യു.കെ.വാര്‍ത്തകള്‍

മെഥനോള്‍ കലര്‍ന്ന മദ്യം വില്ലനായി, ബ്രിട്ടീഷ് നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
വിഷമദ്യം കഴിച്ച ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചു. മൂന്ന് മാസം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചവരെയാണ് വിയറ്റ്‌നാമില്‍ തങ്ങളുടെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു. ഇവര്‍ കഴിച്ച മദ്യത്തില്‍ കലര്‍ന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അര്‍നോ ക്വിന്റ്റോ എല്‍സും വിയറ്റ്‌നാമില്‍ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിര്‍മിക്കുന്ന ലിമോന്‍സെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകള്‍ ഇവര്‍ തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്ന് ഒരു ദിവസം രാത്രി ഓര്‍ഡര്‍ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു. കുടുംബാംഗങ്ങളെ

More »

ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ലിവര്‍പൂള്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത്
താന്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത്. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കൂടാതെ തന്റെ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ ഏത് വിധത്തില്‍ കാണുമെന്ന ഗുരുതര പാഠമാണ് ഈ നടപടിക്രമങ്ങള്‍ നേരിട്ടതിലൂടെ മനസ്സിലാക്കിയതെന്നും ബിഷപ്പ് പറയുന്നു. ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം എന്ന് ചാനല്‍ 4 ന്യൂസ് പറഞ്ഞിരുന്നു. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത

More »

പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍; നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പുതിയ നയങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചതോടെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്. 400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്.

More »

ചൈനയില്‍ വ്യാപകമായ എച്ച്എംപിവി ഇന്‍ഫെക്ഷനുകള്‍ യുകെയില്‍ കുതിച്ചുകയറുന്നു
ഈ മാസം ആദ്യം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത വൈറസ് ലോകത്ത് ഭീതി വിതച്ചിരുന്നു. 2019-ലെ കൊറോണാവൈറസ് വ്യാപനത്തിന്റെ ആഘാതത്തിനുശേഷം പുതിയ വൈറസ് രോഗികളെ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ ഈ അജ്ഞാത വൈറസ് എച്ച്എംപിവി ആണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോള്‍ എച്ച്എംപിവി വൈറസ് യുകെയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയാണ്. പ്രായമായ രോഗികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്. ഇംഗ്ലണ്ടില്‍ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പിടിപെടുന്ന 20 രോഗികളില്‍ ഒരാള്‍ വീതം ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച്എംപിവി വാഹകരാണെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി 13 വരെയുള്ള ഈ കണക്കുകള്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ യുകെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി നിരക്കിലേക്കാണ് കണക്ക് എത്തിയത്. ഇംഗ്ലണ്ടിലെ

More »

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലെ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണം
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി. പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്. പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി. പരാതികളെ കാര്യമായി കാണാന്‍ തയ്യാറാകാത്ത എന്‍എച്ച്എസ് രോഗികളുടെ ആശങ്കകളെ കേള്‍ക്കാനും, പഠിക്കാനും തയ്യാറായി, കൂടുതല്‍ പ്രാധാന്യം

More »

ബ്രിട്ടനില്‍ 5 വര്‍ഷത്തിനിടെ ആദ്യമായി വാടക നിരക്ക് താഴ്ന്നു; വാടകക്കാര്‍ വീടുകള്‍ മാറുന്നത് ഒഴിവാക്കുന്നു
കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കഷ്ടകാലമാണ്. വാടക നിരക്കുകള്‍ റെക്കോര്‍ഡ് വര്‍ധനവ് നേരിട്ടതോടെ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടക ഇനത്തില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. വീടുകള്‍ മാറുന്നത് മൂലമുള്ള അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാന്‍ വാടകക്കാര്‍ നിര്‍ബന്ധിതമായതോടെയാണ് ഈ സ്ഥിതി ഉടലെടുത്തത്. ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക വീടുകളുടെ നിരക്കില്‍ 0.2 ശതമാനം കുറവാണ് നേരിട്ടത്. 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്കാണ് പ്രതിമാസ നിരക്ക് എത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. ചെറിയ നിരക്ക് താഴ്ചയാണ് രേഖപ്പെടുത്തിയതെങ്കിലും മഹാമാരിക്ക് ശേഷം ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ ആദ്യമായാണ് വാടക താഴുന്നത്. വാടക

More »

യുകെയില്‍ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമാക്കാന്‍ 200 കമ്പനികള്‍ മുന്നോട്ട്
യുകെയില്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതിനായി 200 കമ്പനികള്‍ മുന്നോട്ട് വന്നു. ഇനിമുതല്‍ ഈ കമ്പനികളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 4 ദിവസം മാത്രമായിരിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരാതെയായിരിക്കും ആഴ്ചയില്‍ 4 ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കുന്ന നടപടി നിലവില്‍ വരുക. 4 ഡേ വീക്ക് ഫൗണ്ടേഷന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ഉടനെ ലഭിക്കുമെന്നാണ് പറയുന്നത്. ചാരിറ്റികള്‍, മാര്‍ക്കറ്റിങ്, ടെക്നോളജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ആഴ്ചയില്‍ 4 ദിവസം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന മേഖലകള്‍. ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനമാക്കുക എന്നത് ഏകദേശം 100 വര്‍ഷം മുന്‍പ് നടപ്പിലാക്കിയ സമ്പ്രദായമാണെന്നാണ് 4 ഡേ വീക്ക് ഫൗണ്ടേഷന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

More »

യുകെയില്‍ മലയാളി യുവാവ് പനി ബാധിച്ചു മരണമടഞ്ഞു
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തിനു വേദനയായി വീണ്ടും പനി മരണം. മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു. നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ തേനിടുക്ക് മാര്‍

More »

ഇയോവിന്‍ കൊടുങ്കാറ്റിന് പിന്നാലെ ഹെര്‍മിനിയ കൊടുങ്കാറ്റും; യുകെ കാലാവസ്ഥ തകിടം മറിയുന്നു
ഇയോവിന്‍ കൊടുങ്കാറ്റ് കടുത്ത നാശം വിതച്ചതിന് പിന്നാലെ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. ഇയോവിന്‍ കൊടുങ്കാറ്റിന്റെ ആഘാതം നേരിട്ട മേഖലകള്‍ പുതിയ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇയോവിന്‍ കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റുമാണ് സമ്മാനിച്ചതെങ്കില്‍ വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions