ബെര്‍ട്ട് കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു, പത്ത് പേരെ രക്ഷപ്പെടുത്തി; വരുന്നത്' കൂടുതല്‍ ദുരന്തമെന്ന് മെറ്റ് ഓഫീസ്
82 മൈല്‍ വേഗത്തിലുള്ള ബെര്‍ട്ട് കൊടുങ്കാറ്റ് 82 മൈല്‍ വേഗത്തിലുള്ള കാറ്റും, യാത്രാ തടസ്സങ്ങളും സൃഷ്ടിച്ചതിന് പിന്നാലെ കൂടുതല്‍ ദുരന്തമാണ് വരാനിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഞാ
ഇതിനിടെ 200-ലേറെ വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി ബെര്‍ട്ട് കൊടുങ്കാറ്റ് നടമാടിയപ്പോള്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ പ്രാദേശികമായി വൈദ്യുതി നഷ്ടമായിട്ടുണ്ടെന്ന് എനര്‍ജി നെറ്റ്‌വര്‍ക്ക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വിവിധ തരത്തിലുള്ള അപകടാവസ്ഥകള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥയാണ് വരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ ഡസന്‍ കണക്കിന് റെഡ് വെള്ളപ്പൊക്ക
More »
ഭരണത്തിലെത്തി 3 മാസം പിന്നിട്ടപ്പോള്‍ ടോറികള്‍ക്കും പിന്നിലായി ലേബറിന്റെ ജനപ്രീതി
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ മൂന്ന് മാസക്കാലം നികുതി വര്‍ധനവുകളുടെ ബജറ്റ് മൂലം ജനവിരുദ്ധമെന്നു അഭിപ്രായ സര്‍വേ. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തി മൂന്ന് മാസം തികയുന്നതിന് മുന്‍പ് ജനഹിതം ലേബര്‍ ഗവണ്‍മെന്റിന് എതിരാകുന്ന സ്ഥിതിയാണ്. കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതി വ്യാപക എതിര്‍പ്പ് പടര്‍ത്തുന്നതിനിടെയാണ് ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുന്നത്.
കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഇപ്പോള്‍ ലേബറിന് മൂന്ന് പോയിന്റ് പിന്നിലാണ്. റിഫോം പാര്‍ട്ടിയുമായി കേവലം ആറ് പോയിന്റ് വ്യത്യാസം മാത്രമാണ് ലേബറിനുള്ളത്. കുറഞ്ഞ നിരക്കില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിയിരുന്ന കര്‍ഷകരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കത്തില്‍ രോഷം ആളിക്കത്തുകയാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് 39 ശതമാനത്തില്‍ നിന്നിരുന്ന ജനപ്രീതിയുടെ ബലത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ 11 പോയിന്റ്
More »
കാറിടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് 4 വര്‍ഷത്തെ തടവ് ശിക്ഷ
മലയാളികള്‍ ആശങ്കയോടെ കാത്തിരുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോ(42)യ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. നാലു മക്കളുള്ള അമ്മയായ സീനയ്ക്ക് ലഭിച്ച ശിക്ഷ മലയാളി സമൂഹത്തിനു വേദനയായി. യാത്രക്കാരിയെ ഇടിച്ചിട്ടു കാര്‍ നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോകുകയും ചെയ്ത സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു പിടിക്കുകയായിരുന്നു. ഇതാണ് ശിക്ഷ കൂടാനിടയാക്കിയത്.
അപകടം ഉണ്ടായ ആദ്യ ഷോക്കില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് സീന കോടതിയില്‍ സമ്മതിച്ചിരുന്നു. കേസിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതു മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സീനയ്ക്ക് ഈ മാസം 21 (വ്യാഴാഴ്ച) നാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ പോലീസ് നിസാര കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ
More »
പുതുവര്‍ഷ ഷോക്കായി ജനുവരിയില്‍ വീണ്ടും എനര്‍ജി ബില്‍ ഉയരും; പ്രൈസ് ക്യാപ്പ് പ്രതിവര്‍ഷം 1738 പൗണ്ടിലേക്ക് ഉയര്‍ത്തി
പുതുവര്‍ഷ ഷോക്കായി ജനുവരിയില്‍ വീണ്ടും എനര്‍ജി ബില്‍ ഉയരും. ജനുവരി മുതല്‍ തുടര്‍ച്ചയായി രണ്ടാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധിക്കും. ബജറ്റിലും, കൗണ്‍സില്‍ ബില്ലുകളിലും ഉള്‍പ്പെടെ നികുതികള്‍ ഉയരുന്നത് സാമ്പത്തികമായി ഞെരുക്കുമ്പോഴാണ് ജനങ്ങളെ കൂടുതല്‍ ശ്വാസംമുട്ടിക്കുന്ന തരത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പില്‍ വീണ്ടും വര്‍ദ്ധന വരുന്നത്.
ശരാശരി ഭവനങ്ങള്‍ക്ക് 1738 പൗണ്ട് വരെ ബില്ലിനെയാണ് അഭിമുഖീകരിക്കേണ്ടി വരിക. ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലില്‍ 1.2 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നാണ് ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ജനുവരി 1 മുതല്‍ ബില്ലുകള്‍ 1717 പൗണ്ടില്‍ നിന്നും 1738 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്.
നേരത്തെ ഒരു ശതമാനം താഴുമെന്ന് പ്രവചിച്ച എനര്‍ജി കണ്‍സള്‍ട്ടന്റുമാരായ കോണ്‍വാള്‍ ഇന്‍സൈറ്റ് ഇത് തിരുത്തുന്നതായി വ്യക്തമാക്കി. ഒക്ടോബറില്‍ നിരക്കുകള്‍ 10% വര്‍ദ്ധിച്ച ആഘാതം
More »
ജീവനക്കാരുടെ കുറവ് മൂലം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ പ്രതിവര്‍ഷം മരണപ്പെടുന്നത് 4000 രോഗികള്‍
ലണ്ടന്‍ : എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഒഴിവുകള്‍ നികത്തപ്പെടാത്തതും ഉള്ളവര്‍ തന്നെ ജോലി മതിയാക്കുന്നതും രോഗികളുടെ വലിയ തിരക്കും എല്ലാം കൂടി ആശുപത്രികളെ വീര്‍പ്പുമുട്ടിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം വര്‍ഷം തോറും ആയിരക്കണക്കിന് രോഗികള്‍ മരിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടില്‍ മാത്രം ഇതുമൂലം പ്രതിവര്‍ഷം മരണമടയുന്നത് 4000ല്‍ അധികം പേരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉദ്ദേശക്കണക്ക് മാത്രമാണെന്നും യഥാര്‍ത്ഥ സംഖ്യ ഇതിനേക്കാള്‍ എത്രയോ അധികമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റും യൂണിവേഴ്സിറ്റി ഓഫ് സറേയും സംയുക്തമായി നടത്തിയ പഠനത്തില്‍ 2,36,000 നഴ്സുമാരുടെയും 41,800 സീനിയര്‍ ഡോക്റ്റര്‍മാരുടെയും 8.1 മില്യണ്‍ രോഗികളുടെയും വിശദാംശങ്ങളാണ് പഠന
More »
പ്രണയ ബന്ധം തകര്‍ന്ന 13 കാരന് ലൈംഗീക തൊഴിലാളികളെ ഏര്‍പ്പാടാക്കിയ അച്ഛന് തടവ് ശിക്ഷ
പതിമൂന്നു കാരനായ മകന് പ്രണയ നൈരാശ്യം വന്നപ്പോള്‍ ഒരച്ഛന്‍ ചെയ്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യം. 13 കാരന് പ്രണയ നൈരാശ്യമുണ്ടായപ്പോള്‍ അച്ഛന്‍ രണ്ടു ലൈംഗീക തൊഴിലാളികളെ ഏര്‍പ്പാടാക്കുകയും ധൈര്യത്തിനായി മകന് കഞ്ചാവ് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
മകന്റെ നിരാശ കണ്ടുള്ള വേദനയിലാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നാണ് അച്ഛന്റെ ന്യായീകരണം. ഈ വാദം തള്ളിയ കോടതി പിതാവിന് നാലു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.
തെക്ക് കിഴക്കന്‍ ലണ്ടനിലെ ബ്രോംലിയിലെ ഒരു ഹോട്ടലിലേക്കാണ് ഇയാള്‍ മകന് വേണ്ടി രണ്ട് ലൈംഗീക തൊഴിലാളികളെ വിളിച്ചുവരുത്തിയത്.
