്ന 19 കാരിക്കാണ് ദുര്യോഗം സംഭവിച്ചത്. സാധാരണ പതിവുള്ള ഗര്‍ഭകാല സ്‌കാനിംഗിന് പോകുന്ന വഴി ഇക്കഴിഞ്ഞ ജനുവരി 31ന് തനിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുന്നതായി യുവതി പറഞ്ഞിരുന്നു. പരിശോധനകള്‍ക്ക് ശേഷം അവരുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണ് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മരുന്നുകളും മറ്റും നല്‍കി അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടതായും വീട്ടുകാര്‍ പറയുന്നു. എന്നാല്‍, തൊട്ടടുത്ത

More »

ടേബിള്‍ ടെന്നീസ്‌ കളിക്കിടെ കുഴഞ്ഞുവീണു എഡിന്‍ബറയില്‍ മലയാളി എഞ്ചിനീയര്‍ മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി യുവ മലയാളി എഞ്ചിനീയറുടെ മരണം. ഇന്നലെ വൈകിട്ട് ടേബിള്‍ ടെന്നീസ് കളിക്കിടെയാണ് നാറ്റ് വെസ്റ്റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി(36) കുഴഞ്ഞു വീണു മരിക്കുന്നത്. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോകുക ആയിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലാണ് മനീഷ് താമസിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ കഴിയുന്ന മനീഷിനു ഒട്ടേറെ സൃഹുത്തുക്കളുണ്ട്. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായി നിന്ന യുവാവാണ് ഇപ്പോള്‍ കൂടെ ഇല്ലാതായിരിക്കുന്നത് എന്നാണ് ലിവിങ്സ്റ്റണ്‍ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. ഒരു മാസത്തിനിടെ വാങ്ങിയ പുതിയ വീട്ടില്‍ താമസിച്ചു കൊതിതീരും മുന്‍പേ എത്തിയ ദുരന്തത്തെ എങ്ങനെ

More »

മദ്യവുമായി ബന്ധപ്പെട്ട് യുകെയില്‍ നടന്ന മരണങ്ങള്‍ പുതിയ റെക്കോര്‍ഡിലെത്തി
യുകെയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പുതിയ റെക്കോര്‍ഡില്‍ എത്തി. 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2020ലെ കോവിഡ് ലോക്ക്ഡൗണുകളിലാണ് പ്രശ്‌നബാധിതമായ അമിത മദ്യപാനത്തിന് വഴിതുറന്നതെന്നാണ് കരുതുന്നത്. അപകടകരമായ മദ്യപാനം തടയാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വര്‍ഷാവര്‍ഷം മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നത് അസ്വീകാര്യമാണെന്ന് ആല്‍ക്കഹോള്‍

More »

പണമില്ല; മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമാക്കാന്‍ കൗണ്‍സിലുകള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാനുള്ള അനുമതി നേടിയിട്ടും പ്രാദേശിക കൗണ്‍സിലുകള്‍ക്കു പിടിച്ചു നില്‍ക്കാനാവുന്നില്ല. അതോടെ മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമായി കുറയ്ക്കാന്‍ ആലോചിക്കുകയാണ് പല കൗണ്‍സിലുകളും. വരും ആഴ്ചകളില്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് പല സേവനങ്ങളും വെട്ടിച്ചുരുക്കുന്നതിന് കൗണ്‍സിലുകളെ നിര്‍ബന്ധിതരാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിട്ടനില്‍ 42 കൗണ്‍സിലുകള്‍ (മൊത്തം കൗണ്‍സിലുകളുടെ പത്തിലൊന്ന് വരും ഇത്) മാലിന്യ ശേഖരണത്തിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ച് പണം ലാഭിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. ഏകദേശം എണ്‍പത് ലക്ഷത്തോളം ആളുകളെയായിരിക്കും ഇത് ബാധിക്കുക. കൂടാതെ, മറ്റൊരു 8 ലക്ഷം പേര്‍ക്ക് അവരുടെ പ്രതിവാര റീസൈക്ലിംഗ് സേവനം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമായി മാറും. മാലിന്യ

More »

ഇലക്ട്രിക് കാറുകള്‍ക്ക് തിരിച്ചടിയായി ഏപ്രില്‍ മുതല്‍ 620 പൗണ്ട് നികുതി
ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും ഇതാദ്യമായി വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകും. കാര്‍ നികുതി സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാനാണ് ഇത്തരമൊരു നിയമം എന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. ഇതോടെ, 2017 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 195 പൗണ്ട് നികുതിയായി നല്‍കേണ്ടി വരും അതിനു പുറമെ, 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ചുമത്തുന്ന 425 പൗണ്ടിന്റെ ആഡംബര കാര്‍ നികുതിയും ഇലക്ട്രിക് കാര്‍ ഉടമകള്‍ നല്‍കേണ്ടി വരും. പത്തില്‍ ഏഴ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്കും ഈ ആഡംബര നികുതി ബാധകമാകും. ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി, ഇലക്ട്രിക് കാറുകളുടെ വില്‍പന വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍. കൂടാതെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള,

More »

യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് ട്രസ്റ്റിലെ മരണങ്ങള്‍; നരഹത്യ ചുമത്താന്‍ പോലീസ്
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മരണങ്ങളില്‍ കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിച്ച് അന്വേഷണ സംഘം. സംഭവത്തില്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ടീം രാജിവെയ്ക്കണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. 40 മരണങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെയ്ക്കലുകളും, ഒഴിവാക്കാന്‍ കഴിയുന്ന സംഭവങ്ങളുമാണ് സസെക്സ് പോലീസ് ഇതുവരെ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി വിഭാഗങ്ങളിലാണ് ഗുരുതര വീഴ്ചകള്‍ നേരിട്ടത്. കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്തുന്നതിനെ കുറിച്ച് പരിശോധിക്കുന്നതായി കുടുംബങ്ങളെ സസെക്സ് പോലീസ് അറിയിച്ചു. ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടുന്ന കേസുകളിലാണ് ഇത് ചുമത്തുക. 2015 മുതല്‍ 2021 വരെ നടന്ന മെഡിക്കല്‍ വീഴ്ചകളും, മറച്ചുപിടിക്കലുകളുമാണ് ഓപ്പറേഷന്‍ ബ്രാംബര്‍ എന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions