യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ബ്രിട്ടനില്‍ അതി ശൈത്യവും മഞ്ഞുവീഴ്ചയും. പലയിടത്തും മഴ ദുരിതം കൂടിയായതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു കാലാവസ്ഥ വ്യതിയാനം. മഞ്ഞിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടനില്‍ ജനജീവിതം താറുമാറായി. സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉണ്ടായ കനത്ത മഞ്ഞിനു പിന്നാലെ സ്കോട്ട്ലന്‍ഡിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും മേഞ്ഞുമൂടിയിരിക്കുകയാണ്. വരുന്ന 48 മണിക്കൂര്‍ പലയിടത്തും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം രാത്രി അടച്ച മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളുടെ റണ്‍വേകള്‍ സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു എങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ലീഡ്സ്, പ്രാഡ്ഫോര്‍ഡ് എയര്‍പോര്‍ട്ടുകള്‍ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി

More »

മൈനസ് 8 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത് വിറങ്ങലിച്ച് ബ്രിട്ടന്‍; ആംബര്‍, യെല്ലോ അലേര്‍ട്ടുകള്‍
യുകെയില്‍ താപനില കുത്തനെ ഇടിഞ്ഞതോടെ തണുത്ത് വിറച്ച് ജനം. താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ ആര്‍ട്ടിക്ക് ഫ്രീസിംഗില്‍ ശക്തമായ മഞ്ഞും, തണുത്തുറഞ്ഞ മഴയുമാണ് വീക്കെന്‍ഡില്‍ വ്യാപകമാകുന്നത്. ഐസ് നിറഞ്ഞ കാലാവസ്ഥയില്‍ യുകെയില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉറപ്പായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി യുകെയിലെ ഭൂരിഭാഗം ഇടങ്ങളിലും രണ്ട് ആംബര്‍, രണ്ട് യെല്ലോ അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പവര്‍കട്ടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ശൈത്യകാല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങാനും ഇടയുണ്ട്. ട്രെയിനുകളും, വിമാനങ്ങളും വൈകുകയോ, റദ്ദാക്കപ്പെടുകയോ ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ പ്രാദേശിക മേഖലകള്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ്

More »

യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു
സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു.ഇവര്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് ദുരന്തം. ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വച്ച് കരളിലും നെഞ്ചിലും അണുബാധയുണ്ടാകുകയും മറ്റ് ആ്ന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. ഒന്നര ആഴ്ച മുമ്പാണ് ആന്തരിക

More »

ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും
എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമുള്ള സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാനാകും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് എല്ലാം വേഗത്തിലാക്കാനാണ് നീക്കം. എന്‍എച്ച്എസ് ആപ്പിലും പുതിയ മാറ്റങ്ങളുണ്ടാകും. ആപ്പ് ഉപയോഗിച്ച് ഒരാള്‍ക്ക് രോഗ പരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗിക്കാകും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. രോഗികളോട് വളരെ വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകവലിയും അമിതവണ്ണവും പോലെ ആരോഗ്യമേഖലയ്ക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി രോഗികളെ

More »

മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
മൂന്നാഴ്ചയിലേറെയായി യുകെ മലയാളിയെ കാണ്മാനില്ല. ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. യുഎഇയില്‍ താമസിക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല.

More »

പുതിയ പരിസ്ഥിതി നയങ്ങള്‍: 2025ല്‍ പെട്രോള്‍- ഡീസല്‍ വില ഉയരും
ലണ്ടന്‍ : പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ രാജ്യത്തു പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ധനവ് പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ഉറപ്പാണ്. 2024 ഡിസംബറില്‍ തന്നെ ഇന്ധന വിലയില്‍ വര്‍ധനവ് ആരംഭിച്ചിരുന്നു. ഡിസംബര്‍ ആരംഭത്തില്‍ അണ്‍ലെഡഡ് പെട്രോള്‍ ലിറ്ററിന് 135.6 പെന്‍സ് ഉണ്ടായിരുന്നത് മാസം അവസാനമായപ്പോഴേക്കും 136.4 പെന്‍സ് ആയിരുന്നു. ഡീസല്‍ വിലയും ലിറ്ററിന് 141.6 പെന്‍സില്‍ നിന്നും കൂടി 142.7 പെന്‍സില്‍ എത്തിയിരുന്നു. 2024ല്‍ ഇന്ധനവിലയുടെ കാര്യത്തില്‍ പൊതുവെ ദൃശ്യമായ പ്രവണതയില്‍ നിന്നും വിഭിന്നമായിരുന്നു ഇത്. പൊതുവില്‍ നോക്കിയാല്‍ 2024

