ഏപ്രില്‍ മുതല്‍ ടിവി ലൈസന്‍സ് ഫീസ് അഞ്ച് പൗണ്ട് കൂടും
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ബി ബി സി ലൈസന്‍സ് വര്‍ദ്ധിക്കും. 2027 വരെ ഓരോ വര്‍ഷവും പണപ്പെരുപ്പ തോതനുസരിച്ച് ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മാസവും 42 പെന്‍സ് വീതമായിരിക്കും അടുത്ത ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുക. ഇതോടെ ടിവി ലൈസന്‍സിന്റെ വില 174.50 പൗണ്ടായി ഉയരും. ഈ വര്‍ഷം ഏപ്രിലില്‍ കൊണ്ടുവന്ന വര്‍ദ്ധനവോടെ ലൈസന്‍സ് ഫീസ് നിരക്ക് 169.50 പൗണ്ടില്‍ എത്തിയിരുന്നു.
അതിനു മുന്‍പ് രണ്ട് വര്‍ഷക്കാലത്തോളം ടി വി ലൈസന്‍സ് ഫീസ് 159 പൗണ്ടില്‍ തുടരുകയായിരുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ ബി ബി സി കുതിച്ചു കയറുന്നത് തനിക്ക് കാണണം എന്നായിരുന്നു ഫീസ് വര്‍ദ്ധനവ് വെളിപ്പെടുത്തിക്കൊണ്ട് കള്‍ച്ചറല്‍ സെക്രട്ടറി ലിസ നാന്‍ഡി പാര്‍ലമെന്റില്‍ പറഞ്ഞത്. ഫീസ് നല്കാന് ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായി, അവര്‍ക്ക് താങ്ങാവുന്ന രീതിയില്‍ പ്രതിവാര പേയ്മെന്റുകള്‍ പോലുള്ളവ നല്കാന്
More »
ട്രെയിന്‍ സ്റ്റേഷനില്‍ കെമിക്കല്‍ അക്രമണം; 2 പോലീസുകാര്‍ ആശുപത്രിയില്‍; സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ അപ്പോണ്‍ തെയിംസിലുള്ള സര്‍ബിറ്റണ്‍ സ്റ്റേഷനില്‍ കെമിക്കല്‍ അക്രമണം നടത്തിയ സംഭവത്തില്‍ 14, 16 വയസുകാരായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അക്രമത്തിന് ഇരയായ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4.20-ഓടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് ഓഫീസര്‍മാരാണ് അക്രമത്തിന് ഇരകളായത്. സംശയാസ്പദമായി പെരുമാറിയ രണ്ട് കൗമാരക്കാര്‍ക്ക് സമീപം എത്തിയപ്പോഴായിരുന്നു അത്.
ആല്‍ക്കലൈന്‍ പോലുള്ള പദാര്‍ത്ഥമാണ് ഇവര്‍ക്ക് നേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. ഓഫീസര്‍മാരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല. കെമിക്കല്‍ പദാര്‍ത്ഥം കൈവശം വെച്ചതിന് 14, 16 വയസ്സുള്ള രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്.
16-കാരനെയും ജാഗ്രതയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
More »
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസിനോട് നുണ പറഞ്ഞു; ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി
ലണ്ടന്‍ : യുകെയിലെ ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ 'വിക്കറ്റ്' വീണു. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പെരുമയുമായി എത്തിയ ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് നാടകീയമായി രാജിവച്ചത്. നീതിന്യായ മന്ത്രി ഹെയ്ഡി അലക്സാണ്ടറിനെ പകരം നിയമിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല്‍ ഷെഫീല്‍ഡ് ഹീലെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുമുള്ള എംപിയുമാണ്. 2013 ല്‍ ഒരു വര്‍ക്ക് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പൊലീസിനോട് നുണ പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.
'ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി സ്റ്റാര്‍മറിന് അയച്ച കത്തില്‍
More »
സുപ്രധാന ദയാവധ ബില്ലിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം
ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമൊടുവിലാണ് 275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ അവസരമുണ്ടാകും. കത്തോലിക്കാ സഭയും നിരവധി സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം തുറന്ന് എതിര്‍ത്ത ബില്ലിന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ബില്ലിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്ത് എത്തി. ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇതിനെ
More »
ബര്‍മിംഗ്ഹാമിലെ മലയാളി യുവതി മുന ഷംസുദ്ദിന്‍ ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി
ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഒരു മലയാളി യുവതി. ബര്‍മിംഗ്ഹാമിലെ മുന ഷംസുദ്ദിന്‍ ആണ് ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതയായത്. കാസര്‍കോട് തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.
നോട്ടിംഗാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്.
More »
ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ ബ്ലെസി ജോണ്‍
ബിജോയ് സെബാസ്റ്റ്യന്‍ ആര്‍സിഎന്‍ പ്രസിഡന്റ് ആയതിനു പിന്നാലെ ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ മലയാളി നഴ്സ് ബ്ലെസി ജോണ്‍. ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് ആണ് ബ്ലെസി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു ബ്ലെസി ജോണ്‍.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബ്ലെസി ജോണ്‍ യൂണിയന്റെ ഭാരവാഹി പദവിയിലേക്ക് എത്തിയത്. ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയം മലയാളി സമൂഹത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്‌സസ് ഫോറവും അടക്കമുള്ള മലയാളി കൂട്ടായ്മകളെല്ലാം ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതാണ് ബ്ലെസിയുടെ വിജയത്തിന് അടിത്തറ പാകിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ആയിരക്കണക്കിന് പുതിയ
More »
ശമ്പളം കുറച്ചുള്ള തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കര്‍ശനമാക്കുന്നു
തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കര്‍ശനമാക്കുന്നു, ശമ്പളം കുറച്ചുകൊടുത്താല്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കുണ്ടാകും ; കെയറര്‍ മേഖലയിലെ ചൂഷണം അവസാനിക്കുമോ ?
വിദേശത്തു നിന്നും കുടിയേറുന്ന തൊഴിലാളികള്‍ പല രീതിയില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്.
പലരും പറഞ്ഞ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിസ നിയമങ്ങള്‍ ലംഘിച്ചാലും വേതനം കൃത്യമായി നല്‍കിയില്ലെങ്കിലും തൊഴിലാളികളെ നിയമിക്കുന്നവര്‍ക്ക് ഇനി വിലക്കേര്‍പ്പെടുത്തും. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ രണ്ടു വര്‍ഷത്തെ വിലക്കാണ് സര്‍ക്കാര്‍ കൊണ്ടുവരിക.
ശക്തമായ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. വിദേശ തൊഴിലാളികളെ ഒരു രീതിയിലും ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര വ്യക്തമാക്കി. കെയറര്‍ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
വിസ
More »
കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ പ്രതിവര്‍ഷം 110 പൗണ്ട് വരെ വര്‍ധിക്കും; കുടുംബങ്ങള്‍ക്ക് കുരുക്ക്
കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതോടെ കുടുംബങ്ങള്‍ക്ക് കുരുക്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗണ്‍ ഹാളുകള്‍ ഇനി ജനങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുക്കാന്‍ ശ്രമം തുടങ്ങും. 5 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ലോക്കല്‍ അധികൃതര്‍ ഹിതപരിശോധന നടത്തണമെന്നാണ് നിബന്ധന. ഇത് തന്നെ വര്‍ഷത്തില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് ഇടയാക്കും.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് പുതുതായി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഈ ഹിതപരിശോധന ഒഴിവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൗണ്‍സിലുകള്‍ക്ക് വോട്ടര്‍മാരുടെ അനുമതി ചോദിക്കാതെ തന്നെ ഉയര്‍ന്ന വാര്‍ഷിക വര്‍ധന നടപ്പാക്കാനുള്ള അവസരമാണ് അനുവദിച്ച് നല്‍കുന്നത്.
അടിയന്തര സാമ്പത്തിക പിന്തുണ ആവശ്യമുള്ള കൗണ്‍സിലുകള്‍ക്ക് ഹിതപരിശോധന നയങ്ങള്‍ ഒഴിവാക്കി നല്‍കുന്നത് തുടരുമെന്ന്
More »
177 മില്യണ്‍ പൗണ്ടിന്റെ യൂറോ മില്യണ്‍സ് ഭാഗ്യവാനെ കാത്ത് യുകെ
ചൊവ്വാഴ്ച നടന്ന യൂറോ മില്യണ്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റുപോയ ടിക്കറ്റിന് 177 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഏതദേശം 1893 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ഇനിയും ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയ്ക്ക് നിര്‍ദ്ദേശിക്കാം.
യൂറോ മില്യണ്‍സ് ജാക്ക്‌പോട്ടില്‍ നൂറു മില്യണിലധികം നേടുന്ന പത്തൊമ്പതാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്.
ലക്കി സ്റ്റാര്‍സ് 9ഉം 12ഉം ഉള്ള 7, 11, 25,31,40 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് നേടാനായത്. ടിക്കറ്റ് പരിശോധിച്ച് വിജയിച്ചതായി കരുന്നുണ്ടെങ്കില്‍ നാഷണല്‍ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണം.
എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ തവണയും ഇത്രത്തോളം
More »