ജോബ്‌സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിച്ച് മടിയന്മാരെ പുറത്തിറക്കാന്‍ ശ്രമം
ബ്രിട്ടനില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാനും, വരുമാനത്തിനായി രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് ഗവണ്‍മെന്റിനെ നിലനില്‍പ്പിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം ഗവണ്‍മെന്റ് ചെലവുകളില്‍ വലിയൊരു ഭാഗം ഇത്തരം ജോലി ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വിനിയോഗിക്കേണ്ടി വരുകയാണ് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്‍പത് മില്ല്യണിലേറെ ജനങ്ങളാണ് സാമ്പത്തികമായി നിശ്ചലാവസ്ഥയിലുള്ളത്. 2.8 മില്ല്യണ്‍ പേര്‍ക്കും ദീര്‍ഘകാല രോഗങ്ങളാണ്. മഹാമാരിക്ക് ശേഷം ഈ കണക്കുകള്‍ കൂടിയിട്ടുണ്ട്.
എന്നാല്‍ പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇതിനായി ശ്രമിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് ഇവരെ തൊഴില്‍ രംഗത്തേക്ക് മടക്കിയെത്തിക്കാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പ്രാദേശിക സമൂഹങ്ങളുടെ
More »
ദയാവധ ബില്ലില്‍ മന്ത്രിസഭയിലും ഭിന്നത; ബില്ലിനെ എതിര്‍ക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിലും ഭിന്നത. താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ മതവിശ്വാസം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ലോര്‍ഡ് ഫാള്‍ക്കണര്‍ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ ഫാള്‍ക്കണറുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിസ്ത്യന്‍ എംപി റേച്ചല്‍ മാസ്‌കെല്ലാണ് രംഗത്ത് വന്നിരിക്കുന്നത്. ഫാള്‍ക്കണര്‍ പ്രസ്താവനയില്‍ ഖേദം അറിയിക്കണമെന്നാണ് മാസ്‌കെല്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വോട്ട് ചെയ്യുന്ന എംപിമാര്‍ ബില്ലിനെ എതിര്‍ക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ സുരക്ഷിതമല്ലെന്നാണ് വാദം.
ദയാവധം നടപ്പാക്കുന്ന ബില്ലില്‍ അനവധി
More »
റെഡിംഗിലെ മലയാളി നഴ്‌സ് വീട്ടില്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് കോട്ടയം സ്വദേശി സാബു മാത്യു
ലണ്ടന്‍ : യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിംഗില്‍ കുടുംബമായി താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്സായ ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സാബുവിനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. തുടല്‍ന്ന് പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. സംസ്കാരം പിന്നീട്. ഷാന്റിക്കും മക്കള്‍ക്കും പിന്തുണയും സഹായവുമായി റെഡിംഗിലെ മലയാളി സമൂഹം ഒപ്പമുണ്ട്.
More »
ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ധിക്കും; വാടക വീടുകള്‍ കൈപൊള്ളിയ്ക്കുമോ?
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാന്‍ തുടങ്ങിയതിന്റെ ആശ്വാസത്തില്‍ ജനം ഇരിക്കുമ്പോഴാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി റേച്ചല്‍ റീവ്‌സിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ആഘാതം . ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് വെല്‍ത്ത് & പേഴ്‌സണല്‍ ഫിനാന്‍സ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ വാടകയ്ക്ക് നല്‍കാനും, രണ്ടാമത്തെ വീടുകളുമായി അധിക പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ ശരാശരി 20,957 പൗണ്ട് ഫീ നല്‍കേണ്ടി വരുമെന്ന് കവെന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി കണക്കാക്കുന്നു.
ഏതാനും ആഴ്ച മുന്‍പ് 12,566 പൗണ്ടില്‍ നിന്ന ചാര്‍ജ്ജാണ് ഈ വിധം കുതിച്ചുയരുന്നത്. ഏപ്രില്‍ മുതല്‍ സര്‍ചാര്‍ജ്ജ് ഉയരുന്നതും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി താഴുന്നതുമാണ് ഡബിള്‍ തിരിച്ചടി നല്‍കുന്നത്. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് മേഖലയെ അടിമുടി
More »
നാശംവിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; ശക്തമായ കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, മരണം നാലായി
ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് സംഹാര രൂപം പൂണ്ടതോടെ നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ശക്തമായ മഴയും, കാറ്റും, അസാധാരണമായ വെള്ളപ്പൊക്കവും ചേര്‍ന്ന് യാത്രകള്‍ ദുരിതത്തിലാക്കിയതോടെ ട്രെയിനുകള്‍ റദ്ദാക്കുന്നതിനൊപ്പം, യുകെയില്‍ റോഡുകള്‍ അടച്ചിടുകയും ചെയ്തു.
ഹീത്രൂവില്‍ നിന്ന് മാത്രം 200-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ്എവെയര്‍ ഡാറ്റാ സൈറ്റ് പറയുന്നു. ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലേക്ക് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്രേറ്റര്‍ ആംഗ്ലിയ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 52 സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
സൗത്ത് വെയില്‍സില്‍ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അധികൃതര്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നദിയില്‍ നിന്നും 75-കാരനായ ബ്രയാന്‍ പെറിയുടെ മൃതദേഹവും ലഭിച്ചു. ഇതോടെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ട്രാഫിക്
More »
ബ്ലാക്ക് ഫ്രൈഡേ തരംഗത്തില്‍ ശ്രദ്ധിച്ചില്ലേല്‍ വഞ്ചിക്കപ്പെടാം; മുന്നറിയിപ്പുമായി ഉപഭോക്തൃ വിദഗ്ധര്‍
ലണ്ടന്‍ : ക്രിസ്മസ് അടക്കമുള്ള പര്‍ച്ചേസിനായി യുകെ ജനത കാത്തിരിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡെ. ലാഭത്തില്‍ പര്‍ച്ചേസ് നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. നവംബര്‍ 29ന് ആണ് ബ്ലാക്ക് ഫ്രൈഡെ എങ്കിലും അതിനു വളരെ മുന്‍പ് തന്ന പല ചില്ലറ വില്‍പനക്കാരും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് വിപണിയിലെത്തിയിരുന്നു. ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ പല ഷോപ്പുകളിലും ജീവന്മരണ പോരാട്ടം വരെ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചിലര്‍ ഓണ്‍ലൈനിലാണ് കളി.
ഏത് വഴിയ്ക്കായാലും ലാഭം എന്നതു മാത്രം മനസ്സില്‍ കരുതി അന്ധരാകരുത് എന്ന് മാര്‍ക്കറ്റിംഗ് രംഗത്തെ വിദഗ്ധര്‍ ഉപദേശിക്കുന്നു. വില ഒരുപാട് കുറച്ച് ലഭിക്കുമെന്ന് വിചാരിച്ച് കേടായ ഫിഡ്ജ് ഫ്രീസറുകളും, അത്രയങ്ങ് സ്മാര്‍ട്ട് അല്ലാത്ത കെറ്റിലുകളും വാങ്ങരുതെന്നാണ് അവര്‍ നല്‍കുന്ന ഉപദേശം. ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിച്ച് ? എന്ന സംഘടന
More »
റഷ്യന്‍ ഭീഷണി: ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍
ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. പ്രതിരോധ ചെലവുകള്‍ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയര്‍ത്താനാണു പദ്ധതി തയാറാക്കുന്നത്. ദീര്‍ഘകാലമായി രാജ്യത്തിന്റെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍ പറഞ്ഞു.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. യുകെയുടെയും യുഎസിന്റെയും മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം യുക്രൈന് ഇരു രാജ്യങ്ങളും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന്
More »
അടുത്ത ആഴ്ച മുതല്‍ ഡ്രൈവറില്ലാത്ത ബസുകള്‍ ബ്രിട്ടീഷ് നിരത്തുകളിലേക്ക്
യുകെയില്‍ അടുത്ത ആഴ്ച മുതല്‍ ഡ്രൈവറില്ലാത്ത ബസുകള്‍ നിരത്തിലിറങ്ങും. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. സെന്‍ഡ്രല്‍ മില്‍ട്ടണ്‍ കെയിന്‍സിലാണ് സ്വയം ഓടുന്ന ബസുകള്‍ ഇടംപിടിക്കുന്നത്.
സ്ട്രീറ്റ് സിഎവി ബസുകളാണ് നഗരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. സാധാരണ ബസുകളെ പോലുള്ള ഉള്‍വശമാണെങ്കിലും ഇതില്‍ ഡ്രൈവര്‍ സീറ്റില്ലെന്നതാണ് സവിശേഷത. അതിനാല്‍ തന്നെ ഏതാണ് മുന്‍വശവും, പിന്‍വശവുമെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.
പച്ചക്കൊടി വീശുന്നതിന് മുന്നോടിയായാണ് നഗരത്തില്‍ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിപാടി ആരംഭിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ 2025-ല്‍ യാത്രക്കാര്‍ക്കായി വാഹനം സുസജ്ജമാകും.
More »
അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നഴ്‌സായ മഞ്ജു ദേവി
അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവി. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി. ഡിക്കൊപ്പമാണ് പ്രവര്‍ത്തനം.
രാജസ്ഥാനില്‍ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദില്‍ കിങ് ഫൈസല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചു. 2005ല്‍ ഭര്‍ത്താവ് ശ്യം മോഹനോടൊപ്പം അയര്‍ലന്‍ഡിലെത്തിയ മഞ്ജു ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയില്‍ നഴ്സായി ചേര്‍ന്നു.
ഇന്ത്യന്‍ കരസേനയില്‍ സുബേദാര്‍ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ്
More »