ബ്രിട്ടനില്‍ മഞ്ഞുവീഴ്ച കനക്കും; വിമാന, റോഡ്, ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയിലാകും
ബ്രിട്ടനില്‍ അടുത്ത രണ്ടു ദിവസം അതിശൈത്യത്തിന്റെ പ്രതിസന്ധിയുണ്ടാകും. കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടങ്ങളിലും മൈനസ് 20 ഡിഗ്രിവരെയാണ് താപനില എത്തിയിരിക്കുന്നത്.റോഡ്, റെയില്‍ , വ്യോമ ഗതാഗതം പ്രതിസന്ധിയിലാണ്.
പലയിടങ്ങളിലും മഞ്ഞുമൂടികിടക്കുന്നതിനാല്‍ റോഡുകളിലൂടെയുള്ള ഗതാഗതം വെല്ലുവിളിയായി. മഞ്ഞുവീഴ്ച ശക്തമാകുമെന്നും അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. ഇന്ന് രാത്രിയും അതിശൈത്യമാണ് അനുഭവപ്പെടുക. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ബ്രിട്ടന്റെ പല ഭാഗത്തും താപനില പൂജ്യത്തിന് താഴെയാകും. താപനില കൂടുതല്‍ താഴ്ന്നാല്‍ 15 വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാകും ഇത്.
ഏറ്റവും അവസാനമായി ബ്രിട്ടനിലെ താപനില 20 ഡിഗ്രിക്ക് താഴെ പോയത് 2021 ഫെബ്രുവരി 11നായിരുന്നു. അന്ന്
More »
വിസ അപേക്ഷകരില്‍ 4 ലക്ഷം കുറവ്; സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്
മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും റിഷി സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഹോം ഓഫീസിന്റെ കണക്ക് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ അപേക്ഷകളുടെ എണ്ണത്തിലുണ്ടായത് 395199 അപേക്ഷകരുടെ കുറവാണ്.
2024 ഏപ്രിലിനും ഡിസംബറിനും ഇടയിലായി 5,47,000 വിസ അപേക്ഷകള്‍ ലഭിച്ചു എന്നാണ്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 9,42,500 അപേക്ഷകളായിരുന്നു. 42 ശതമാനം കുറവുണ്ടായി.
വിദ്യാര്‍ത്ഥികളും കെയര്‍ വര്‍ക്കര്‍മാരും വരുന്നത് കുറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 79 ശതമാനം കുറവുണ്ടായി
കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തിന് അടുത്ത് അപേക്ഷകള്‍ വന്നപ്പോള്‍ ഇക്കുറി 63800 അപേക്ഷകര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വിദേശ കെയറര്‍മാര്‍ ബ്രിട്ടനിലേക്ക് വരുമ്പോള്‍ ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കിയ നയമാണ് കെയറര്‍ അപേക്ഷ
More »
ശൈത്യകാല രോഗങ്ങള്‍ അതിവേഗം പടരുന്നു; മാസ്ക് നിര്‍ബന്ധമാക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍
എന്‍എച്ച്എസിനെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ശൈത്യകാലത്ത് രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നു. ജനുവരിയുടെ ആരംഭം മുതല്‍ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മുതലായ ശൈത്യകാല രോഗങ്ങളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്.
ഗ്ലൗസെസ്റ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍സ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. ശൈത്യകാല രോഗങ്ങളില്‍ ഉണ്ടായ വന്‍ കുതിപ്പ് കടുത്ത സമ്മര്‍ദ്ദം ആശുപത്രികളില്‍ ഉണ്ടാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറസ് ഭീഷണി മൂലം കടുത്ത മുന്‍കരുതലാണ് ആശുപത്രികള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായതോ ജീവന്‍ അപായപ്പെടുത്തുന്നതോ ആയ അവസ്ഥകള്‍ ഉള്ള രോഗികള്‍ മാത്രമേ ആശുപത്രികളില്‍ വരാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ആണ് നല്‍കിയിരിക്കുന്നത്. ഇന്ന് ജനുവരി 9-ാം
More »
യുകെയില്‍ ജോലി ഒഴിവുകള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നു
യുകെയില്‍ പെര്‍മനന്റ് ജോലികളുടെയടക്കം വേക്കന്‍സികള്‍ അതിവേഗം ചുരുങ്ങുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ മാസം പെര്‍മനന്റ് ജോലികളുടെ വേക്കന്‍സികള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നതായി കണ്ടെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോശം നിലയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സര്‍വ്വെ നല്‍കുന്നത്. മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹത്തിനു വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്.
വിപണികള്‍ ചാഞ്ചാടുകയും, സാമ്പത്തിക ഡാറ്റ ശോഷണം രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് പല സ്ഥാപനങ്ങളും പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുന്നതായി കണ്‍സള്‍ട്ടന്‍സി കെപിഎംജിയും, റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ആര്‍ഇസിയും നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്.
