അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു, ഇ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് കുട്ടികള്‍ മരിച്ചു
എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്നകാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25നാണ് അപകടം നടന്നത്.
30 മൈല്‍ വേഗ പരിധിയിലുള്ള റോഡില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കമ്ടില്ല. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസെക്‌സ് പൊലീസ് അന്വേഷണം തുടങ്ങി.
More »
ഏപ്രിലില്‍ കാര്‍ ടാക്‌സുകള്‍ കുതിക്കും; ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത
ബ്രിട്ടനിലെ ഭൂരിപക്ഷം ഡ്രൈവര്‍മാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്‍ ടാക്‌സുകള്‍ ഏപ്രില്‍ മുതല്‍. ഏപ്രില്‍ 1ന് നടപ്പിലാകുന്ന മൂന്ന് വലിയ മാറ്റങ്ങള്‍ ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത സമ്മാനിക്കുന്ന സുപ്രധാന കാര്‍ നികുതി വര്‍ധനവുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം വാഹന ഉടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.
2025 ഏപ്രില്‍ 1 മുതല്‍ നടപ്പിലാകുന്ന നികുതി മാറ്റങ്ങളെ കുറിച്ച് കാല്‍ശതമാനം വാഹന ഉടമകളും അറിഞ്ഞിട്ടില്ലെന്ന് വീബയ്കാര്‍ നടത്തിയ പോളില്‍ വ്യക്തമായി. ഇലക്ട്രിക് വെഹിക്കിള്‍ ഉടമകള്‍ക്ക് ആദ്യമായി നികുതി വരുന്നതും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും ഇതില്‍ പെടും.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ഓട്ടം ബജറ്റിലാണ് വെഹിക്കിള്‍ എക്‌സൈസ്
More »
കുട്ടികള്‍ക്കെതിരായ എഐ ദുരുപയോഗം: ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഇതിനായി നാലു പുതിയ നിയമങ്ങളാണ് നടപ്പാക്കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീയല്‍സ് സൃഷ്ടിക്കാനായി എഐ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും. ഇത്തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യമാകും യുകെ എന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
എഐ ടൂളുകള്‍ ഈ രീതിയില്‍ എങ്ങെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവല്‍ കൈവശം വച്ചാല്‍ മൂന്നു വര്‍,ം വരെ തടവ് ശിക്ഷ ലഭിക്കും. എഐ ഉപയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുമെന്നും ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന്
More »
സ്റ്റെയര്‍കേസില്‍ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം; വിട വാങ്ങിയത് പീറ്റര്‍ബറോ സ്വദേശി
യുകെ മലയാളികളെ ഞെട്ടിച്ചു അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോ മലയാളി സോജന്‍ തോമസ് (49) വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് മരണത്തിന് കീഴടങ്ങി. വീടിന്റെ മുകള്‍ നിലയില്‍ താഴത്തെ നിലയിലേക്ക് വരികയായിരുന്നു സോജന്‍. അതിനിടെയാണ് കാല്‍ തെറ്റി താഴേക്ക് വീണത്. വലിയ ശബ്ദം കേട്ട് മക്കള്‍ ഓടിയെത്തി അടിയന്തിര സേവന വിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി പാരാമെഡിക്‌സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6.40നായിരുന്നു സംഭവം. വീഴ്ചയില്‍ കഴുത്തിനേറ്റ ക്ഷതമാകാം മരണ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
പീറ്റര്‍ബറേയിലെ സ്പാള്‍ഡിംഗില്‍ കുടുംബസമേതമായിരുന്നു സോജന്‍ തോമസ് താമസിച്ചിരുന്നത്. മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു സോജന്‍. നാട്ടില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ്. കെയര്‍ഹോം ജീവനക്കാരിയായ
More »
15 മാസം ഹമാസിന്റെ ബന്ദിയായിരുന്ന ബ്രിട്ടീഷ് യുവതി നേരിട്ടത് ഭയാനകമായ സാഹചര്യം
15 മാസം ഹമാസിന്റെ ബന്ദിയായിരുന്ന ബ്രിട്ടിഷ് -ഇസ്രയേല്‍ സ്വദേശിനിയായ 28 കാരിയ്ക്ക് പറയാനുള്ളത് ജീവിതത്തില്‍ നേരിടേണ്ടിവന്ന ഭയാനകമായ സാഹചര്യം. ഗാസയില്‍ 15 മാസത്തോളം ഹമാസ് ബന്ദിയാക്കിയ എമിലി ഡമാരി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ സംവിധാനത്തിലാണ് തന്നെ പിടിച്ചുവെച്ചിരുന്നതെന്ന് വെളിപ്പെടുത്തിയ എമിലി ഡമാരി ബന്ദിയാക്കിയ ഘട്ടത്തില്‍ മെഡിക്കല്‍ പരിചരണം നിഷേധിക്കപ്പെട്ടതായും വ്യക്തമാക്കി.
2023 ഒക്ടോബര്‍ 7ന് വീട്ടില്‍ നിന്നുമാണ് ഹമാസ് തീവ്രവാദികള്‍ എമിലിയെ തട്ടിക്കൊണ്ട് പോകുന്നത്. ഇവരുടെ കാലിലും, കൈയിലും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. എമിലിയുടെ വളര്‍ത്തുനായയെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച എമിലി അമ്മയെ കണ്ടു. ഇവര്‍ക്കൊപ്പം പ്രധാനമന്ത്രിയുമായി ഫോണില്‍
More »
ലിവര്‍പൂളില്‍ ആരംഭിക്കാനിരുന്ന 450 മില്ല്യണ്‍ പൗണ്ടിന്റെ വാക്‌സിന്‍ പ്ലാന്റ് റദ്ദാക്കി അസ്ട്രാസെനക; ലേബര്‍ സര്‍ക്കാരിന് കുറ്റപ്പെടുത്തല്‍
ലിവര്‍പൂളില്‍ ആരംഭിക്കാനിരുന്ന 450 മില്ല്യണ്‍ പൗണ്ടിന്റെ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ അസ്ട്രാസെനക റദ്ദാക്കി. പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഫണ്ടിംഗ് തീരെ കുറവാണെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ടോറികളുടെ സ്പ്രിംഗ് ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപം ട്രഷറിയും, മറ്റ് കക്ഷികളുമായുള്ള പരസ്പര ധാരണയിലായിരുന്നു.
എന്നാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോഴത്തെ ലേബര്‍ ഗവണ്‍മെന്റ് ഓഫര്‍ ചെയ്യുന്നതെന്ന് അസ്ട്രാസെനക വ്യക്തമാക്കി. 'നിലവിലെ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങള്‍ ഉദ്ദേശിച്ച നിക്ഷേപവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗവണ്‍മെന്റിന്റെ അന്തിമ ഓഫര്‍ ചുരുങ്ങിയത് ഒരു കാരണമാണ്', അസ്ട്രാസെനക വക്താവ് അറിയിച്ചു.
More »
ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണത്തില്‍ 5% വര്‍ധന
ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. 2024 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഇവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ കണക്കെടുപ്പില്‍ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളില്‍ കണ്ടെത്തിയത്.
ഇതില്‍ പകുതിയിലേറെ പേരും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കില്‍ 704 പേര്‍ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ച് വര്‍ഷങ്ങളായി തെരുവില്‍ തന്നെ കഴിയുന്നവരാണ്.
തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കല്‍ കൗണ്‍സിലുകള്‍ പ്രതിദിനം നാലു മില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത്
More »
ശനിയാഴ്ച മുതല്‍ മദ്യവില ഉയര്‍ത്തി ടാക്‌സ്, ഡ്യൂട്ടി വര്‍ധനവുകള്‍ പ്രാബല്യത്തില്‍; വൈന്‍ പ്രേമികള്‍ക്കും നികുതിഭാരം
ഫെബ്രുവരി 1, ശനിയാഴ്ച മുതല്‍ മദ്യപാനികള്‍ക്ക് തിരിച്ചടി. വര്‍ധിപ്പിച്ച നികുതികളും, ഡ്യൂട്ടികളും നിലവില്‍ വരുന്നതോടെയാണ് ഉപഭോക്താക്കള്‍ക്ക് മദ്യവില വര്‍ധന നേരിടേണ്ടി വരുന്നത്. 3.6 ശതമാനത്തില്‍ നില്‍ക്കുന്ന റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സിന് ആനുപാതികമായി മദ്യ നികുതി ഉയരുന്നതിന് പുറമെ വൈനിന്റെയും, സ്പിരിറ്റിന്റെയും ശേഷി ആസ്പദമാക്കി നികുതി ഈടാക്കുന്ന പുതിയ സിസ്റ്റവും നിലവില്‍ വരികയാണ്.
ഇത് പ്രകാരം ഒരു ബോട്ടില്‍ ജിന്നിന്റെ ഡ്യൂട്ടി 32 പെന്‍സ് വര്‍ധിക്കുമ്പോള്‍ 14.5% എബിവി ഉള്ള വൈനിന്റെ ഡ്യൂട്ടി 54 പെന്‍സാണ് ഉയരുക. 2023 ആഗസ്റ്റ് 1 മുതല്‍ മദ്യത്തിന്റെ ശേഷി ആസ്പദമാക്കി നികുതിയും, എക്‌സൈസ് ഡ്യൂട്ടിയും ഈടാക്കുന്ന മാറ്റം പ്രാബല്യത്തില്‍ വന്നെങ്കിലും കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് 11.5% മുതല്‍ 14.5% വരെയുള്ള വൈനുകള്‍ക്ക് ഫ്‌ളാറ്റ് നിരക്കില്‍ 12.5 ശതമാനമായി നികുതി നിശ്ചയിച്ചിരുന്നു.
14.5% എബിവി ബോട്ടില്‍ റെഡ് വൈനിന്റെ നിരക്കില്‍
More »
ബിഷപ്പിന്റെ അതിക്രമത്തിന്റെ ഇര താനെന്ന് വ്യക്തമാക്കി വാറിങ്ടണിലെ വനിതാ ബിഷപ്
ലൈംഗീക അതിക്രമ ആരോപണത്തെ തുടര്‍ന്ന് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് രാജിവച്ചിട്ടും വിവാദം തീരുന്നില്ല. രണ്ടു പേര്‍ പീഡനം ആരോപിച്ചതില്‍ ഒരാള്‍ താനാണെന്ന് വ്യക്തമാക്കി വാറിംഗ്ടണ്‍ വനിതാ ബിഷപ്പ് ബെവ് മേസണ്‍ പരസ്യമായി രംഗത്തുവന്നു. ഇതുവരെ പീഡനത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.
പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന വനിത ബിഷപ്പായ ബെവ് മേസണിന്റെ തുറന്ന കത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ വിവാദത്തിലാക്കുകയാണ്.
2023ല്‍ ബിഷപ്പ് പെരുമ്പളത്ത് സ്ഥാനമേക്കും മുമ്പ് ബിഷപ്പ് മേസണ്‍ ലിവര്‍പൂളിലെ ആക്ടിങ് ബിഷപ്പായിരുന്നു. സ്ത്രീ പുരോഹിതകള്‍ നേരിടുന്ന സ്ത്രീ വിരുദ്ധതയെ കുറിച്ച് സഭയില്‍ തുറന്ന സംഭാഷണം വേണമെന്ന് അവര്‍ പറഞ്ഞു.
രണ്ടു പേരുടെ ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നാണ് മലയാളിയായ ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവച്ചത്.
തന്റെ ഭാഗത്തു നിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണവുമായി
More »