സ്വിണ്ടനില്‍ താമസിച്ചിരുന്ന മലയാളി ലുക്കീമിയ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു നോവായി സ്വിണ്ടനില്‍ മലയാളി യുവാവിന്റെ മരണം. സ്വിണ്ടനില്‍ കുടുംബമായി താമസിച്ചിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുണ്‍ വിന്‍സെന്റ് (37) ആണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയുടെ വിവാഹം കൂടി യുകെയില്‍ തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
ലിയാ അരുണ്‍ ആണ് ഭാര്യ. ടൗണ്‍ സെന്ററിലാണ് ഇവര്‍ താമസിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് അരുണും കുടുംബവും യുകെയിലെത്തിയത്. ഭാര്യ നഴ്‌സാണ്. നാലും ആറും വയസ്സുള്ള കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. തൃശൂര്‍ പൂമംഗലം ഇടക്കുളം സെന്റ് മേരീസ് സ്‌കൂളിന് സമീപം ഊക്കന്‍ ഹൗസില്‍ യു എ വിന്‍സന്റ് ആണ് പിതാവ്. സംസ്‌കാരം പിന്നീട്.
അരുണിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വില്‍ഷെയര്‍
More »
സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു കുരുന്നുകളെ കൂട്ടക്കൊല ചെയ്ത 18കാരന് 52 വര്‍ഷം ജയില്‍ശിക്ഷ
ബ്രിട്ടനെ ആകെ ഇളക്കിമറിച്ച സൗത്ത്‌പോര്‍ട്ട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി ആക്‌സല്‍ റുഡാകുബാനയ്ക്ക് ചുരുങ്ങിയത് 52 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികളെയാണ് അക്രമങ്ങളെ ആരാധിച്ചിരുന്ന ഇയാള്‍ കുത്തിക്കൊന്നത്.
ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18-കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുകാരി എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാ സില്‍വാ അഗ്വാര്‍ എന്നിവരെ കൊലപ്പെടുത്തിയതിനും, മറ്റ് പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് റുഡാകുബാനയ്ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ ഇയാള്‍ ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ്
More »
ഹാരിയോടും അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് മര്‍ഡോക്; ഒപ്പം വന്‍ നഷ്ടപരിഹാരവും
മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ ദിനപ്പത്രവുമായുള്ള നിയമ യുദ്ധത്തില്‍ ഹാരി രാജകുമാരന് വിജയം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തന്റെ സ്വാകാര്യ ജീവിതത്തില്‍ കടന്നു കയറുന്ന ദി സണ്‍ ദിനപ്പത്രത്തിന്റെ നടപടികള്‍ക്ക് എതിരെ ഹാരി നല്‍കിയ കേസിലാണ് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരവും നല്‍കി ദി സണ്‍ തലയൂരിയത്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളെ അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുക എന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹാരി നിയമനടപടികള്‍ കൈക്കൊണ്ടത്.
എന്നാല്‍, തികച്ചും നാടകീയമായി ബുധനാഴ്ച കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കപ്പെടുകയായിരുന്നു. ദി സണ്‍ ദിനപ്പത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഇതാദ്യമായി സമ്മതിച്ചുകൊണ്ട് മാധ്യമ ഗ്രൂപ്പ് മാപ്പ് പറഞ്ഞതോടെയായിരുന്നു കേസ് അവസാനിച്ചത്. പത്രമാധ്യമങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ക്ക്
More »
ഇയോവിന്‍ കൊടുങ്കാറ്റിന് മുന്‍പ് സതേണ്‍ യുകെയിലേക്ക് മറ്റൊരു ചുഴലിക്കാറ്റ്
യുകെയില്‍ കാലാവസ്ഥ താറുമാറാക്കാന്‍ ഇയോവിന്‍ കൊടുങ്കാറ്റ് എത്തുന്നതിനു മുമ്പ് പുതിയ ചുഴലിക്കാറ്റ് എത്തുന്നു. ഇയോവിന്‍ കൊടുങ്കാറ്റ് യുകെയിലും, അയര്‍ലണ്ടിലും എത്തിക്കുന്ന 125 മൈല്‍ വേഗത്തിലുള്ള കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഇരിക്കവെയാണ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലെവല്‍ 2 അലേര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച സൗത്ത് ഇംഗ്ലണ്ടില്‍ ഏതാനും ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു.
