മെഡി. വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും പണിമുടക്കാന്‍ അവകാശം നല്‍കണമെന്ന് ബിഎംഎ
ലേബര്‍ ഗവണ്‍മെന്റിന്റെ ജോലിക്കാര്‍ക്കുള്ള റൈറ്റ്‌സ് ചാര്‍ട്ടര്‍ പ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ സ്റ്റാഫ്, ജിപിമാര്‍ എന്നിവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ .
കൂടുതല്‍ ആശുപത്രികളിലേക്കും, ക്ലിനിക്കുകളിലേക്കും സമരങ്ങള്‍ വ്യാപിപ്പിക്കാന്‍ വഴിയൊരുക്കുന്ന നിയമമാറ്റത്തിനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യം ഉന്നയിക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ബാലറ്റ് നടത്താതെ തന്നെ സമരത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കണമെന്നും ബിഎംഎ ആവശ്യപ്പെടുന്നു.
ലേബര്‍ അവതരിപ്പിക്കുന്ന എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ ഇതോടെ വ്യാപിക്കുകയാണ്. ട്രേഡ് യൂണിയനുകള്‍ക്ക് മേല്‍ കണ്‍സര്‍വേറ്റീവുകള്‍ നടപ്പാക്കിയ കടിഞ്ഞാണുകള്‍ പൊട്ടിച്ചെറിയാന്‍ ബില്‍
More »
ടോറികളെ മറികടന്ന് റിഫോം ജനപ്രീതിയില്‍ രണ്ടാമത്! ലേബറുമായി 3 പോയിന്റ് അകലം മാത്രം
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ശിശുക്കളായ റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയാണ്. സര്‍വേഷന്‍ നടത്തിയ ഗവേഷണത്തിലാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 24% വോട്ടര്‍മാരുടെ പിന്തുണയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം നടന്ന സര്‍വ്വെയേക്കാള്‍ 4 ശതമാനം പോയിന്റ് വ്യത്യാസമാണ് ഇതില്‍ ഉണ്ടായത്.
ടോറികളുടെ പിന്തുണ മൂന്ന് പോയിന്റ് താഴ്ന്ന് 22 ശതമാനത്തിലെത്തി. ലേബര്‍ പാര്‍ട്ടിക്കും മൂന്ന് പോയിന്റ് നഷ്ടമായെങ്കിലും 27 ശതമാനത്തില്‍ പിടിച്ചുനില്‍ക്കുന്നുണ്ട്. ഇതോടെ പകുതിയിലേറെ വോട്ടര്‍മാരും രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് ചരിത്രത്തിലെ തന്നെ ആദ്യ സംഗതിയാണെന്ന് പോള്‍സ്റ്റര്‍
More »
ലൈംഗികാതിക്രമ ആരോപണങ്ങള്‍: ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു
രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായതോടെ ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു. അന്വേഷണ വിധേയമായി ബിഷപ്പ് പദവിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന വൈദികരും നിലപാട് എടുത്തതോടെയാണ് രാജി. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തില്‍ അന്വേഷണം പൂര്‍ണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിര്‍ന്ന വൈദികര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 നും 2023 നും ഇടയില്‍ പെരുമ്പളത്ത് ബ്രാഡ്‌വെല്‍ ബിഷപ്പായിരുന്ന കാലഘട്ടത്തില്‍, എസെക്‌സിലെ ചെംസ്‌ഫോര്‍ഡ് രൂപതയിലെ ഒരു സ്ത്രീയെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചു എന്നാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതോടൊപ്പം തന്നെ മറ്റൊരു വനിതാ
More »
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ കൂട്ട പിരിച്ചുവിടല്‍; മലയാളികളും ആശങ്കയില്‍
നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ബിസിനസുകളെ കടുത്ത തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ടെസ്‌കോയിലും കൂട്ട പിരിച്ചുവിടല്‍ നടക്കുകയാണ്. തങ്ങളുടെ വിവിധ ശാഖകളിലും, ആസ്ഥാന ഓഫീസിലും ജോലി ചെയ്യുന്ന 400 ഓളം പേരെ ഉടനെ പിരിച്ചു വിടാനൊരുങ്ങുകയാണ് കമ്പനി. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. അവരും ആശങ്കയിലാണ്.
ഹെഡ് ഓഫീസിലെയും ടെസ്‌കോ മൊബൈല്‍ സ്റ്റോറുകളിലേയും മാനേജര്‍മാര്‍, ഇന്‍സ്റ്റോര്‍ ബേക്കറികളിലെ ജീവനക്കാര്‍ എന്നിവരെയായിരിക്കും ഇത് ബാധിക്കുക സഹപ്രവര്‍ത്തകരെ ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്നും, പക്ഷെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുമാണ് ടെസ്‌കോ യുകെ തലവന്‍ മാത്യൂ
More »
ഉപയോഗശേഷം ബോട്ടിലുകള്‍ തിരിച്ചു കൊടുത്താല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പണം നല്‍കും
പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കാളികളാകാന്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളും. ഉപയോഗം കഴിഞ്ഞ, കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ പ്രദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ക്യാനുകള്‍ക്കും ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി നടപ്പിലാക്കി 'ക്ലീന്‍ അപ് ബ്രിട്ടന്‍' പദ്ധതി ഉഷാറാക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നത്.
ടെസ്‌കോ, അസ്ഡ, മോറിസണ്‍സ്, സെയ്ന്‍സ്ബറീസ് എന്നിവ ഉള്‍പ്പടെയുള്ള പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്‍കി, അത് റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ നല്‍കുന്ന
More »
ബ്രിട്ടനില്‍ ഷോപ്പ് ജീവനക്കാര്‍ ദിവസം നേരിടുന്നത് 2000 അതിക്രമങ്ങളും മോഷണങ്ങളും!
ബ്രിട്ടനിലെ റീട്ടെയില്‍ ഷോപ്പുകളെ ആശങ്കയിലാഴ്ത്തി അതിക്രമങ്ങളും മോഷണങ്ങളും പെരുകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിന്റെ കുറവാണ് അതിക്രമങ്ങള്‍ കുതിച്ചുയരാന്‍ കാരണമെന്ന് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു. റീട്ടെയില്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, മോഷണങ്ങളും റെക്കോര്‍ഡ് നിരക്കില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു. ഈ നിയമരാഹിത്യം നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റീട്ടെയില്‍ മേധാവികള്‍ ആവശ്യപ്പെട്ടു. 2023/24 സാമ്പത്തിക വര്‍ഷത്തിലെ ഓരോ ദിവസവും 2000-ലേറെ അക്രമങ്ങളാണ് ഷോപ്പ് ജീവനക്കാര്‍ നേരിട്ടതെന്ന് സര്‍വ്വെ കണ്ടെത്തിയതോടെയാണ് കൈവിട്ട് പോകുന്ന സ്ഥിതി നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നത്.
ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പ്രശ്‌നങ്ങളെ പോലീസ് ഗുരുതരമായി കാണുന്നില്ലെന്നതിനാല്‍ ഈ സംവിധാനത്തില്‍ തന്നെ റീട്ടെയിലേഴ്‌സിന് വിശ്വാസം
More »
ഇത് ബില്‍ ഷോക്കുകളുടെ കാലം; വാട്ടര്‍ ബില്ലുകള്‍ 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍
പുതുവര്‍ഷം യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ആഘാതങ്ങളുടെ കാലം കൂടിയാണ് എനര്‍ജി നിരക്ക്, ഇന്ധന വില എന്നിവയ്ക്ക് പുറമെ ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക് ഉണ്ടാകുമെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും വലിയ ഷോക്ക് ഉണ്ടാകുമെന്നു വ്യക്തമായിരിക്കുകയാണ്. വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ 47% വരെ നിരക്ക് വര്‍ധനവാണ് കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നത്.
ശരാശരി വാര്‍ഷിക വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടാണ് വര്‍ധിക്കുക. ഇതോടെ ശരാശരി ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10
More »
കുടിയേറ്റത്തിന് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി
കുടിയേറ്റത്തിന്റെ കരുത്തില്‍ ബ്രിട്ടീഷ് ജനസംഖ്യ ഫ്രാന്‍സിനെ മറികടന്നു. അടുത്ത ഒരു ദശകത്തിനുള്ളില്‍ 10 മില്ല്യണ്‍ പേര്‍ കൂടി രാജ്യത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ 69 മില്ല്യണില്‍ നിന്നും 2032 എത്തുന്നതോടെ ജനസംഖ്യ 72.5 മില്ല്യണില്‍ തൊടാന്‍ വിദേശത്ത് നിന്നുള്ള ജനങ്ങളുടെ വരവ് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.
2023-ല്‍ യുകെ ജനസംഖ്യ 68.5 മില്ല്യണില്‍ എത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രഖ്യാപിച്ചതോടെ ഗവണ്‍മെന്റും ആശങ്കയിലായി. പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതമാകുകയാണ്. കുടിയേറ്റം വളരെ ഉയര്‍ന്ന തോതിലാണെങ്കിലും വിസകള്‍ക്ക് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന രാഷ്ട്രീയ എതിരാളികളുടെ ആവശ്യം അദ്ദേഹം തള്ളി.
1982ന് ശേഷം ആദ്യമായാണ് ഫ്രാന്‍സിന്റെ 68.2 മില്ല്യണ്‍ ജനസംഖ്യയെ യുകെ മറികടക്കുന്നത്. ബ്രിട്ടന്റെ രണ്ടിരട്ടി
More »
ജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് ഹോട്ടലിന് തീയിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് ജയില്‍
സഹജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് അലമ്പാക്കിയ ഇന്ത്യന്‍ വംശജനായ മാനേജര്‍ക്ക് പണികിട്ടി. ജോലി ചെയ്തിരുന്ന ഹോട്ടലിന് തീ കൊളുത്തിയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഇനി അഴിയെണ്ണാം.
മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പെര്‍ത്ത്‌ഷെയര്‍ ലോച്ച് ടേയിലെ കില്ലിന്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 43 കാരന്‍ വിമല്‍ വര്‍മ്മക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ഹോട്ടലില്‍ ലിവ് ഇന്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍സ് മാനേജറായിരുന്നു വിമല്‍വര്‍മ്മ.
മദ്യപിച്ചു ലക്കുകെട്ടതോടെയാണ് ഇയാള്‍ നിലവിട്ടു പെരുമാറിയത്. ജീവനക്കാരുടെ താമസ സ്ഥലത്തു വച്ച് സഹജീവനക്കാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറിയെന്ന് വിചാരണയ്ക്കിടെ വ്യക്തമായി. 2023 ഏപ്രില്‍ 21നായിരുന്നു സംഭവം.
വിമല്‍വര്‍മ്മയുടെ പെരുമാറ്റം മോശമായതോടെ ഇയാളെ ബര്‍ത്ത്‌ഡേ പരിപാടിയില്‍
More »