More »

മഞ്ഞുവീഴ്ച: പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും പുറത്തിറങ്ങരുതെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്
യുകെ മൂന്ന് ദിവസം അതിശക്തമായ മഞ്ഞിനെ നേരിടാന്‍ ഒരുങ്ങവെ ജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. വീക്കെന്‍ഡില്‍ താപനില -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തവെയാണ് ഈ മുന്നറിയിപ്പ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അതിരാവിലെയും, വൈകുന്നേരങ്ങളില്‍ നേരം വൈകിയും പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കൂടാതെ ഭക്ഷണവും, മരുന്നുകളും സ്‌റ്റോക്ക് ചെയ്ത് വെയ്ക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ലണ്ടനില്‍ പോലും അഞ്ച് മണിക്കൂര്‍ വരെ നീളുന്ന മഞ്ഞുവീഴ്ച നേരിടുമെന്നാണ് മെറ്റ് ഓഫീസ് മാപ്പ് വ്യക്തമാക്കുന്നത്. അപൂര്‍വ്വമായ രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പാണ് തലസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഭൂരിഭാഗം സ്ഥലങ്ങള്‍ക്കും കാലാവസ്ഥാ നിരീക്ഷകര്‍ മഞ്ഞിനുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് ചുമത്തിയിട്ടുള്ളത്. ഞായറാഴ്ച 11.59 pm വരെ ഇത് പ്രാബല്യത്തില്‍

More »

പുകവലി ദുശ്ശീലത്തില്‍ നിന്ന് മോചനം നേടാന്‍ മൊബൈല്‍ ആപ്പുമായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍
പുതുവര്‍ഷത്തില്‍ പുകവലി എന്ന ദുശ്ശീലത്തില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട് വാച്ച്‌ അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ സിഗരറ്റ് പിടിക്കുമ്പോള്‍ സംഭവിക്കുന്ന കൈ ചലനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയര്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിന് സഹായകരമായത്. സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിന്റെ സിഗ്നല്‍ മുന്നറിയിപ്പ് നല്‍കും . ഇതിനോടൊപ്പം പുകവലി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന വിദഗ്ധര്‍

More »

കാന്‍സര്‍ പ്രതിരോധത്തില്‍ മുന്നിലെത്തി എന്‍എച്ച്എസ്; ട്യൂമറുകളെ തിരിച്ചറിയുന്നതിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
കാന്‍സറിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം രോഗം നേരത്തെ തിരിച്ചറിയുകയെന്നതാണ്. ഇത് പലപ്പോഴും സാധിക്കാതെ പോകുന്നതാണ് രോഗികളുടെ ജീവനെടുക്കുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ എന്‍എച്ച്എസ് സുപ്രധാന മുന്നേറ്റം നടത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചികിത്സിക്കാന്‍ സാധിക്കുന്ന ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന കാന്‍സറുകളുടെ എണ്ണത്തിലാണ് റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണമായി കാണുന്ന 13 ട്യൂമറുകളില്‍ പത്തില്‍ ആറ് കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ രോഗം കണ്ടെത്തിയാല്‍ അത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും. കൂടാതെ ഈ ട്യൂമറുകള്‍ ഒഴിവാക്കാനും കഴിയും. ഇംഗ്ലണ്ടില്‍ 2023 സെപ്റ്റംബറിനും, 2024 ആഗസ്റ്റിനും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions