യു.കെ.വാര്‍ത്തകള്‍

താപനില -16 സെല്‍ഷ്യസ് വരെ കൂപ്പുകുത്തി; വരും മണിക്കൂറുകളില്‍ കടുത്ത ഹിമപാതം
മുന്നോട്ടുള്ള ദിവസങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഹിമപാതം. താപനില ചില ഭാഗങ്ങളില്‍ -16 സെല്‍ഷ്യസ് വരെ താഴുമെന്ന് ഇരിക്കവെയാണ് മുന്നറിയിപ്പുകള്‍ വ്യാപിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി മഞ്ഞിനും, ഐസിനുമുള്ള നാല് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്ന് ഹിമപാതം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. സതേണ്‍ ഇംഗ്ലണ്ട് കൗണ്ടികളില്‍ മഞ്ഞ് പുതക്കുമെന്ന് മെറ്റ് ഓഫീസ് മഞ്ഞ ജാഗ്രത വ്യക്തമാക്കുന്നു. ഇത് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ തുടരും. വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പവര്‍കട്ടിനും, മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഉയര്‍ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെടാനും, റോഡ്, റെയില്‍, വ്യോമ ഗതാഗതസം തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. കാലാവസ്ഥാ ഭൂപടം അനുസരിച്ച് തണുപ്പ് സൗത്ത്

More »

ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് വിടചൊല്ലാന്‍ യുകെ മലയാളികള്‍, സംസ്കാരം 11ന് നാട്ടില്‍
നോട്ടിംഗ്ഹാം : ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍. നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് യുകെയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദീപകിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രെമറ്റോറിയത്തില്‍ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ പൊതുദര്‍ശനമുണ്ടാകും. പൊതുദര്‍ശനത്തിനു ശേഷം ദീപകിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയയ്ക്കും. ഒപ്പം നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിന്‍ ജേക്കബ് അനുഗമിക്കും. മൃതദേഹം നാട്ടില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ദീപകിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഇരുവരെയും ദീപകിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹിലാനി അനുഗമിച്ചിരുന്നു. ദീപക് ബാബുവിന്റെ മൃതദേഹം ജനുവരി 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പില്‍

More »

ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനമൊഴിഞ്ഞു
ലണ്ടന്‍ : ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്. 2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന നിലയിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുമാണ് രാജിയെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭാതലവനായ രാജാവ് ചാള്‍സ് മൂന്നാമന്റെ അനുമതി തേടിക്കൊണ്ടാണ് രാജി.

More »

നുണകളും തെറ്റായ വിവരങ്ങളും: ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാര്‍മര്‍
ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുറച്ചുനാളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഇലോണ്‍ മസ്‌കിന്റെ നടപടികളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. മസ്‌ക് നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്നതാണ് ഈ അടുത്ത കാലത്തെ പല പ്രസ്താവനകളും. ലേബര്‍ അധികാരത്തിലേറിയ ശേഷം തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ യുകെ രാഷ്ട്രീയത്തെ കുറിച്ചു മസ്‌ക് പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ബ്രിട്ടനെ സ്വേഛാദിപത്യ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണം, കീര്‍ സ്റ്റാര്‍മറെ ജയിലിലടക്കണം എന്നിങ്ങനെയുള്ള പരാമര്‍ശം വിവാദമായി. 2008നും 13നുമിടയില്‍ ഇംഗ്ലണ്ടിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കീര്‍ സ്റ്റാര്‍മറിന്

More »

വെഹിക്കിള്‍ ടാക്സ് വര്‍ധന: വാഹന ഉടമകള്‍ അധികമായി നല്‍കേണ്ടത് 1,732 പൗണ്ട്
ലണ്ടന്‍ : ഈ വര്‍ഷം മുതല്‍ വാഹന നികുതി വര്‍ധിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുക പെട്രോള്‍ - ഡീസല്‍ കാര്‍ ഉടമകളെയായിരിക്കും. ഈ വര്‍ഷം മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകളില്‍ പ്രധാന മാറ്റങ്ങള്‍ വരുന്നതോടെ ചില തരം കാറുകള്‍ക്ക് 1,732 പൗണ്ട് വരെ അധികമായി നല്‍കേണ്ടി വരും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ വില്‍പന ഘടന തുടരുകയാണെങ്കില്‍, വാന്‍ ഡ്രൈവര്‍മാര്‍ മാത്രം അടുത്ത നികുതി വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 15,5 മില്യണ്‍ പൗണ്ടായിരിക്കും അധികമായി നികുതി നല്‍കുക. ഗോ കംബയേഴ്സ് നടത്തിയ വിശകലനത്തില്‍ പറയുന്നത് ഡീസല്‍ വാന്‍ ഉടമകള്‍ക്കായിരിക്കും വന്‍ തിരിച്ചടി എന്നാണ്.തൊട്ടു പുറകിലായി പെട്രോള്‍ മോഡലുകളും ഉണ്ടാകും. പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുതിയ നികുതി വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാഹനമൊന്നിന് ശരാശരി 1,807 ഔണ്ടിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം എന്നും അവര്‍ പറയുന്നു. ഈ

More »

മഞ്ഞിന് പിന്നാലെ വെള്ളപ്പൊക്കം; മോട്ടോര്‍വേകളും, റെയില്‍ ലൈനുകളും വെള്ളത്തില്‍
കനത്ത മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെ പ്രധാന റോഡുകളില്‍ വെള്ളപ്പൊക്കം. മഞ്ഞും, ഐസും, മഴയും ചേര്‍ന്നാണ് പുതിയ യാത്രാ ദുരിതം സൃഷ്ടിക്കുന്നത്. കനത്ത മഞ്ഞ് വീണതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ വലിയ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പ്രധാന റോഡുകളില്‍ പലതിലും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിന് പുറമെ അപകടങ്ങളും വ്യാപകമായിട്ടുണ്ട്. സോര്‍ നദിയില്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേര്‍ട്ടുകളുമാണ് നല്‍കിയിട്ടുള്ളത്. ലിങ്കണ്‍ഷയര്‍ ഇഡെന്‍ഹാമിലെ പ്രൈമറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടു. കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എമര്‍ജന്‍സി

More »

14 സുരക്ഷ ക്യാമറകള്‍ കൂടി സജ്ജീകരിക്കും; ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കൗണ്‍സില്‍
റോഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ മാസം 14 സ്ഥലങ്ങില്‍ കൂടി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ ക്യാമറകള്‍ സജ്ജീകരിക്കുകയാണ് ബക്കിംഗ്ഹാംഷെയര്‍. കൗണ്‍സിലിലെ പ്രദേശവാസികളും കടയുടമകളുമെല്ലാം ആവശ്യപ്പെട്ടതു പ്രകാരമാണ് സ്ഥലങ്ങളിലെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ നിയമ ലംഘനം കണ്ടെത്തുകയും നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് പെനാല്‍റ്റി ചാര്‍ജ് നോട്ടീസ് നല്‍കുകയും ചെയ്യും.ക്യാമറകളുടെ സാന്നിധ്യത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കും. പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ ബക്കിങ്ഹാം ഷെയറിലുടനീളം പ്രധാന സ്ഥലങ്ങളിലാണ് വയ്ക്കുക. ഓക്‌സ്‌ഫോര്‍ഡ് റോഡിന്റെ ബസ് ലെയ്‌നിലും യെല്ലോ ബോക്‌സ് ജംഗ്ഷനിലും ക്യാമറകള്‍ കാണും. ഹൈ വൈക്കോമ്പില്‍ മൂന്ന് ക്യാമറ ലൊക്കേഷനുകള്‍

More »

എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡ് രോഗികള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവകാശങ്ങള്‍
ചികിത്സ നേടാനുള്ള സമയവും, സ്ഥലവും സ്വയം തീരുമാനിക്കാന്‍ രോഗികള്‍ക്ക് കഴിയുന്ന തരത്തില്‍ എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡുമായി ഗവണ്‍മെന്റ്. ടെസ്റ്റ് ഫലങ്ങള്‍, ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ മുതല്‍ എവിടെ ചികിത്സിക്കണമെന്ന് വരെയുള്ള കാര്യങ്ങളാണ് ഇനി എന്‍എച്ച്എസ് ആപ്പിലൂടെ എളുപ്പം നടത്തിയെടുക്കാന്‍ കഴിയുക. വെയ്റ്റിംഗ് ലിസ്റ്റിന് പുറമെ കാത്തിരിപ്പ് സമയവും കുറയ്ക്കാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരം. ധനികര്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, നിയന്ത്രണവും, സൗകര്യവും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട രോഗികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതിയെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ചികിത്സയ്ക്ക് ഏത് സേവനദാതാവിനെ സമീപിക്കണമെന്ന് തീരുമാനിക്കാന്‍ രോഗികള്‍ക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും കാല്‍ശതമാനം പേര്‍ക്ക് പോലും ഇത് വിനിയോഗിക്കാന്‍

More »

നോവായി യുകെ മലയാളി വിദ്യാര്‍ഥിനി സ്റ്റെനി; മൃതദേഹം ഗുജറാത്തില്‍ എത്തിക്കും
ലണ്ടന്‍ : യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഗുജറാത്തിലെ രാജ്ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവര്‍ പത്തനംതിട്ട സ്വദേശികള്‍ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടില്‍ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം. പുതുവര്‍ഷ ദിനത്തില്‍ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളില്‍ താത്കാലികമായി ടീച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions