യു.കെ.വാര്‍ത്തകള്‍

സമ്മറിലും അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍!
എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന വിന്ററിനു മുമ്പേ തന്നെ കാര്യങ്ങള്‍ അവതാളത്തില്‍. വിന്ററില്‍ നടക്കുന്ന ഇടനാഴികളിലെ ചികിത്സ സമ്മറിലും നടക്കുകയാണ്. സമ്മറിലും എന്‍എച്ച്എസില്‍ അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍ ആയിരുന്നെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ഇത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിക്കഴിഞ്ഞെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരമാണ് ഇത് വെളിപ്പെടുത്തുന്നത്. ആശുപത്രി ബെഡ് ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78 ശതമാനം വിശ്വസിക്കുന്നു. വാര്‍ഡ് ബെഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് മൂലം നിരവധി മണിക്കൂറുകളാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. എമര്‍ജന്‍സി

More »

ഡല്‍ഹി സ്ഫോടനത്തിന്റെ നടുക്കത്തില്‍ രാജ്യം; ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുള്ള ഉഗ്ര സ്ഫോടനത്തില്‍ നടുങ്ങി രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് നിഗമനം. ഭീകരാക്രമണം തന്നെയാണെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണ സംഘം എത്തുന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം. സ്‌ഫോടനത്തല്‍ ജെയ്‌ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ നടക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്‌ഫോടക വസ്തു നിറച്ച് യാത്ര ചെയ്‌തെന്നാണ് നിഗമനം. മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം

More »

ആന്‍സിയ്ക്ക് വിടയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനവും സംസ്‌കാരവും 17ന്
കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ കെന്റിലെ നഴ്സ് ആന്‍സി പദ്മകുമാറി (സോണിയ- 46) ന്റെ സംസ്‌കാരം 17ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്‌സ് ചര്‍ച്ചില്‍ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണി മുതല്‍ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജില്ലിംഗ്ഹാമിലെ വൂഡ്‌ലാന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാരം. ആന്‍സിയെ അവസാന നോക്കുകാണാന്‍ എത്തുന്ന പുരുഷന്മാര്‍ കറുത്ത വസ്ത്രത്തിലും സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിലും എത്തണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. ആന്‍സിയോടുള്ള ആദരസൂചകമായി പൂക്കള്‍ കൊണ്ടുവരുന്നതിനുപകരം മാക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന് സംഭാവനകള്‍ നല്‍കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ല. എങ്കിലും, 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളില്‍ അടുത്തുള്ള

More »

ട്രംപിന്റെ പ്രസംഗം വളച്ചൊടിച്ചുകൊടുത്തു; ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവും രാജിവെച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധിരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെ ബിബിസി തലപ്പത്ത് രാജി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടീം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഡെബോറ ടര്‍ണസുമാണ് രാജിവച്ചത്. വിഷയത്തില്‍ ബിബിസിക്കുള്ളിലെ മെമ്മോ ബിബിസി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മറ്റി മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ പ്രെസ്‌കോട്ടില്‍ നിന്ന് ചോര്‍ന്ന് ദി ടെലിഗ്രാഫ് വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറ പുറത്തായത് . കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ട്രംപ് എ സെക്കന്‍ഡ് ചാന്‍സ് എന്ന ബിബിസി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെ ചൊല്ലിയാണ് ആക്ഷേപമുയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു

More »

പഠനമോ പരിശീലനമോ ജോലിയോ ഇല്ല; യുകെയില്‍ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു!
യുകെയില്‍ ജോലി ചെയ്യാത്തതോ പഠിക്കാത്തതോ ആയ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. ആശങ്കപ്പെടുത്തുന്ന ഈ പ്രശ്നം അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു ഒരു സ്വതന്ത്ര അവലോകനം നടത്താനാണ് സര്‍ക്കാര്‍ നീക്കം. വെറുതെയിരിക്കുന്ന യുവതലമുറയുടെ എണ്ണം പെരുകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമാണ്. മാത്രമല്ല സര്‍ക്കാരിന് ഇത്തരക്കാര്‍ ബാധ്യതയുമാണ്. വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയില്‍ ഇല്ലാത്ത യുവാക്കള്‍ എന്നതിന്റെ ചുരുക്കപ്പേരായ 'നീറ്റ്സ്' എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മുന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറി അലന്‍ മില്‍ബേണ്‍ നേതൃത്വം നല്‍കും. 16-24 വയസ് ഉള്ളവരുടെ വിദ്യാഭ്യാസമോ ജോലിയോ ഉപേക്ഷിക്കുന്നത് 'അവസര പ്രതിസന്ധി'യാണെന്നും അടിയന്തര നടപടി ആവശ്യമുള്ളതാണെന്നും തൊഴില്‍, പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ പറഞ്ഞു. ഇത് ഒരു പുതിയ

More »

കുഞ്ഞ് ലൂക്കിന് പ്രാര്‍ത്ഥനയോടെ വിട നല്‍കി ബ്രിസ്‌റ്റോള്‍ മലയാളി സമൂഹം
രണ്ടര വയസ്സു മാത്രമുള്ള കുഞ്ഞ് ലൂക്കിന് യാത്രാ മൊഴിയേകി ബ്രിസ്‌റ്റോള്‍ സമൂഹം. പത്തുമണിയോടെ തന്നെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ കുഞ്ഞ് ലൂക്കിനെ കാണാന്‍ പ്രിയപ്പെട്ടവരെത്തി. പ്രാര്‍ത്ഥനയോടെ ഏവരും അവനെ യാത്രയാക്കുകയായിരുന്നു. തന്റെ മകന്‍ മരിച്ചിട്ടും കണ്ണീരൊഴുക്കുന്നില്ല, അവന്‍ യേശുവിന്റെ അരികിലേക്ക് ആദ്യമെത്തിയെന്നും ഞങ്ങള്‍ക്ക് മുമ്പേ ദൈവത്തിനൊപ്പം അവനുണ്ടെന്നുമാണ് ലൂക്കിന്റെ പിതാവ് ചടങ്ങില്‍ പറഞ്ഞത്. ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിനെ പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു പാട്ടുകളും ഡാന്‍സും ഇഷ്ടപ്പെട്ടിരുന്ന ലൂക്കിന്റെ കുട്ടിക്കാലത്തെ കുറിച്ചും വിശദീകരിച്ചു. രണ്ടര വയസ്സുമാത്രം ഉള്ളപ്പോഴും നന്നായി പാട്ടും ഡാന്‍സും ഒക്കെയായി ജീവിതം ആഘോഷിച്ചു ലൂക്ക്. കുഞ്ഞുലൂക്കിന്റെ ചെറിയ ജീവിതം യാത്രയേകാന്‍ വന്നവരില്‍ വിങ്ങലുണ്ടാക്കി. കുഞ്ഞായിരുന്നപ്പോള്‍ നടന്ന രക്ത പരിശോധനയിലാണ് കുട്ടിയ്ക്ക് ലുക്കീമിയ

More »

യുകെ ആശുപത്രികളില്‍ മാരകമായ ഫംഗസ് പടരുന്നുവെന്ന് ചോര്‍ന്ന രേഖ!
യുകെ ആശുപത്രികളെ കീഴടക്കി മാരകമായ ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നതായി ചോര്‍ന്ന ഗവണ്‍മെന്റ് രേഖകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ രഹസ്യ മെമ്മോ ചോര്‍ന്നതോടെയാണ് അതീവ വ്യാപന ശേഷിയുള്ള കാന്‍ഡിഡോസിമെ ഓറിസ് എന്ന ഫംഗസ് ആശുപത്രികളില്‍ പടരുന്നതായി വ്യക്തമായത്. മാരകമായ തോതില്‍ രോഗബാധ പടര്‍ന്നാല്‍ നേരിടാന്‍ പര്യാപ്തമായ തോതില്‍ അവബോധം പോലും ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. എന്‍എച്ച്എസില്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഫംഗസ് ബാധ വ്യാപകമാകുകയും ചെയ്യുന്നു. ഈ മാരകമായ രോഗം വര്‍ഷങ്ങളോളം കണ്ണില്‍ പെടാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്. ആളുകളുടെ ചര്‍മ്മത്തില്‍ വരെ ഇത് പതിയിരിക്കും. മുറിവുകളിലൂടെ ഇത് രക്തത്തില്‍ ചേര്‍ന്നാല്‍ മാരകമായി മാറും. ആന്റിഫംഗല്‍ മരുന്നുകളോട് ഇത്തരം

More »

യുകെ ഗ്രാജുവേറ്റ് വിസയുടെ സ്റ്റേ ബാക്ക് കാലാവധി 18 മാസമാക്കുന്നു; നിലവിലെ 2 വര്‍ഷ അനുമതി തുടരാന്‍ ചെയ്യേണ്ടത്...
യുകെയിലെ ഗ്രാജുവേറ്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷമുള്ള സ്റ്റേ ബാക്ക് കാലാവധി 2027 ജനുവരി മുതല്‍ 18 മാസമായി ചുരുക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുന്നത്, പക്ഷേ 2027 ജനുവരി 1ന് ശേഷമുള്ള ബിരുദധാരികള്‍ക്ക് ഇത് 18 മാസമായിരിക്കും. എന്നാല്‍ 2026 ഡിസംബര്‍ 31ന് മുമ്പ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ രണ്ട് വര്‍ഷത്തെ കാലാവധി തുടരും. പി.എച്ച്.ഡി. ബിരുദധാരികള്‍ക്കും മറ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മൂന്ന് വര്‍ഷത്തെ അനുമതി നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ അംഗീകരിക്കപ്പെട്ട ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഈ വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നിലവിലുള്ള വിദ്യാര്‍ത്ഥി വിസ (Student/Tier 4) ഉണ്ടായിരിക്കണം, കൂടാതെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ്

More »

റോഡുകളും ഷോപ്പുകളും കെയര്‍ ഹോമുകളും വരെ.. യുകെയിലെ ആദ്യ എഐ നഗരം ഒരുങ്ങുന്നു
യുകെയിലെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എ ഐ) നഗരം പണിയുന്നതിനുള്ള പദ്ധതി ഹൗസിംഗ് സെക്രട്ടറി വെളിപ്പെടുത്തി. പുതിയ ആധുനീക ഉദ്യാന നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. റോഡുകള്‍, ഷോപ്പുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയെല്ലാം നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നഗരമാണ് സ്വപ്നം കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി മൂന്ന് പുതിയ പട്ടണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ 12 ഇടങ്ങളുടെ പട്ടിക ഒരു സ്വതന്ത്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions