യു.കെ.വാര്‍ത്തകള്‍

യുകെയിലേക്ക് ജീവന് ഭീഷണിയാകുന്ന പുതിയ കൊടുങ്കാറ്റ് വരുന്നു; പവര്‍കട്ടിനും, യാത്രാ ദുരിതത്തിനും സാധ്യത
യുകെയില്‍ കാലാവസ്ഥ ദുരിതവുമായി പുതിയ കൊടുങ്കാറ്റ് എത്തുന്നു. മഞ്ഞിനും മഴയ്ക്കും പുറമെയാണ് ഇയോവിന്‍ എന്ന പേരിലുള്ള കൊടുങ്കാറ്റ് എത്തുകയെന്ന് മെറ്റ് ഓഫീസ് പറയുന്നു. 2025-ലെ ആദ്യത്തെ കൊടുങ്കാറ്റാണ് ഇയോവിന്‍. 90 മൈല്‍ വേഗത്തിലുള്ള കാറ്റാണ് ഇത് സമ്മാനിക്കുക. അതിശക്തമായ കാറ്റില്‍ വൈദ്യുതിബന്ധം തകരാറിലാകാനും, യാത്രാ ദുരിതത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ഇതിന് പുറമെ അവശിഷ്ടങ്ങള്‍ പറക്കുന്നത് മൂലം ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 80 മൈല്‍ വരെ വേഗത്തിലും, സ്‌കോട്ട്‌ലണ്ടിലെ മറ്റ് ഭാഗങ്ങളിലും 60 മുതല്‍ 70 മൈല്‍ വരെയും വേഗത്തിലാണ് കാറ്റ് വീശുക. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും സമാന വേഗത കൈവരിക്കും. വ്യാഴാഴ്ച രാവിലെയാണ് സമുദ്രത്തില്‍ കാലാവസ്ഥാ ബോംബ്

More »

ലോകത്തെ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ബ്രിട്ടന്‍ രണ്ടാമത്, ഒന്ന് യുഎസ്, ഇന്ത്യ അഞ്ചാമത്
ലോകത്തു നിക്ഷേപത്തിന് പറ്റുന്ന ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമെന്ന പദവി യുകെ നേടി. ഒന്നാംസ്ഥാനം യുഎസിനാണ്. കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി നടത്തിയ ആഗോള ബിസിനസ് നേതാക്കളുടെ വാര്‍ഷിക സര്‍വേ അനുസരിച്ചാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ചൈന, ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടന്റെ തൊട്ട് പിന്നിലുള്ളത്. 109 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5000 ചീഫ് എക്സിക്യൂട്ടീവുകളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ 28 വര്‍ഷത്തെ ചരിത്രത്തില്‍ യുകെയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ് ഇത്. കഴിഞ്ഞവര്‍ഷം 4-ാം സ്ഥാനത്തായിരുന്നു യുകെയുടെ സ്ഥാനം. ആഗോളതലത്തില്‍ സി ഇ ഒ മാര്‍ ബ്രിട്ടനെ വ്യവസായ സൗഹൃദ രാജ്യമായി കാണുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ യുകെയിലേയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് റാങ്കിങ്ങിലെ നില മെച്ചപ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ്

More »

40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മിക്കാനുള്ള പദ്ധതി വൈകിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി
മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പുതിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

More »

സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു
സൗത്ത് പോര്‍ട്ടിലെ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ആയിരുന്നു ദാരുണ സംഭവം. അന്ന് 17 വയസ് മാത്രമുണ്ടായിരുന്ന പ്രതി, ബീബി കിങ് (6) എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്(7) ആലിസ് ദാസില്‍വ അഗ്യൂയാര്‍ (9) എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു. ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു. പബ്ലിക് സ്‌പേസില്‍ കത്തി കൈവശം കൊണ്ടുനടന്നതും ഭീകര പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ കൈവശം വച്ചതും റൈസിന്‍ എന്ന മാരക വിഷ വസ്തു നിര്‍മ്മിച്ചതും അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. കമ്യൂണിറ്റി സെന്ററില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക്

More »

പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി ഏശിയില്ല; യുകെ ഹൗസിംഗ് വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന
വളരെ പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും യുകെ ഹൗസിംഗ് വിപണിക്ക് പുതുവര്‍ഷത്തില്‍ മികച്ച തുടക്കം. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന രേഖപ്പെടുത്തി. പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോളാണ് 2025 തുടക്കത്തില്‍ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തന്‍ ഉണര്‍വ്. പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനില്‍ക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതല്‍ തന്നെ റെക്കോര്‍ഡ് തോതില്‍ പുതിയ വില്‍പ്പനക്കാര്‍ ഒഴുകുന്നുണ്ട്. ശരാശരി വിലയും, ധാരണയായ വില്‍പ്പനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പര്‍ട്ടികളുടെ വില 1.7% ശതമാനമാണ് ഉയര്‍ന്നത്. 5992 പൗണ്ട് വില വര്‍ദ്ധിച്ച് ശരാശരി വില 366,189

More »

യുകെയുടെ ബെനഫിറ്റ് സിസ്റ്റം സകല റെക്കോര്‍ഡും ഭേദിച്ചു; ജോലി ചെയ്യാന്‍ പ്രായമുള്ള 37 ലക്ഷം പേര്‍ സിക്ക് ബെനഫിറ്റ് നേടുന്നു
യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്. ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് സെലക്ട് കമ്മിറ്റി പറയുന്നു. 'ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ

More »

ബാങ്കിംഗ് ഭീമന്‍ സാന്‍ടാന്‍ഡര്‍ ബ്രിട്ടന്‍ വിടുമെന്ന് റിപ്പോര്‍ട്ട്; ഉപഭോക്താക്കളും ജീവനക്കാരും ആശങ്കയില്‍
ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ ഈ കടുത്ത തീരുമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭാവിയിലെ ബിസിനസ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിയമങ്ങള്‍ ബാങ്കിന്റെ വരുമാനം കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്. പ്രതിസന്ധിക്ക് ശേഷം വലിയ ബാങ്കുകള്‍ക്ക് റീട്ടെയില്‍

More »

യുകെയില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ജനന-മരണ രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍
ലണ്ടന്‍ : യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സഹായകമാകും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം

More »

'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധ കവര്‍ന്ന യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ വീണ്ടും വാര്‍ത്തകളില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ 'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ്‌ സൗപര്‍ണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂള്‍ കുട്ടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്വയറില്‍ പങ്കെടുക്കുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. കൊല്ലം സ്വദേശികളാണ് ഇവര്‍. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗപര്‍ണികയുടെ പിതാവ് ഡോ. ബിനു നായര്‍ പറഞ്ഞു. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളില്‍ യെങ്ങ് വോയ്സിന്റേതായി നടക്കുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം തുടങ്ങി മലയാളികള്‍ ഏറെയുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions