യുകെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് ബ്രക്സിറ്റെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
ബ്രക്സിറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ രംഗത്ത് . യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതില്‍ ബ്രക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. ഈ പ്രസ്താവന വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ബ്രിട്ടന്‍ ഇനിയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനര്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കണമെന്ന് ആന്‍ഡ്രൂ ബെയ്‌ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ലണ്ടന്‍ നഗരത്തിലെ മാന്‍ഷന്‍ ഹൗസ് ഡിന്നറില്‍ സംസാരിക്കുമ്പോഴാണ് ആന്‍ഡ്രൂ ബെയ്‌ലി ബ്രക്‌സിറ്റിനെ പരാമര്‍ശിച്ചത് . എന്നാല്‍ ബ്രക്‌സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുന്‍ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ എന്ന നിലയില്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് രാജ്യം
More »
വിദേശ വിദ്യാര്‍ത്ഥികളുടെ വിസ കുറച്ചത് കടുത്ത തിരിച്ചടി; നാലില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളും 'റെഡ് സോണില്‍'
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂടുന്നു. അടുത്ത വര്‍ഷം നാലില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളും ചുവപ്പ് വര കടന്ന് സാമ്പത്തിക അപകടാവസ്ഥയിലാകുമെന്നാണ് മുന്നറിയിപ്പ്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ വിസ കുറച്ചത്തിനു പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് കൂട്ടിയത് യൂണിവേഴ്‌സിറ്റികള്‍ക്കു വലിയ വെല്ലുവിളിയാവുകയാണ്. സ്വദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടിയാലും പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ്.
2025-26 വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന 3.4 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാന ഇടിവ് നേരിടാന്‍ ശക്തവും, പുരോഗമനപരവുമായ നടപടിയാണ് വേണ്ടതെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് ചൂണ്ടിക്കാണിക്കുന്നു. യൂണിവേഴ്‌സിറ്റികള്‍ ലയിപ്പിക്കുകയോ, ചെലവുകള്‍ പങ്കിടുകയോ ചെയ്യുന്നത്
More »
ശൈത്യകാല കാലാവസ്ഥ അടുത്ത ആഴ്ച എത്തും; വിന്റര്‍ നേരിടാന്‍ തയാറെടുപ്പ്
അടുത്ത ആഴ്ചയോടെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞും, ആലിപ്പഴവര്‍ഷവും, മഞ്ഞും ചേര്‍ന്നുള്ള കാലാവസ്ഥ എത്തുമെന്ന് മുന്നയിപ്പ്. ശൈത്യകാല കാലാവസ്ഥ എപ്പോള്‍ എത്തിച്ചേരുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സമയമായിട്ടില്ലെന്ന് മെറ്റ് ഓഫീസിന് പറഞ്ഞു. കമ്പ്യൂട്ടര്‍ മോഡലുകള്‍ വിവിധ സാഹചര്യങ്ങളാണ് വിലയിരുത്തുന്നതെങ്കിലും താപനില താഴുമെന്നാണ് പ്രതീക്ഷ.
ഈയാഴ്ച ആദ്യം താപനില 0.3 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. ചെറിയൊരു വെയില്‍ ലഭിച്ചതിന് ശേഷമാണ് ഈ തിരിച്ചിറക്കം. 'അടുത്ത ആഴ്ചയോടെ തണുത്ത കാറ്റ് എത്തിച്ചേരും, ഇതോടെ യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും കാരണമാകും. മഴയും, ആലിപ്പഴ വര്‍ഷവും, മഞ്ഞും കൂടിക്കലര്‍ന്ന സാഹചര്യമാകും. തിങ്കളാഴ്ച മുതല്‍ തന്നെ കാറ്റ് നിറഞ്ഞ സാഹചര്യമാകും. ബുധനാഴ്ചയോടെ ശൈത്യകരാല മഴയും എത്തുകയും, എല്ലാ ഭാഗങ്ങളും തണുപ്പിലാകുകയും ചെയ്യും', മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഈയാഴ്ച യാത്ര ചെയ്യാന്‍ പദ്ധതിയുള്ളവര്‍
More »
സഹജീവനക്കാരന് എതിരെ വ്യാജ ലൈംഗിക പീഡന ഗൂഡാലോചന; നഴ്‌സിനെ പുറത്താക്കി
കെയര്‍ ഹോം അന്തേവാസികളെ ചൂഷണം ചെയ്തിരുന്ന നഴ്‌സിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പുരുഷ സഹജീവനക്കാരനെ കുരുക്കാന്‍ വ്യാജ ലൈംഗിക പീഡന ആരോപണം സൃഷ്ടിക്കാന്‍ ശ്രമിച്ച നഴ്‌സിനെ പുറത്താക്കി. തനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ജീവനക്കാരനെ കുടുക്കാനായിരുന്നു നഴ്‌സിന്റെ ശ്രമം.
നോര്‍ഫോക്കിലെ കാര്‍ബ്രൂക്കിലുള്ള ബക്കിംഗ്ഹാം ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ നഴ്‌സായ 36-കാരി റുക്‌സാന്‍ഡ്ര സാര്‍ബത്താണ് തനിക്കെതിരെ പ്രവര്‍ത്തിച്ച ജീവനക്കാരനെ ലൈംഗിക പീഡന കേസില്‍ പെടുത്താന്‍ തയ്യാറെടുക്കുന്നതായി മറ്റൊരു ജീവനക്കാരിയെ അറിയിച്ചത്. തന്നെ ഇയാള്‍ എടുത്ത് പൊക്കിയെന്നും, പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നും പറയാനായിരുന്നു ഉദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കരുതെന്ന് ഉപദേശിച്ചപ്പോള്‍ 'ഇതൊക്കെ ഞാന്‍ ചെയ്യും' എന്ന നിലപാടാണ് നഴ്‌സ് സ്വീകരിച്ചത്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കെയര്‍ ഹോം അന്തേവാസികളെ സാര്‍ബത്ത് പതിവായി
More »
ബ്രിട്ടനിലെ ഏഴ് ലക്ഷത്തോളം വിമാനയാത്രക്കാരെ ദിവസങ്ങളോളം വലച്ചത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ മറവി!
ലണ്ടന്‍ : ഓഗസ്റ്റില്‍ ബ്രിട്ടനിലെ വിമാനയാത്രക്കാരെ വലച്ച എയര്‍ ട്രാഫിക് പ്രതിസന്ധിയ്ക്കു പിന്നില്‍ ഉത്തരവാദിത്തപ്പെട്ടയാളുടെ മറവി! ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയത് വീട്ടിലിരുന്ന് ജോലിചെയ്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്വേര്‍ഡ് മറന്നതു മൂലമാണെന്ന് വിവരമാണ് പുറത്തുവന്നത്.
ബാങ്ക് ഹോളി ഡെ ദിനത്തില്‍ വര്‍ക്ക് ഫ്രം ഹോം എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഫ്‌ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ അപ്പാടെ നിശ്ചലമാക്കിയത്.
സിസ്റ്റം തകരാറിലായതോടെ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമായി. ഇതോടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കപ്പെടുന്നതിനും ഇടയായി. ദിവസങ്ങളോളം നീണ്ടു നിന്ന ഈ പ്രതിസന്ധി
More »
ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തെ മിന്നും വിജയം ബിജോയ് സെബാസ്റ്റ്യന്‍ ആഘോഷിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍
ലണ്ടന്‍/കോട്ടയം : യുകെയിലെ നഴ്സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ, അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റ് സ്ഥാനത്തെ മിന്നും വിജയം ബിജോയ് സെബാസ്റ്റ്യന്‍ ആഘോഷിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍. പോസ്റ്റല്‍ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിന്റെ അവസാന നാളുകളില്‍ ബിജോയ് കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ബിജോയ് ഉള്‍പ്പെടുന്ന നഴ്സുമാരുടെ സംഘം നാട്ടില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന ബിജോയ് ഒരു വര്‍ഷം അവിടെ നഴ്സായി സേവനം ചെയ്തിരുന്നു.
മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുള്‍പ് കൂടെ ജോലി
More »
ജോലിസ്ഥലത്തെ അപകടം: ബ്ലാക്ക്ബേണില്‍ മലയാളി യുവാവ് മരണമടഞ്ഞു
ജോലിസ്ഥലത്തു കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ബ്ലാക്ക്ബേണിലെ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി(41) ആണ് മരണമടഞ്ഞത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയില്‍ മത്തായി ആണ് പിതാവ്.
ബ്ലാക്ക്ബേണിലെ നഴ്സിംഗ് ഹോമില്‍ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ അബിന്‍ ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിന്‍ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അബിനും ഭാര്യ ഡയാനയും യുകെയില്‍ എത്തിയത്. ഒരേ നഴ്സിംഗ് ഹോമില്‍ ഭാര്യ കെയററായും അബിന്‍ മെയിന്റനന്‍സ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്.
റയാനും റിയയുമാണ് മക്കള്‍.
More »
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ്: ജിപി പ്രാക്ടീസുകള്‍ അടച്ചുപൂട്ടുമെന്ന് ബിഎംഎ മുന്നറിയിപ്പ്
ലേബര്‍ ഗവണ്‍മെന്റ് ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ജിപി സര്‍ജറികളുടെ നിലനില്‍പ്പിന് ഭീഷണിയെന്ന് മുന്‍നിര ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ധനവിലൂടെയുള്ള 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വേട്ടയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് വര്‍ധന മൂലമുള്ള ചെലവുകള്‍ വഹിക്കാനായി ജിപി പ്രാക്ടീസുകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജിപിമാര്‍ എന്‍എച്ച്എസ് കുടുംബത്തിന്റെ ഭാഗമല്ലെന്ന സൂചന അതിശയിപ്പിക്കുന്നതാണെന്ന് ബിഎംഎം ചൂണ്ടിക്കാണിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന വഴി എന്‍എച്ച്എസ് ജനറല്‍ പ്രാക്ടീസുകളുടെ നിലനില്‍പ്പാണ് ഭീഷണിയാകുന്നത്.
More »
കൗണ്‍സില്‍ ടാക്‌സില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് അനുമതി നല്‍കി മന്ത്രിമാര്‍
പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകള്‍ക്ക് അനുമതി നല്‍കി ലേബര്‍ ഗവണ്‍മെന്റ്. ഇതോടെ അടുത്ത വര്‍ഷം കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 110 പൗണ്ട് വരെ ശരാശരി കുതിച്ചുചാട്ടം നേരിടുമെന്നാണ് വ്യക്തമാകുന്നത്. ഉയരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് 5 ശതമാനം വരെയുള്ള ബില്‍ വര്‍ധനയ്ക്ക് കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ന്യായീകരിക്കുന്നു.
പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തിന്റെ മൂന്നിരട്ടി വര്‍ധനയ്ക്കാണ് അനുമതി. ഇതോടെ ബാന്‍ഡ് ഡി ഭവനങ്ങളുടെ 2171 പൗണ്ട് ബില്ലുകളില്‍ ശരാശരി 110 പൗണ്ട് വരെ വര്‍ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് സാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനവിന് കളമൊരുക്കിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പാണ് പുതിയ ആഘാതം.
ടോറി ഭരണത്തില്‍ സമാനമായ കൗണ്‍സില്‍ ടാക്‌സ്
More »