2020 ആഗസ്റ്റില്‍ കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നതിന് ശേഷം ആദ്യമായാണ് പെര്‍മനന്റ് ജോലികളുടെ എണ്ണത്തില്‍ ഈ വിധം തകര്‍ച്ച നേരിടുന്നതെന്ന് സര്‍വ്വെ പറയുന്നു. ഡിസംബറില്‍
More »
ടാക്സ് പ്രഹരം വിട്ട് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍
ടാക്‌സിന്റെ പേരില്‍ ജനത്തെ ഉടനെ പിഴിഞ്ഞാല്‍ അപകടമാണെന്ന തിരിച്ചറിവില്‍ മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്.
അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്‌സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്.
ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. ഇനി നികുതി കൂട്ടാനാകാത്തതിനാല്‍ ചെലവ് ചുരുക്കല്‍ മാത്രമേ സര്‍ക്കാരിന് മുന്നില്‍ വഴിയുള്ളൂ. പലിശ തിരിച്ചടവില്‍
More »
സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റം
സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമായതോടെ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമായിരിക്കും.
ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവും എന്ന് ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വലിയതോതില്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്നു
More »
എട്ട് മാസത്തിനു ശേഷം യുകെയിലെ വീടു വിപണിയില്‍ നേരിയ ഇടിവ്
യുകെയിലെ വീടു വിപണിയില്‍ എട്ട് മാസത്തിനു ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം ഇത് ആദ്യമായാണ് വീടുകളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹാലിഫാക്സ് ആണ് പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്ത പുറത്ത് വിട്ടത്.
പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ വീടുകളുടെ വിലയില്‍ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കഴിഞ്ഞ 8 മാസത്തിനിടയില്‍ വീടുകളുടെ വിലയില്‍ കുറവ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഒരു വര്‍ഷം മുന്‍പുള്ള ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വില 3.3 ശതമാനം കൂടുതലാണ്.
2024 ന്റെ അവസാന പകുതിയില്‍ ഭവന വിലയില്‍ വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടായത്. മോര്‍ട്ട്ഗേജ് നിരക്കുകളും പലിശയും കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് ഇതിന് പ്രധാന
More »
ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷത്തിന് പിന്നാലെ ചില്ലറ വില്‍പ്പനയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായി
ബ്രിട്ടനില്‍ ചില്ലറ വില്‍പ്പന മേഖല വലിയ പ്രതിസന്ധിയില്‍. മിനിമം വേതന വര്‍ദ്ധനവും നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വേതനത്തിലെ വര്‍ദ്ധനവും മൂലം പല ഷോപ്പുകളും പ്രതിസന്ധിയിലാണ്. ഇതിനിടെ കൂട്ട പിരിച്ചുവിടലുകളും മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വേതനവും ഇന്‍ഷുറന്‍സ് വര്‍ദ്ധനവും മൂലം തൊഴിലുടമ തൊഴിലാളികളെ കുറയ്ക്കുന്ന പ്രവണതയാണ് കാണുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പനയില്‍ വെറും 0.4 ശതമാനം മാത്രമാണ് വര്‍ദ്ധന. 2023നെ അപേക്ഷിച്ച് പൊതുവായി പരിഗണിച്ചാല്‍ വില്‍പ്പനയില്‍ 0.7 ശതമാനം വര്‍ദ്ധനവുണ്ടായി. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്‍പ്പന മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.
നികുതിവര്‍ദ്ധനവില്‍ ജനം വലയുകയാണ്. ഒപ്പം സര്‍ക്കാരിന്റെ ബജറ്റ് പ്രഹരം ചില്ലറ വില്‍പ്പന മേഖലയ്ക്ക് ഏഴു ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവുണ്ടാക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുക
More »
യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവ്; 1998-ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍
യുകെ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല കടമെടുപ്പ് ചെലവുകള്‍ 1998ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍ എത്തി. 30 വര്‍ഷത്തെ ഗില്‍റ്റുകളിലുള്ള പലിശ നിരക്ക് 5.22 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഇതോടെ ചാന്‍സലറുടെ ചെലവഴിക്കല്‍ പദ്ധതികള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. നികുതി വേട്ട നടത്തിയ ബജറ്റിന് ശേഷവും ചെലവാക്കാനുള്ള പണം കുറവായി ഇരിക്കവെയാണ് ഈ ആഘാതം.
ഓട്ടം ധനകാര്യ പാക്കേജിലാണ് പൊതുചെലവുകള്‍ കൂട്ടാനായി കടമെടുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും, നിക്ഷേപം ഉത്തേജിപ്പിക്കാന്‍ കടമെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ബജറ്റിന് ശേഷം യുകെ ബിസിനസ്സുകള്‍ വിലക്കയറ്റ മുന്നറിയിപ്പാണ് നല്‍കിയത്. കൂടാതെ അധിക ഭാരം മൂലം ജോലികള്‍ വെട്ടിക്കുറയ്ക്കാനും ഇവര്‍ നിര്‍ബന്ധിതരായി.
വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ നികുതികള്‍ക്കായി റീവ്‌സ് തിരിച്ചെത്തുമെന്നാണ് ചില
More »