യു.കെ.വാര്‍ത്തകള്‍

പുതുവര്‍ഷ തലേന്ന് ശക്തമായ മഞ്ഞുവീഴ്ചയെന്ന് മെറ്റ് ഓഫീസ്; ആഘോഷത്തിന് തിരിച്ചടി
പുതുവര്‍ഷ ആഘോഷത്തില്‍ മഞ്ഞുവീഴ്ച തടസമാകുമെന്നു റിപ്പോര്‍ട്ട്. പുതുവര്‍ഷ തലേന്ന് ശക്തമായ മഞ്ഞുവീഴുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. പല പ്രദേശങ്ങളിലും തണുത്ത കാറ്റു വീശുന്നുണ്ട്. മഞ്ഞില്‍ പുതഞ്ഞുള്ള ന്യൂഇയര്‍ ഈവാണ് വരുന്നത്. വടക്കന്‍ മേഖലയില്‍ മഞ്ഞു വീഴ്ച ശക്തമാകും. വടക്കു പടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡിന്റെ വലിയൊരു ഭാഗത്തും കനത്ത മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടായേക്കും. തിങ്കളാഴ്ച രാത്രി 12 മുതല്‍ ജനുവരി 1 ബുധനാഴ്ച വരെയാണ് മുന്നറിയിപ്പുണ്ടാകുക. ഞായറാഴ്ച മുതല്‍ തന്നെ വടക്കു പടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡിന്റെ പലഭാഗത്തും മഞ്ഞു തുടങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൂടുതല്‍ മഴയും ശക്തിയേറിയ കാറ്റും അനുഭവപ്പെടും. പുതുവത്സര ദിനം മുതല്‍ മഴയും കാറ്റും മഞ്ഞുവീഴ്ചയുമെല്ലാം വ്യാപിക്കും. ഇടക്കിടെ കാറ്റും മഴയുമായി കാലാവസ്ഥ മോശമാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60

More »

എഡിന്‍ബറോയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
യുകെയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്‌കോട്ട് ലാന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സാന്ദ്ര. നാട്ടില്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് . വിദ്യാര്‍ത്ഥി വീസയില്‍ കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയിലെത്തിയത്. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആല്‍മണ്ട്വേയിലെ അസ്ദ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നിലവില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന്

More »

സ്‌പോര്‍ട്‌സ് ഷൂ ധരിച്ചതിന് 18കാരിയെ കമ്പനി പുറത്താക്കി; 30,000 പൗണ്ട് നഷ്ട പരിഹാരം
ലണ്ടന്‍ സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് ഓഫീസിലെത്തിയതിന് ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനി നഷ്ട പരിഹാരമായി നല്‍കേണ്ടി വന്നത് 30,000 പൗണ്ട് (32,20,818 രൂപ). ലണ്ടനിലെ മാക്സിമസ് യുകെ സര്‍വീസസില്‍ ജോലി ചെയ്തിരുന്ന എലിസബത്ത് ബെനാസിക്കാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്. 2022 ല്‍ മാക്സിമസ് യുകെ സര്‍വീസസില്‍ ജോലി ചെയ്യുമ്പോള്‍ 18 വയസായിരുന്നു ഇവര്‍ക്ക് . കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ മറ്റ് തരത്തിലുള്ള ഷൂകള്‍ ധരിച്ചിരുന്നുവെന്നും, ഷൂ കാരണം തന്നെ മാറ്റി നിര്‍ത്തിയെന്നും കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിധിയിലാണ് നടപടി. അതേസമയം എലിസബത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും, ജോലിക്ക് തക്ക പക്വതയോ പ്രായമോ ഇല്ലെന്നുമാണ് കമ്പനി വാദിച്ചത്. കമ്പനികളില്‍ ജോലി, പെന്‍ഷന്‍

More »

വലിയ മുന്നേറ്റം സൃഷ്ടിച്ച് റീഫോം യുകെ പാര്‍ട്ടി; അംഗബലത്തില്‍ ടോറികളെ മറികടന്നെന്ന് വാദം; ഇല്ലെന്ന് കെമി ബാഡ്‌നോക്
ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കി വന്‍ മുന്നേറ്റം നടത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് റിഫോം യുകെ പാര്‍ട്ടി. പാര്‍ട്ടി നേതാവ് നിഗല്‍ ഫെറാജ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ സംഭവം ചര്‍ച്ചയായി കഴിഞ്ഞു. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളുടെ അംഗങ്ങളുടെ എണ്ണം മറികടന്നു തങ്ങള്‍ മുന്നേറുകയാണെന്നാണ് ഫെറാജിന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ നേതാവിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്ടായിരുന്ന ടോറി അംഗങ്ങളുടെ എണ്ണം 131680 ആണ്. റിഫോം പാര്‍ട്ടിയുടെ വെബ്‌സൈറ്റിലെ ഡിജിറ്റല്‍ ട്രാക്കറില്‍ അംഗങ്ങളുടെ എണ്ണം ഇതിലും ഏറെയാണ്. എന്നാല്‍ ഫെറാജ് പറയുന്നത് കള്ളകണക്കെന്നും ഡിജിറ്റല്‍ തട്ടിപ്പിലൂടെ കണക്ക് പെരുപ്പിച്ച് കാണിക്കുകയാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡ്‌നോക് പ്രതികരിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളുടേയും അംഗങ്ങളുടെ

More »

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന; ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് എടുക്കുമ്പോള്‍ 100 പൗണ്ടില്‍ കൂടുതല്‍ നല്‍കണം
രാജ്യത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയുടെ ആഘാതം അനുഭവിച്ച ബിസിനസുകള്‍ നെഗറ്റീവായി പ്രതികരിച്ചതോടെ സാമ്പത്തിക വളര്‍ച്ചയും മുരടിക്കുകയാണ്. തൊഴിലും കുറഞ്ഞു. ഇതിന് പുറമെയാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ നടത്തിയ വര്‍ധനയുടെ ആഘാതവും വ്യക്തമാകുന്നത്. ഹോളിഡേ ടാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ നികുതി വര്‍ധനവുകള്‍ മിക്ക വിമാനയാത്രകള്‍ക്കും 15 ശതമാനം വര്‍ധനവ് സമ്മാനിക്കുമെന്നാണ് കണക്കുകള്‍. നിലവില്‍ 2.6 ശതമാനം മാത്രമുള്ള പണപ്പെരുപ്പത്തിന്റെ അഞ്ചിരട്ടി വര്‍ധനവാണ് ഇതിലൂടെ നേരിടുക. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് നടത്തിയ പഠനത്തില്‍ 2026 ഏപ്രില്‍ ആകുന്നതോടെ റീവ്‌സിന്റെ എപിഡി നിരക്ക് വര്‍ധന കൂടി ചേരുമ്പോള്‍ 111 ശതമാനം വര്‍ധന നേരിടുമെന്നാണ്

More »

ക്രിസ്മസ് യാത്ര പ്രതിസന്ധിയിലാക്കി കനത്ത മൂടല്‍മഞ്ഞ്; ഗാറ്റ്‌വിക്കിലും, മാഞ്ചസ്റ്ററിലും ഉള്‍പ്പെടെ നൂറിലേറെ വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്തു
ക്രിസ്മസ് യാത്ര പ്രതിസന്ധിയിലാക്കി യുകെ വിമാനത്താവളങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞ് ശക്തമായതോടെ നൂറുകണക്കിന് വിമാനങ്ങളാണ് വൈകുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. കാലാവസ്ഥ പ്രതികൂലമായതോടെ വ്യോമ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം യാത്രക്കാര്‍ വിമാന കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രൊവൈഡര്‍ നാറ്റ്‌സ് പറഞ്ഞു. തിരക്കിന്റെ കാര്യത്തില്‍ യുകെയില്‍ രണ്ടാമതും, മൂന്നാമതുമുള്ള വിമാനത്താവളങ്ങളായ ഗാറ്റ്‌വിക്കിലും, മാഞ്ചസ്റ്ററിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. വെള്ളിയാഴ്ച ഗാറ്റ്‌വിക്കില്‍ നിന്നും യാത്ര പുറപ്പെടുന്ന വിമാനങ്ങള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് യാത്ര ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന അര ഡസന്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ്

More »

ബ്രൈറ്റന്‍ സിറ്റി സെന്ററില്‍ 19കാരനെ ലൈംഗികമായി പീഡിപ്പിച്ച 2 പേര്‍ അറസ്റ്റില്‍
ബ്രൈറ്റന്‍ സിറ്റി സെന്ററില്‍ 19 വയസ്സുകാരനെ രണ്ട് പേര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ 40 വയസ്സുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായ പ്രതികള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഓള്‍ഡ് സ്റ്റൈനിലെ ഹാരി റാംസ്‌ഡെള്‍സിന് സമീപം ആണ് യുവാവിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടതായി വന്നത് . സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരന്‍ വഴിയാത്രക്കാരുടെ സഹായം തേടുകയും തുടര്‍ന്ന് പോലീസിനെ വിളിക്കുകയും ആയിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ എഷറിലെ സറേയിലെ റെഡ്ഹില്‍ സ്വദേശിയായ 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ചെസിംഗ്ടണില്‍ നിന്നുള്ള 42 കാരനായ ഒരാളെ കെന്റിലെ റാംസ്ഗേറ്റില്‍ നിന്ന് പിടികൂടി. സംഭവത്തെ കുറിച്ച് കൂടുതല്‍

More »

പ്രവചനങ്ങള്‍ അസ്ഥാനത്തായി; 2025-ല്‍ പലിശ നിരക്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളെ എങ്ങനെ സ്വാധീനിക്കും?
2024-ല്‍ പലിശ നിരക്കുകള്‍ ആറ് തവണ കുറയ്ക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായിരുന്നു. രണ്ട് തവണ മാത്രം കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായത്. തല്‍ഫലമായി 5.25 ശതമാനത്തില്‍ നിന്നും നിരക്കുകള്‍ 4.75 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ സാമ്പത്തിക വിപണികള്‍ പ്രവചിച്ചത് ഈ വിധമായിരുന്നില്ല. ചുരുങ്ങിയത് ആറ് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയ്യാറാകുമെന്നായിരുന്നു പൊതുനിലപാട്. എന്നാല്‍ ഇത് സംഭവിച്ചില്ല. എന്നുമാത്രമല്ല പണപ്പെരുപ്പം തിരിച്ചുവരവ് നടത്തുകയും, വരുമാനവളര്‍ച്ച ശക്തമാകുകയും ചെയ്തതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ അവസ്ഥ മോശമാകുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന് നിന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കൂടുതല്‍ വെട്ടിക്കുറവുകളില്‍ നിന്നും പിന്തിരിപ്പിച്ചു. പുതു വര്‍ഷം പരമാവധി മൂന്ന് വെട്ടിക്കുറവുകള്‍ പ്രതീക്ഷിക്കാമെന്നാണ് വിപണികളുടെ ഇപ്പോഴത്തെ

More »

ക്രിസ്മസ് രാത്രിയില്‍ ബ്രിട്ടീഷ് രാജകുടുംബത്തിനായി കരോള്‍ ഗാനം പാടി മലയാളി പെണ്‍കുട്ടി
ലണ്ടന്‍ : ക്രിസ്മസ് രാത്രിയില്‍ ബ്രിട്ടിഷ് രാജകുടുംബത്തിനായി കരോള്‍ ഗാനം പാടി മലയാളി പെണ്‍കുട്ടിയും. പ്രിന്‍സസ് കെയ്റ്റ് ആതിഥ്യം വഹിച്ച റോയല്‍ കരോള്‍ സന്ധ്യയിലാണ് കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) പങ്കെടുത്തത്. ചര്‍ച് ഓഫ് ഇംഗ്ലണ്ടിന്റെ റോം എന്ന വിശേഷിപ്പിക്കുന്ന വെസ്റ്റ് മിനിസ്റ്റേഴ്‌സ് അബിയില്‍ 24ന് രാത്രിയായിരുന്നു കരോള്‍ പരിപാടി. പ്രിന്‍സസ് ഓഫ് വെയില്‍സ് ആയ കെയ്റ്റ് രാജകുമാരിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചെസ്റ്ററിലെ 'സാങ്കോഫ സോങ്ക്‌സ്റ്റേഴ്‌സ്' എന്ന ഗായക സംഘം കരോള്‍ പരിപാടിയില്‍ എത്തിയത്. ഈ ഗായക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് നാലുവയസ്സുകാരി സെറ. ബിലോങ് ചെസ്റ്റര്‍ കെയര്‍ വില്ലേജിലെ നാലു മുതല്‍ 100 വയസ്സുവരെ പ്രായമുള്ള 30 പേരാണ് 'സാങ്കോഫ സോങ്ക്‌സ്റ്റേഴ്‌സ്' എന്ന ഗായക സംഘത്തിലുള്ളത്. ചെസ്റ്ററിലെ നഴ്‌സറി ഇന്‍ ബിലോങ്ങിലാണ് സെറ പഠിക്കുന്നത്. ചെസ്റ്ററിലെ ഓള്‍ സെയിന്റ്‌സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions