ഇംഗ്ലണ്ടില്‍ സ്‌കൂള്‍ കുട്ടികള്‍ സ്റ്റഡി അറ്റ് ഹോമില്‍!
ലോക നിവാരത്തിലുള്ള വിദ്യാഭ്യാസം ആയിരുന്നു പണമുതലെ യുകെയുടെ മുഖമുദ്ര. അതിപ്രശസ്ത സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പേരു കേട്ട യു കെയില്‍ അടിസ്ഥാന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ കുറിച്ച് സമീപകാലത്ത് ആശങ്കകള്‍ കൂടി വരുകയാണ്. എല്ലാ രംഗത്തും പുരോഗതി കൈവരിക്കുമ്പോഴും കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പല പ്രദേശങ്ങളിലും രാജ്യത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
അധ്യാപക ക്ഷാമം മുതല്‍ പ്രാദേശിക സ്കൂളുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഭൂമിശാസ്ത്ര പരമായും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളും അടിസ്ഥാനമാക്കിയുള്ള അസമത്വം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വാധീനം ചെലുത്തുന്നതായി ആണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരിയായ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അഭാവം വ്യക്തികളിലും സമൂഹത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
More »
നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന: അതിവേഗത്തില്‍ ജീവനക്കാരെ വെട്ടിക്കുറച്ച് ബിസിനസുകള്‍
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യബജറ്റില്‍ തന്നെ ബിസിനസ്സുകള്‍ക്ക് മേല്‍ ചുമത്തിയ അധിക ഭാരങ്ങളുടെ പ്രത്യാഘാതം കൂടുതല്‍ വ്യക്തമാകുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി യുകെ ബിസിനസ്സുകള്‍ ജീവനക്കാരുടെ എണ്ണം അതിവേഗത്തില്‍ വെട്ടിക്കുറയ്ക്കുന്നതാണ് സ്ഥിതി.
ട്രഷറിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സജീവമായി നിരീക്ഷിക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് സര്‍വ്വെയിലാണ് ഡിസംബറില്‍ എംപ്ലോയ്‌മെന്റ് ലെവല്‍ കുത്തനെ താഴ്ന്നതായി വ്യക്തമായത്. കൊറോണാവൈറസ് മഹാമാരിയുടെ കാലം ഒഴിവാക്കിയാല്‍ 2009ന് ശേഷമുള്ള അതിവേഗ വെട്ടിച്ചുരുക്കലാണ് ഇത്.
650 നിര്‍മ്മാതാക്കള്‍ക്കും, 650 സര്‍വ്വീസ് സെക്ടര്‍ കമ്പനികള്‍ക്കും ഇടയില്‍ നടത്തിയ സര്‍വ്വെയില്‍ ഡിമാന്‍ഡ് മയപ്പെടുന്നതും, എംപ്ലോയ്‌മെന്റ് ചെലവ് ഉയരുന്നതും, ലാഭവിഹിതം കുറയുന്നതും ചേര്‍ന്നാണ് സ്വകാര്യ മേഖലയില്‍ ആളെ കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതെന്ന് സര്‍വ്വെ
More »
80 കാരനായ ഇന്ത്യന്‍ വംശജന്റെ കൊല; 12 വയസുകാരിയെ നരഹത്യ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി
വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയ 80-കാരനായ ഇന്ത്യന്‍ വംശജനെ തല്ലിക്കൊന്ന കേസില്‍ നരഹത്യ കുറ്റം ചുമത്തിയ 12 വയസുകാരിയെ കോടതിയില്‍ ഹാജരാക്കി. വീടിന് തൊട്ടടുത്ത് വെച്ചാണ് ഇന്ത്യന്‍ വംശജനെ തല്ലിക്കൊല്ലുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രൗണ്‍സ്റ്റോണ്‍ ടൗണ്‍ പാര്‍ക്കില്‍ വെച്ച് പരുക്കേറ്റ ഭീം കോലിയാണ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചത്. സെപ്റ്റംബര്‍ 1ന് ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ നായയുമായി നടക്കവെ യുവാക്കളുടെ സംഘം ഇദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതച്ചതായി ലെസ്റ്റര്‍ഷയര്‍ പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും വെറും 30 സെക്കന്‍ഡ് അകലെ വെച്ചായിരുന്നു അതിക്രമം.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത പെണ്‍കുട്ടിയെ ലെസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയിലെ യൂത്ത് കോടതിയിലാണ് ഹാജരാക്കിയത്. 10 മിനിറ്റ് നീണ്ട ഹിയറിംഗില്‍ അമ്മയ്‌ക്കൊപ്പമാണ് 12-കാരി ഇരുന്നത്. പേരും, പ്രായവും മാത്രമാണ് ഇവള്‍
More »
ഇംഗ്ലണ്ടില്‍ ജനിക്കുന്ന നാലിലൊന്ന് കുഞ്ഞുങ്ങളും പുറത്തെത്തുന്നത് സിസേറിയന്‍ വഴി
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ പിറന്ന നാലിലൊന്ന് കുഞ്ഞുങ്ങളും സിസേറിയനിലൂടെയാണ് പുറത്തെത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ഒരു ദശകത്തിനിടെ സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണമേറിയതിന് പിന്നില്‍ സങ്കീര്‍ണ്ണമായ ഗര്‍ഭധാരണവും, പ്രസവവുമാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.