സതേണ്‍ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും, വെയില്‍സിലും മറ്റൊരു ചുഴലിക്കാറ്റിനുള്ള ലെവല്‍ 1 മുന്നറിയിപ്പും നിലവിലുണ്ട്. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തീവ്രത അല്‍പ്പം
More »
എ ഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിസാ നടപടികള്‍ ലളിതമാക്കാന്‍ ബ്രിട്ടന്‍, ഇന്ത്യക്കാര്‍ക്ക് ഗുണകരം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം പുറത്തിറക്കിയ എ ഐ ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അവസരം ഒരുക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ എ ഐ മേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ടെക്നോളജി വിദഗ്ധരെ യുകെയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
ടെക് സംരംഭകനായ മാറ്റ് ക്ലിഫോര്‍ഡ് ആണ് സര്‍ക്കാരിനു വേണ്ടി പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സ്റ്റാര്‍ട്ടപ്പുകളെയും വിദേശ പ്രതിഭകളെയും യുകെയിലേക്ക് താമസം മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിസ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ക്ലിഫോര്‍ഡ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം കുടിയേറ്റം
More »
ബര്‍മിംഗ്ഹാമില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ 12-കാരനെ കുത്തിക്കൊന്നു; പ്ലൈമൗത്തിലും കത്തിയാക്രമണം
യുകെയിലെ തെരുവുകളില്‍ വീണ്ടും കത്തിക്കുത്തില്‍ മരണം. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്‌സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു.
എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിയാണ് അക്രമിച്ചതെന്നാണ് വിവരം.
More »
ബിബിസി താരത്തിന്റെ ഭാര്യയേയും പെണ്‍മക്കളേയും കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചു
ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26 കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61) പെണ്‍മക്കളായ ഹന്ന(28) ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു.
ഈ കൊലപാതകങ്ങള്‍ മുമ്പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും.
ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം തന്റെ വസ്തുക്കള്‍ ശേഖരിക്കാന്‍ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോര്‍ഡ് ലൂയിസിന്റെ അമ്മ കരോളിനേയും സഹോദരി ഹന്നയും ലൂയിസിനൈയും കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ മരിക്കാന്‍ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ
More »
ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്‍! 600,000 പേര്‍ക്ക് താമസ അവകാശമില്ല
തലസ്ഥാനമായ ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. തലസ്ഥാനത്തെ 'ക്രമരഹിതമായ' ജനസംഖ്യാ അനുപാതത്തെ കുറിച്ച് തെയിംസ് വാട്ടര്‍ നടത്തിയ ഔദ്യോഗിക പഠനത്തിലാണ് അര മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞത്.
സ്ഥാപനത്തിന്റെ സേവനങ്ങള്‍ രഹസ്യമായി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തിയത്. ഡിമാന്‍ഡിന് അനുസരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് അനധികൃത കുടിയേറ്റക്കാരുടെ തോത് പുറത്തുകൊണ്ടുവന്നത്.
ദേശീയ തലത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും, ഇയു ഇതര വിദേശ പൗരന്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും പഠിച്ചാണ് ഗവേഷണം നടത്തിയ എഡ്ജ് അനലിറ്റിക്‌സ് ഓരോ ലണ്ടന്‍ ബറോയിലെയും കണക്കെടുത്തത്. പഠനം അനുസരിച്ച് ഏറ്റവും കുറഞ്ഞത് 390,355 പേരെങ്കിലും ഉണ്ടാകുമെന്നും, ഉയര്‍ന്നത് 585,533
More »
ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന്
ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞ ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബ് (52)വള്ളിയിലിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന് നടക്കും. ലൂട്ടനിലെ ഹോളി ഗോസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.30നാണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് മൂന്നു മണിയ്ക്ക് ലൂട്ടന്‍ വെയില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. വിവിയന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കടുത്ത വേദനയാണ് നല്‍കിയത്. ജനുവരി 14നായിരുന്നു വിയോഗം സംഭവിച്ചത്.
രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്‌നും മരണത്തിനൊപ്പം ഇതേ സാഹചര്യത്തില്‍ പോയത്. ഒരു പനിയും അതേ തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്‌നെ വിവിയന്റെ കുടുംബത്തിന് നഷ്ടമായത്. ഇപ്പോള്‍ മകള്‍ക്കരികെ സ്നേഹനിധിയായ പിതാവായി അന്ത്യ നിദ്രയ്ക്ക് തയ്യാറെടുക്കുകയാണ് വിവിയന്‍.
തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച
More »