യു.കെ.വാര്‍ത്തകള്‍

കര്‍ശന വിസ നിയമങ്ങള്‍: ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയില്‍ വലിയ കുറവ്
പഠനത്തിനും ജോലിയ്ക്കുമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കുറയുന്നു. കര്‍ശന വിസ നിയമങ്ങള്‍ മൂലം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയില്‍ കുറവുണ്ടായത് പ്രധാന കാരണമാണ്. കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാന്‍ കൊണ്ടുവന്ന കര്‍ശന വിസ നിയമങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ 4100 സ്‌കില്‍ വിസ അപേക്ഷ ഹോം ഓഫീസിന് കിട്ടി. 2022 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ രണ്ടായിരത്തോളം അപേക്ഷകളുടെ കുറവ്. വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയില്‍ അപേക്ഷിക്കുന്നവരും കുറഞ്ഞു. 2023 നവംബറില്‍പതിനായിരത്തോളം അപേക്ഷ ലഭിച്ചെങ്കില്‍ ഈ നവംബറില്‍ 1900 അപേക്ഷ മാത്രമാണ് വന്നത്. കെട്ടിട നിര്‍മ്മാണത്തിനായി വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന

More »

നെറ്റ് മൈഗ്രേഷന്‍ 1.7 മില്ല്യണ്‍ തൊടുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി; 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ അപര്യാപ്തം
യുകെയില്‍ വീടുകളുടെ ക്ഷാമം വാടകക്കാരെയും വാങ്ങലുകാരെയും പ്രതിസന്ധിയിലാക്കുകയാണ്. കൂടുതല്‍ വീടുകള്‍ നിര്‍മിക്കുകയാണ് ഇതിനുള്ള പോംവഴി. ആവശ്യത്തിന് വീടുകളില്ലാത്തത് ആണ് നിരക്ക് ഉയരാന്‍ കാരണം. ഇതിന് പരിഹാരമായാണ് ലേബര്‍ ഗവണ്‍മെന്റ് 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്വപ്‌നതുല്യമായ ഈ പദ്ധതിയുടെ ഗുണം നാട്ടുകാര്‍ക്ക് കൈമോശം വരുമെന്നാണ് മുന്നറിയിപ്പ് വരുന്നത്. വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റമാണ് ഇതിന്റെ ഗുണം കവരുകയെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി പ്രവചിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം പുതിയ ഭവനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മിച്ചെടുക്കുമെന്ന് കീര്‍ സ്റ്റാര്‍മറും, ആഞ്ചെല റെയ്‌നറും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ 1.7 മില്ല്യണ്‍ തൊടുമെന്നാണ്

More »

ഫെസ്റ്റിവല്‍ ഫ്ലൂ മുന്നറിയിപ്പ്; ആശുപത്രിയിലെത്തുന്ന കേസുകളില്‍ 70% കുതിച്ചുചാട്ടം
വിന്റര്‍ സീസണിലേക്ക് പ്രവേശിച്ചതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. വെറും ഏഴ് ദിവസം കൊണ്ട് ആശുപത്രിയിലെത്തുന്ന കേസുകളുടെ എണ്ണത്തില്‍ 70% വര്‍ദ്ധനവാണ് നേരിട്ടതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ ഫ്ലൂ ബാധിച്ച് ഓരോ ദിവസവും ശരാശരി 1861 രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മുന്‍ ആഴ്ചയിലെ 1099 പേരില്‍ നിന്നുമാണ് ഈ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 402 പേര്‍ മാത്രം എത്തിയ സ്ഥാനത്താണ് ഇക്കുറി കുതിച്ചുചാട്ടം. നിലവില്‍ 5 മുതല്‍ 14 വയസ് വരെയുള്ളവരിലാണ് ഫ്ലൂ കേസുകള്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ സ്‌കൂളുകളും, നഴ്‌സറികളും അടയ്ക്കുന്നതോടെ മുതിര്‍ന്നവരിലെയും കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോറോവൈറസ് കേസുകളും, കുഞ്ഞുങ്ങളില്‍ ചുമയും, തലദോഷവും, ചെസ്റ്റ് ഇന്‍ഫെക്ഷനും

More »

യുകെയിലെ വാടക ചെലവില്‍ കുതിപ്പ്; വാര്‍ഷിക വാടക 3,240 പൗണ്ട് കൂടും
യുകെയിലെ വാടക ചെലവില്‍ കുതിപ്പ്. നിലവിലെ വാര്‍ഷിക വാടക 3,240 പൗണ്ട് വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍, ശരാശരി വാര്‍ഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്, മൂന്ന് വര്‍ഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ല്‍ കോവിഡ്-19 ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് വാടകയില്‍ വര്‍ധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവില്‍ യുകെയിലെ വാടക ചിലവ് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. പുതുതായി അനുവദിച്ച പ്രോപ്പര്‍ട്ടികളുടെ വാടക 3.9% വര്‍ധിച്ചു. ഇത് 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. ഈ മാന്ദ്യം ലണ്ടന്‍ പോലുള്ള ഉയര്‍ന്ന ചിലവ് ഉള്ള പ്രദേശങ്ങളില്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം വാടകയില്‍ പ്രതിവര്‍ഷം 1.3% വര്‍ധനയുണ്ടായി. ഒരു വര്‍ഷം മുമ്പ് ഇത് 8.7% ആയിരുന്നു. ഇതിനു വിപരീതമായി, വടക്കന്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിന്റെ

More »

സ്വവര്‍ഗരതിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ട സൈനികര്‍ക്ക് 70000 പൗണ്ട് വരെ നഷ്ടപരിഹാരം
സ്വവര്‍ഗരതിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ട ബ്രിട്ടീഷ് സൈനീകര്‍ക്ക് ഇനി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. 70000 പൗണ്ടു വരെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 1967 നും 2000നുമിടയില്‍ സായുധ സേനയിലെ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയിരുന്നു. ജോലി നഷ്ടമായവര്‍ക്ക് 75 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. ജോലി പോവുക മാത്രമല്ല മെഡലുകളും പെന്‍ഷന്‍ അവകാശവും സൈനികര്‍ക്ക് നഷ്ടമായിരുന്നു. 25 വര്‍ഷങ്ങള്‍ നീണ്ട ശേഷമാണ് നീതി. ലേബര്‍ മന്ത്രിസഭ നഷ്ടപരിഹാര പദ്ധതിക്കായി 75 ലക്ഷം പൗണ്ട് അനുവദിച്ചിരിക്കുകയാണ്. 2000 വരെ സ്വവര്‍ഗ്ഗാനുരികള്‍ക്ക് സൈന്യത്തില്‍ സേവനം നടത്തുന്നതില്‍ നിരോധനമേര്‍പ്പെര്‍ടുത്തിയിരുന്നത്. ഓരോ വര്‍ഷവും 200 മുതല്‍ 250 സൈനികര്‍ക്ക് ജോലി നഷ്ടമായി. നഷ്ടപരിഹാര പദ്ധതി ഉടന്‍ നടപ്പാക്കും. പിരിച്ചുവിട്ട വിമുക്ത ഭടന്മാര്‍ക്ക് 50000 പൗണ്ട് സാധാരണ നിലയില്‍ ലഭിക്കും. കൂടാതെ 20000

More »

വൂള്‍വര്‍ഹാംപ്ടണില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
വൂള്‍വര്‍ഹാംപ്ടണില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെ കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെ മലയാളികള്‍ വൈകിയാണ് വിവരമറിഞ്ഞത്. മരണ കാരണം ഉള്‍പ്പെടെ സ്ഥീകരിച്ചിട്ടില്ല. ക്‌നാനായ സമുദായ അംഗമായ ജൈസണ് യുകെയില്‍ ബന്ധുക്കളുണ്ടോ എന്ന കാര്യത്തില്‍ നീണ്ടൂര്‍ സ്വദേശികള്‍ അന്വേഷണത്തിലാണ്. സോഷ്യല്‍മീഡിയയില്‍ പലരും ജെസന്റെ മരണം പങ്കുവച്ചിരുന്നു. ജെയ്‌സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ഹാംപ്ടണിലെ മിക്ക മലയാളികളും ഈ മരണവിവരം അപ്പോഴാണ് അറിഞ്ഞത്. ജെയ്‌സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനും കൂടുതല്‍ സമയം

More »