അമിതവണ്ണമുള്ളവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് പുറമെ കുട്ടികള്‍ക്ക് ജന്മം നല്‍കാനായി സ്ത്രീകള്‍ കാലതാമസം എടുക്കുന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരുന്നുകളും, മറ്റ് മെഡിക്കല്‍ ഇടപെടലും ഇല്ലാതെ നടന്ന സാധാരണ പ്രസവങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടെ സിസേറിയനുകളുടെ എണ്ണത്തില്‍ ഘട്ടംഘട്ടമായി വര്‍ദ്ധനവുണ്ടായെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്‌ട്രെറ്റീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റ് ഡോ. റാണീ താക്കര്‍ പറയുന്നു. പ്രസവം സങ്കീര്‍ണ്ണമാകുന്നതാണ് ഇതില്‍
More »
ക്രിസ്മസ് അവധിക്കാലത്ത് റോഡുകളില്‍ നീണ്ട ബ്ലോക്കിന് സാധ്യത; യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് നിര്‍ദ്ദേശം
ക്രിസ്മസ് അവധിക്കാലത്ത് റോഡുകളിലെ തിരക്ക് അനിയന്ത്രിതമാകുമെന്നും റോഡുകളില്‍ നീണ്ട ബ്ലോക്കിന് സാധ്യതയുണ്ടെന്നും അതിനാല്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും യുകെയില്‍ ഉടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം. വാരാന്ത്യത്തില്‍ പ്രത്യേകിച്ച് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 6 മണിക്കൂര്‍ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ആര്‍എസിയും ട്രാന്‍സ്‌പോര്‍ട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇന്റിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ്.
M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോര്‍ വേകളില്‍ എല്ലാം ദീര്‍ഘനേരം ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ക്രിസ്മസ്
More »
മലയാളി യുവതിയെ സ്‌കോട്ട് ലന്‍ഡില്‍ കാണാതായി; സഹായം അഭ്യര്‍ഥിച്ച് പൊലീസ്
സ്‌കോട്ട് ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് എഡിന്‍ബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
സാന്ദ്ര ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും പൊലീസ് പറഞ്ഞു. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോന്‍ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്. ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ കേസ്
More »
എഡിന്‍ബറോയില്‍ നിന്ന് ഉയര്‍ന്നതും ലാന്‍ഡ് ചെയ്തതുമായ സകല വിമാനങ്ങളും പിടിച്ചിട്ടു
എഡിന്‍ബറോ : എഡിന്‍ബറോയില്‍ നിന്നും യാത്ര തിരിക്കേണ്ടതും, ഇവിടേക്ക് വന്നതുമായ എല്ലാ വിമാനങ്ങളും നാലു മണിക്കൂറോളം പിടിച്ചിട്ടു. എയര്‍ ട്രാഫിക് കണ്‍ടോളിനെ ബാധിക്കുന്ന ഐ ടി തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു പ്രശ്നം കണ്ടെത്തിയത്. ഗാറ്റ്വിക്ക്, ഡബ്ലിന്‍, ല്യൂട്ടാന്‍, ബ്രാറ്റ്‌സാല്‍വിയ, ലണ്ടന്‍, സൗത്താംപ്ടണ്‍, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളെ ഇത് ബാധിച്ചു.
അതുപോലെ സംബര്‍ഗ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ആംസ്റ്റര്‍ഡാം, ഹീത്രൂ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളെയും ഇത് പ്രതികൂലമായി ബാധിച്ഛു. ഏകദേശം 6.55 ആയപ്പോഴേക്കും പ്രശ്നം പരിഹരിച്ചതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും പിടിച്ചിട്ടതിനെ തുടര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തു
More »
42 മണിക്കൂര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ആറ് ഇഞ്ച് വരെ മഴയ്ക്ക് സാധ്യത
അടുത്ത 42 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. കാറ്റും ആറ് ഇഞ്ച് വരെ മഴ പെയ്യിക്കാന്‍ സാധ്യത തെളിയിച്ചാണ് കാലാവസ്ഥ മാറിമറിയുന്നത്. ഈ സീസണില്‍ ഏതാനും കൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ചതിന് ശേഷമാണ് മഴ ശക്തമാകുന്നത്.
ഞായറാഴ്ച പുറപ്പെടുവിച്ച മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ച വരെ പ്രാബല്യത്തിലുണ്ട്. അര മാസം കൊണ്ട് പെയ്യേണ്ട മഴ ഈ ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പില്‍ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ ബുദ്ധിമുട്ടേറിയ യാത്രാ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും, ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
കൂടാതെ വൈദ്യുതി വിതരണം ഉള്‍പ്പെടെ മറ്റ് സേവനങ്ങളും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. മഞ്ഞ് പെയ്ത സ്ഥലങ്ങളില്‍ പെട്ടെന്നുള്ള മഴ വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും
More »
സാമ്പത്തിക സമ്മര്‍ദങ്ങള്‍: 32,000-ലേറെ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനം ഉപേക്ഷിക്കും!
പലവിധ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ 32,000-ലേറെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ പഠനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്ക് പുറമെ എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ അമരുന്നതും, വരുമാന സാധ്യതകള്‍ മോശമാകുന്നതും ചേര്‍ന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഈ വിധം വഴിമാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.
കരിയര്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇല്ലാത്ത പക്ഷം എന്‍എച്ച്എസിനെ പരിഷ്‌കരിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. 2016-ല്‍ നഴ്‌സിംഗ് ബഴ്‌സാറി അടച്ചത് മുതല്‍ ഇംഗ്ലണ്ടില്‍ സ്റ്റുഡന്റ് നഴ്‌സുമാര്‍ പഠനം
More »