26 കാരിയുമായി ലൈംഗീക ബന്ധത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ മകനോട് നീ വേസ്റ്റാണെന്ന് അച്ഛന്‍ മറുപടി നല്‍കുകയും ചെയ്തത്രെ. ധൈര്യത്തിനായി കഞ്ചാവും വാഗ്ദാനം ചെയ്തു. ഇതിന് തനിക്ക് 13 വയസ്സേ ആയിട്ടുള്ളൂ എന്നാണ് മകന്‍ മറുപടി നല്‍കിയത്.
മകന്‍ ഹോട്ടലില്‍ എത്തുമ്പോഴേക്കും
More »
കര്‍ഷക സമരം ഫലം കാണുന്നു; ഇന്‍ഹെററ്റന്‍സ് ടാക്സില്‍ മാറ്റം വരുത്തിയേക്കും
ബജറ്റില്‍ ഇന്‍ഹെററ്റന്‍സ് ടാക്‌സില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം ഫലം കാണുന്നു. ഇന്‍ഹെററ്റന്‍സ് ടാക്സില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. കര്‍ഷകര്‍ക്ക് 20 ശതമാനം ഇന്‍ഹെററ്റന്‍സ് ടാക്സ് ഏര്‍പെടുത്തുമെന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങള്‍ക്ക് ആധാരമായത്. ബജറ്റ് അവതരണത്തിന് ശേഷം യുകെയില്‍ ഉടനീളം വന്‍ കര്‍ഷക പ്രതിഷേധമാണ് സര്‍ക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്.
ഇപ്പോഴത്തെ രൂപത്തില്‍ ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ തന്റെ ഫാം വില്‍ക്കേണ്ടി വരുമെന്ന് കന്നുകാലി കര്‍ഷകനായ ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. പല കര്‍ഷകരും തങ്ങള്‍ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോര്‍ത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട് . എന്നാല്‍ ഓരോ വര്‍ഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത്
More »
ശൈത്യം കടുക്കുന്നതിനിടെ ആഘാതം കൂട്ടാന്‍ ബെര്‍ട്ട് കൊടുങ്കാറ്റ് വരുന്നു; ആംബര്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
ലണ്ടന്‍ : യുകെയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടെ ആഘാതം കൂട്ടാന്‍ കൊടുങ്കാറ്റും മഴയും കൂടെ. ശനിയാഴ്ചയോടെ ബെര്‍ട്ട് കൊടുങ്കാറ്റ് തേടിയെത്തുന്നതോടെ അതിശക്തമായ മഴയും, 70 മൈല്‍ വേഗത്തിലുള്ള കാറ്റും, കനത്ത മഞ്ഞുമാണ് നേരിടേണ്ടതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഈ സാഹചര്യം നേരിടും.
വീക്കെന്‍ഡില്‍ നേരിടേണ്ടത് 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയെന്ന് മെറ്റ് ഓഫീസ് പറയുന്നു. ആര്‍ട്ടിക്കില്‍ നിന്നുള്ള തണുപ്പ് രാജ്യത്തേക്ക് വീശിയടിക്കുന്ന ഘട്ടത്തിലാണ് മഞ്ഞുവീഴ്ച ശക്തമാകുന്നത്.
ഏറ്റവും ഗുരുതരമായ ആംബര്‍ മുന്നറിയിപ്പ് 1 അടി 4 ഇഞ്ച്
More »
ദയാവധ ബില്‍: എതിര്‍പ്പുമായി മുതിര്‍ന്ന എംപിമാരും
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലവതരണത്തിനു മുന്നേ ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും മുതിര്‍ന്ന എംപിമാര്‍ ബില്ലിനെതിരെ രംഗത്ത്. സുപ്രധാന ബില്ലില്‍ നവംബര്‍ 29 വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഇതൊരു സ്വതന്ത്ര വോട്ടെടുപ്പായാണ് നടക്കുന്നത്. പാര്‍ട്ടി വിപ്പില്ലാതെ എംപിമാര്‍ക്ക് ഇതിനെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന കാര്യത്തില്‍ സ്വയം തീരുമാനിക്കാം. അതിനാല്‍ ബില്ലിന്റെ ഭാവി എന്തെന്ന് വോട്ടെടുപ്പിന് ശേഷമേ പറയാനാവൂ.
ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും കണ്‍സര്‍വേറ്റിവ് എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ പ്രസ്താവനയിറക്കി. ധൃതിയില്‍ ഇതു നടപ്പാക്കിയാല്‍ ദുര്‍ബലരായ ആളുകള്‍ അപകടത്തിലാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വിവിധ എംപിമാര്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെ
More »