ഡരാഗ് കൊടുങ്കാറ്റ് പ്രഭാവം തുടരുന്നു; -11 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില കൂപ്പുകുത്തി; വെള്ളപ്പൊക്ക മുന്നറിയിപ്പ്
ഡരാഗ് കൊടുങ്കാറ്റിന്റെ പ്രത്യാഘാതത്തില്‍ ബ്രിട്ടനില്‍ അര്‍ദ്ധരാത്രിയോടെ താപനില -11 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തി. കൊടുങ്കാറ്റ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ 80 ഇടങ്ങളില്‍ വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. റെയില്‍ ഗതാഗതവും പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി നഷ്ടപ്പെട്ട പല ഭാഗങ്ങളില്‍ ബന്ധം പുനഃസ്ഥാപിച്ച് വരുകയാണ്. അപൂര്‍വ്വമായ റെഡ് അലേര്‍ട്ട് നേരിട്ട മേഖലകളില്‍ 92 മൈല്‍ വേഗത്തിലുള്ള കാറ്റാണ് വീശിയടിച്ചത്. എന്‍വയോണ്‍മെന്റ് ഏജന്‍സി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നല്‍കിയ 18 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇപ്പോഴും തുടരുകയാണ്. സേവേണ്‍ നദിക്കും, ഡെര്‍വെന്റ് നദിക്കും അരികിലാണ് ഇത് പ്രധാനമായും നിലനില്‍ക്കുന്നത്. 62 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ആക്ടീവാണ്. തണുപ്പ് നിറഞ്ഞെങ്കിലും ഈയാഴ്ച സ്ഥിതി അല്‍പ്പം ശാന്തമായിരുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും

More »

ബിആര്‍പി കാര്‍ഡുകള്‍ ഓണ്‍ലൈനാക്കാനുള്ള സമയ പരിധി 3 മാസം നീട്ടി യുകെ
ലണ്ടന്‍ : ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെര്‍മിറ്റുകള്‍ അഥവാ ബിആര്‍പി കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബര്‍ 31നകം എല്ലാ ബിആര്‍പി കാര്‍ഡുകളും ഇയു സെറ്റില്‍മെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡന്‍സ് കാര്‍ഡുകളും (ബിആര്‍സി) യുകെ വീസ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഹോം ഓഫിസിന്റെ നിര്‍ദേശം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവേ ഒട്ടേറെ സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന ബിആര്‍പി കാര്‍ഡുകളുമായി റസിഡന്റ് പെര്‍മിറ്റുകാര്‍ക്ക് മാര്‍ച്ച് 31 വരെ വിദേശയാത്രകള്‍ സാധ്യമാകും. ബ്രിട്ടനിലേക്കുള്ള മടക്കയാത്രയില്‍ എമിഗ്രേഷന്‍

More »

ന്യൂഇയര്‍ ഷോക്കടിക്കും! ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുമെന്ന് പ്രവചനം
സകല മേഖലകളിലും ബാധ്യത നേരിടുന്ന യുകെ ജനതയുടെ ചുമലിലേക്ക് പുതുവര്‍ഷത്തില്‍ എനര്‍ജി ഷോക്കും. എനര്‍ജി ബില്ലുകള്‍ കുറയുന്നതിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീടുകളുടെ എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം രണ്ട് തവണയെങ്കിലും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ ഓഫ്‌ജെമിന്റെ വാര്‍ഷിക പ്രൈസ് ക്യാപ്പ് 1717 പൗണ്ടിലാണ്. ഇത് 2025 ജനുവരി 1 മുതല്‍ 1738 പൗണ്ടിലേക്ക് വര്‍ധിക്കുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ അവസാനിക്കില്ല. 2025 ഏപ്രില്‍ മാസത്തില്‍ ബില്ലുകള്‍ 1782 പൗണ്ടിലേക്ക് ഉയരുമെന്നും പ്രവചനത്തില്‍ പറയുന്നു. 2021 മുതല്‍ വര്‍ധിച്ച എനര്‍ജി ബില്ലുകളുടെ ക്യാപ്പുകള്‍ കൃത്യമായി പ്രവചിച്ചവരാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്. എനര്‍ജി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഏപ്രില്‍ എനര്‍ജി ബില്‍ നിരക്ക് വര്‍ധനവിനെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions